മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോട്ടറി തട്ടിപ്പിന് പുതിയ 'സൂത്രം', 25കാരന്റെ ഓണ്‍ലൈന്‍ ബുദ്ധിക്ക് തടയിട്ട് പൊലീസ്, ഒടുവില്‍ അഴിക്കുള്ളില്‍

Google Oneindia Malayalam News

മലപ്പുറം : ഓണ്‍ലൈനില്‍ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്യുന്നുണ്ട് . മൂന്നക്ക നമ്പര്‍ ചൂതാട്ട സംഘവും സംസ്ഥാനത്ത് വിലസുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി അറസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . എന്നാല്‍ ഇപ്പോഴിതാ ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടത്തിനായി മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച എന്‍ജിനിയറിംഗ് ബുരുദദാറിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് .

പിടികൂടിയത് തിരുവനന്തപുരത്ത് നിന്ന്

പിടികൂടിയത് തിരുവനന്തപുരത്ത് നിന്ന്

തേഞ്ഞിപ്പാലം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹല്‍ എന്ന 25കാരനെയാണ് മലപ്പുരം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നായിരുന്നു ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോട്ടറി കേസുകളില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ഐടി ഉദ്യോഗസ്ഥന്‍

ഐടി ഉദ്യോഗസ്ഥന്‍

ഒരു സ്വകാര്യ ഐ ടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍. ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് സംഘത്തിലെ പ്രധാനിയായ തിരൂര്‍ ആലത്തിയൂര്‍ കുണ്ടനി സ്വദേശി അഹമ്മദ് ഷാഫി എന്നയാള്‍ക്ക് അപ്ലിക്കേഷന്‍ നിര്‍മ്മിച്ച് നല്‍കിയത്. ഈ ആപ്പ് നിര്‍മ്മിച്ചതിന് പ്രതിഫലമായി ഒരു ലക്ഷം രൂപയും ഓരോ മാസവും പതിനായിരങ്ങള്‍ വീതവും കൈപ്പറ്റി.

അന്വേഷണത്തില്‍ കുടുങ്ങി

അന്വേഷണത്തില്‍ കുടുങ്ങി

ലോട്ടറി വിജയി എത്തിയില്ലെങ്കില്‍ സമ്മാനത്തുകയ്ക്ക് സംഭവിക്കുന്നത്; എജന്റിന്റെ കമ്മിഷന്‍ ഇങ്ങനെലോട്ടറി വിജയി എത്തിയില്ലെങ്കില്‍ സമ്മാനത്തുകയ്ക്ക് സംഭവിക്കുന്നത്; എജന്റിന്റെ കമ്മിഷന്‍ ഇങ്ങനെ

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അഹമ്മദ് ഷാഫി, നാലകത്ത് അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കേരളത്തിലുടനീളം ഏജന്റുമാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

മൂന്നക്ക ലോട്ടറി തട്ടിപ്പ് സംഘം

മൂന്നക്ക ലോട്ടറി തട്ടിപ്പ് സംഘം

അനൂപിന്റെ അനുഭവം പാഠമായോ..? എവിടെപ്പോയി 16 കോടി നേടിയ ഭാഗ്യവാന്‍, കണ്ടെത്തുക അസാധ്യം..!!?അനൂപിന്റെ അനുഭവം പാഠമായോ..? എവിടെപ്പോയി 16 കോടി നേടിയ ഭാഗ്യവാന്‍, കണ്ടെത്തുക അസാധ്യം..!!?

അതേസമയം, സംസ്ഥാനത്ത് മൂന്നക്ക ലോട്ടറി തട്ടിപ്പ് സംഘം വ്യാപകമാകുന്നെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കം പ്രവചിക്കുന്നതാണ് ഈ ലോട്ടറി സംഘത്തിന്റെ രീതി. ലോട്ടറി ഫലം വരുമ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ മൂന്ന് നമ്പറാണെങ്കില്‍ 5000 രൂപ വരെ ലഭിക്കും.

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സജീവം

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സജീവം

പൂജ ബംപർ പോലൊരു അമേരിക്കന്‍ ലോട്ടറി; 13 കോടിയുടെ ഒന്നാം സമ്മാനം ആർക്കും വേണ്ട, പണം ഈ വഴിക്ക് പോവുംപൂജ ബംപർ പോലൊരു അമേരിക്കന്‍ ലോട്ടറി; 13 കോടിയുടെ ഒന്നാം സമ്മാനം ആർക്കും വേണ്ട, പണം ഈ വഴിക്ക് പോവും

ഒട്ടേറെ പേരുകളിലായി വാട്സാപ്പ് ഗ്രൂപ്പുകള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് എഴുത്തിന്റെയും പണപ്പിരിവിന്റെയും ദിവസം. ഈ സംഘങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികള്‍ സംസ്ഥാനത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. എഴുത്ത് ലോട്ടറിയെ കൂടാതെ വ്യാജ ലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്ന സംഘവും കോട്ടയം നഗരത്തില്‍ വിലസുന്നുണ്ട്.

പണം തട്ടുന്ന രീതി

പണം തട്ടുന്ന രീതി

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ കളര്‍കോപ്പിയെടുത്ത് തട്ടിപ്പുകാര്‍ ലോട്ടറി ഏജന്റുമാര്‍ക്ക് കൊടുത്താണ് പണം തട്ടിയെടുക്കുന്നത്. പ്രായമായ ലോട്ടറി ഏജന്റുമാരെയും കാഴ്ചപരിമിതിയുള്ളവരെയുമാണ് ഇത്തരത്തില്‍ പറ്റിക്കുന്നത്. കൂടാതെ ലോട്ടറി ടിക്കറ്റില്‍ തിരുത്ത് വരുത്തിയും തട്ടിപ്പ് സംഘം സജീവമാകുന്നു. ലോട്ടറി ടിക്കറ്റിലെ സീരീസും അക്ഷരങ്ങളും ബാര്‍കോഡും തിരുത്തിയാണ് തട്ടിപ്പ് സംഘം വിലസുന്നത്.

Malappuram
English summary
Kerala Lottery: Man who developed a mobile application for online lottery gambling held
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X