മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെത്തിയ കാശ്മീര്‍ സ്വദേശിയെ മൂന്ന് ദിവസമായി കാണാനില്ല: മലപ്പുറത്ത് രണ്ടുമരണം കൂടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഴക്കെടുതിയില്‍ മലപ്പുറത്ത് ശനിയാഴ്ച രണ്ടുമരണം കൂടി. തിരൂരങ്ങാടി കൊടിഞ്ഞി മച്ചിങ്ങത്താഴത്ത് യുവാവ് മുങ്ങി മരിച്ചു. നന്നമ്പ്ര ദുബൈ പീടിക സ്വദേശിയും കൊടിഞ്ഞി മങ്കടക്കുറ്റിയില്‍ താമസക്കാരനുമായ പൂക്കയില്‍ സത്താറിന്റെ മകന്‍ ഫസലുറഹ്മാന്‍ (22) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെ കുണ്ടൂര്‍ പാടത്ത് സുഹൃത്തുമൊത്ത് നടക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫസല്‍ മുങ്ങിത്താഴുകയായിരുന്നു. ഉടനെ സമീപത്തുള്ളവരെ വിവര മറിയിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെ സംഭവ സ്ഥലത്ത് തന്നെ മൃതദേഹം പൊങ്ങുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് രണ്ട് മണിയോടെ കൊടിഞ്ഞി പള്ളി ഖബറസ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: മൈമൂന, സഹോദരങ്ങള്‍: ജംഷീദ്, ഫര്‍സാന, മിന്നു

തിരൂരങ്ങാടി മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് കടവില്‍ പുരയിടത്തിലെ വെള്ളക്കെട്ടില്‍ ബാലന്‍ മുങ്ങി മരിച്ചു. കളിയാട്ടമുക്ക് സ്വദേശി കോയിപറമ്പത്ത് മൊയ്തീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ഹനാന്‍ (ആറ്) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പുരയിടത്തില്‍ കളിക്കുകയായിരുന്ന ഹനാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആസ്പ്ത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ കളിയാട്ടമുക്ക് പെരിയത്ത് കടവ് ജുമാമസ്ജിദില്‍ ഖബറടക്കി. മാതാവ്: നസീറ, സഹോദരങ്ങള്‍: നിഹാല, അന്‍ഷിദ.

pattarkadavu-1

അതേ സമയം മലപ്പുറം ജില്ലയില്‍ എക്‌സിബിഷന് പങ്കെടുക്കാനായി എത്തിയ കാശ്മീര്‍ സ്വദേശിയെ കാണാനില്ല. കാശ്മീര്‍ സ്വദേശിയായ അഹമ്മദിനെ(19)യാണ് മൂന്നു ദിവസമായി കാാണാനില്ലാത്തത്. ഇയാളെ കുറിച്ചുവിവരം ലഭിക്കുന്നവര്‍ അടുത്തുള്ള കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാന്‍ ജില്ലാഭരണ കൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ഈ വര്‍ഷം മേയ് 29 മുതല്‍ ഇതുവരെ (17.8.2018 വൈകീട്ട് അഞ്ച് മണി വരെ) ഏഴ് താലൂക്കുകളിലായി 46 പേരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് കൊണ്ടോട്ടിയിലാണ്. 13 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ 3, നിലമ്പൂര്‍ 12, ഏറനാട് 12, തിരൂരങ്ങാടി 1, പെരിന്തല്‍മണ്ണ 3, പൊന്നാനി 2, എിങ്ങനെയാണ് മരണപ്പെട്ടത്. രണ്ടു പേരെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2008.08 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ 73.86 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

110 വീടുകള്‍ പൂര്‍ണ്ണമായും 1459 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 419.3 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു. 4522.04 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. 10676.40315 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. 17 പശുക്കളും 22 ആടുകളും 5183 താറാവുകളും 7842 കാട,കോഴിയും ഉള്‍പ്പെടെയുള്ളവക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 68 ബോട്ടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. 10.5 കോടിയാണ് നഷ്ടം കണക്കാക്കുന്നത്.

Malappuram
English summary
kerala flood kashmir man goes missing fom malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X