മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗ് എംഎല്‍എമാരുടെ എണ്ണം കുറയുമോ? വോട്ടുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി

Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു പെരിന്തല്‍മണ്ണ. മുസ്ലിം ലീഗിലെ പോരും ഭിന്നതയും കാരണം ഇടതുപക്ഷത്തിന് സാധയതയുണ്ട് എന്ന പ്രചാരണം തുടക്കം മുതല്‍ നിലനിന്നിരുന്നു. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും ഇടതുസ്വതന്ത്രന്‍ കെപിഎം മുസ്തഫയുമായിരുന്നു പ്രധാന സ്ഥാനാര്‍ഥികള്‍. ഓരോ പ്രദേശത്തേയും വോട്ടെണ്ണി കഴിയുമ്പോള്‍ ജയസാധ്യത മാറി മാറി വന്നതോടെ ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത ഉദ്വേഗ നിമിഷമായിരുന്നു. ഒടുവില്‍ 38 വോട്ടുകള്‍ക്ക് നജീബ് കാന്തപുരം ജയിച്ചു.

k

തൊട്ടുപിന്നാലെ കെപിഎം മുസ്തഫ നിയമ നടപടി ആരംഭിച്ചു. എണ്ണാതെ മാറ്റിവച്ച 348 വോട്ടുകള്‍ പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രധാനമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ്. എണ്ണാതെ മാറ്റിവച്ച തപാല്‍ വോട്ടുകള്‍ ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും 17ന് പരിഗണിക്കും. ഇതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ സബ് ട്രഷറിയിലെത്തി വോട്ട് വിവരങ്ങള്‍ ശേഖരിച്ചു.

കുതിച്ചുകയറി സ്വര്‍ണവില; വരും ദിവസങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ... യുഎഇയില്‍ 3450 കുറവ്കുതിച്ചുകയറി സ്വര്‍ണവില; വരും ദിവസങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ... യുഎഇയില്‍ 3450 കുറവ്

രണ്ട് ലക്ഷത്തിലധികം വോട്ടുകളുള്ള മണ്ഡലമാണ് പെരിന്തല്‍മണ്ണ. 1.65 ലക്ഷം വോട്ടുകളാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 38 വോട്ടിനാണ് മുസ്തഫ പരാജയപ്പെട്ടത്. 348 വോട്ട് ബാലറ്റുകള്‍ പെരിന്തല്‍മണ്ണ മുന്‍ സബ് കളക്ടറുടെ നിര്‍ദേശ പ്രകാരം എണ്ണാതെ മാറ്റിവച്ചിരുന്നു. സബ് കളക്ടറായിരുന്നു വരണാധികാരി.

ബിജെപിക്ക് 50 സീറ്റ് നഷ്ടമായേക്കാം; പ്രവചനവുമായി ശശി തരൂര്‍... പ്രതിപക്ഷത്തിന് 290 സീറ്റ് കിട്ടിയാല്‍...ബിജെപിക്ക് 50 സീറ്റ് നഷ്ടമായേക്കാം; പ്രവചനവുമായി ശശി തരൂര്‍... പ്രതിപക്ഷത്തിന് 290 സീറ്റ് കിട്ടിയാല്‍...

ക്രമ നമ്പര്‍ ഇല്ലാത്തവ, പോളിങ് ഓഫീസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തവ തുടങ്ങിയ വോട്ടു ബാലറ്റുകളെല്ലാം മാറ്റിവച്ചതില്‍പ്പെടും. ഇതിനെതിരെ എല്‍ഡിഎഫ് അന്ന് തന്നെ രംഗത്തുവന്നെങ്കിലും ഈ വോട്ടുകള്‍ അസാധുവാണെന്ന് സബ് കളക്ടര്‍ പ്രഖ്യാപിച്ചു. നിയമ നടപടി ആരംഭിച്ചതോടെ ഇവ സബ് ട്രഷറിയിലേക്ക് മാറ്റുകയായിരുന്നു.

കെപിഎം മുസ്തഫയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്. വിവാദമായ എല്ലാ വോട്ടുകളും ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഈ വോട്ടുകള്‍ എണ്ണിയത് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയും ഹൈക്കോടതിക്ക് കൈമാറും. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട് ഹൈക്കോടതി. പെരിന്തല്‍മണ്ണ റവന്യൂ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ട്രഷറിയിലെത്തി വോട്ട് വിവരങ്ങള്‍ ശേഖരിച്ചു.

38 വോട്ടുകള്‍ക്ക് മാത്രമാണ് നജീബ് കാന്തപുരത്തിന്റെ വിജയം എന്നതിനാല്‍ ഹൈക്കോടതിയുടെ പരിശോധനയില്‍ തെളിയുന്നതും അന്തിമ വിധിയും കേസില്‍ വളരെ നിര്‍ണായമകാണ്. തിരഞ്ഞെടുപ്പ് ഫലം കോടതി സ്‌റ്റേ ചെയ്താല്‍ നിയമ നടപടികള്‍ സങ്കീര്‍ണാകും. എന്നാല്‍ അതിന് സാധ്യത കുറവാണ് എന്നാണ് നിരീക്ഷണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയത്.

Malappuram
English summary
Kerala High Court Will Examine Perinthalmanna Assembly Election result Details Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X