തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
Party20182013
CONG11458
BJP109165
IND43
OTH34
രാജസ്ഥാൻ - 199
Party20182013
CONG9921
BJP73163
IND137
OTH149
ഛത്തീസ്ഗഡ് - 90
PartyLW
CONG167
BJP015
BSP+07
OTH00
തെലങ്കാന - 119
Party20182014
TRS8863
TDP, CONG+2137
AIMIM77
OTH39
മിസോറാം - 40
Party20182013
MNF265
IND80
CONG534
OTH10
 • search

വീടുകളിലേക്ക് മടങ്ങാം, കരുതലോടെ; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് തുക അനുവദിക്കാം

 • By desk
Subscribe to Oneindia Malayalam
For malappuram Updates
Allow Notification
For Daily Alerts
Keep youself updated with latest
malappuram News

  മലപ്പുറം: വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയമാണ്. കുടിക്കാനുപയോഗിക്കുന്ന വെള്ളം ശുദ്ധമാക്കുക. മാലിന്യങ്ങള്‍ നീക്കുക, പരിസരം അണുവിമുക്തമാക്കുക, ലഭ്യമായ വെള്ളം അണുവിമുക്തമാകുന്നതിനുള്ള രീതികള്‍ ചുവടെ ചേര്‍ക്കുന്നു. കാലവര്‍ഷക്കെടുതിയുമായീ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കുന്നതിന് അനുമതിയുണ്ടെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.

  മഴക്കെടുതിയില്‍ മലപ്പുറം ജില്ലയില്‍ 3363199 കുലച്ച വാഴകള്‍ നശിച്ചു, 12കോടിയുടെ കൃഷിനാശം

  കാലവര്‍ഷ ക്കെടുതിയുമായി ബന്ധപ്പെട്ട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പദ്ധതി തയ്യാറാക്കി നല്‍കുന്നതിന് സുലേഖ സോഫ്റ്റവെയറില്‍ പ്രത്യേക ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളില്‍ ഗുരുതരമായ സാക്രമിക രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ തടയുന്നതിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുക വിനിയോഗിക്കാം.

  Cleaning

  ദുരന്ത ബാധിതരുടെ പുനരിധിവാസം, കുടിവെള്ളം ലഭ്യമാക്കല്‍, തകര്‍ന്ന തദ്ദേശ സ്ഥാപനങ്ങളുടെയും ഘടകങ്ങളുടെയും നിര്‍മ്മാണം, സംരക്ഷണം., എന്നിവക്ക് തനത് ഫണ്ടില്‍ നിന്ന് യഥേഷ്ടം പണം ചെലവഴിക്കുന്നതിനാണ് ഉത്തരവ്. ഇത്തരം പദ്ധതി നടത്തുമ്പോള്‍ എസ്റ്റിമേറ്റ് തയ്യാറാക്കല്‍ സാങ്കേതികാനുമതി നല്‍കല്‍ എന്നിവ തടസ്സമാകില്ല എന്ന് ചീഫ് എഞ്ചിനിയില്‍ ഉറപ്പാക്കണമെന്നും ഇതു സംബന്ധിച്ച തദ്ദേശ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

  പദ്ധതികള്‍ തയ്യാറാക്കി കാത്തിരികേണ്ടതില്ല. നിര്‍വഹണ ഉദ്യോഗസ്ഥന്റെ സാക്ഷ്യ പത്രം മാത്രം മതിയാവും. ജില്ലാ ആസൂത്രണ സമിതിയുടെ മുന്‍കൂര്‍ അനുമതിയും ആവശ്യമില്ല. എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവ്യത്തികള്‍ക്ക് അവ തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും സോഫ്റ്റവെയറിലൂടെ അല്ലാതെ സങ്കേതിക അനുമതി വാങ്ങി നിര്‍വഹണ നടപടികള്‍ ആരംഭിക്കാവുന്നതാണ്. വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി അനുവദിക്കുന്ന സമയത്ത് മേഖലാ നിബന്ധനകള്‍ക്ക് അനുസ്യതമായി പദ്ധതികള്‍ വേണ്ട വിഹിതം കണ്ടെത്തി വാര്‍ഷിക പദ്ധതി പരിഷ്‌കരിച്ച് ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം.

  ആശുപത്രികള്‍ കൈമാറി ലഭിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കാരുണ്യ, നീതി മെഡിക്കല്‍സ്റ്റാര്‍, ജന്‍ ഔഷധി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വാങ്ങാം. തങ്ങളുടെ പരിധിയിലെ കിണറുകളും മറ്റു ശുചീകരിക്കാന്‍ ഒറ്റതവണ തുക ഉപയോഗിക്കാവുന്നതാണ്. അടിയന്തര ഘട്ടങ്ങളില്‍ ജനറേറ്റര്‍ വാടകക്ക് എടുക്കല്‍, അടിയന്തിര സ്വഭാവമുള്ള ഇത്തരം പ്രവ്യത്തികള്‍കള്‍ക്ക് ഭരണസമിതി വിളിച്ചു ചേര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടക്കാവുന്നതാണ്. എന്നാല്‍ ആദ്യം ചേരുന്ന ഭരണ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം അവതരിപ്പിക്കേണ്ടതാണ്.

  പ്രവര്‍ത്തനത്തിന് തനത് ഫണ്ട് ഉപയോഗിക്കേണ്ടതാണ് ഫണ്ട് ആവശ്യത്തിന് ലഭ്യമല്ലാത്ത സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട് ഉപയോഗിക്കാവുന്നതാണ്.മരുന്ന് വാങ്ങല്‍ അറ്റകുറ്റപണി മുതലായ പ്രവര്‍ത്തികള്‍ക്ക് മെയിന്റന്‍സ് ഫണ്ടും ഉപയോഗിക്കാവുന്നതാണ്. വികസ മെയിനന്റസ് ഫണ്ട് ഉപയോഗിക്കുകുയാണങ്കില്‍ വാര്‍ഷിക പദ്ധതി ഇപ്പോള്‍ തന്നെ ഭേദഗതി ചെയ്ത വിഹിതം കണ്ടെത്തേണ്ടതില്ല. തനത് ഫണ്ട് ലഭ്യമല്ലെങ്കില്‍ അത് സെക്രട്ടറി സാക്ഷ്യപ്പെടുത്തേണ്ടതാണ്.

  മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, നോഡല്‍ ഓഫീസര്‍ പാട്ടീല്‍ അജിത് ഭഗവത് റാവു, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, സി. അബ്ദുല്‍ റഷീദ്, ജില്ലാ പ്ലാനില്‍ ഓഫീസര്‍ പി. പ്രദീപ്കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


  വീടുകളില്‍ ക്ലോറിനേഷന്‍ ചെയ്യേണ്ട രീതി:

  കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിലും എളുപ്പം വീട്ടിലെ ടാങ്കിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതാണ്. ക്ലോറിന്‍ ടാബ്ലറ്റ്, സ്റ്റോക്ക് ക്‌ളോറിന്‍ സൊല്യൂഷന്‍, ബ്ലീച്ചിങ് പൗഡര്‍, സോഡിയം ഹൈഡ്രോകാര്‍ബൈഡ് സൊല്യൂഷന്‍, കംബൈന്‍ ക്‌ളോറിന്‍ ടാബ്ലറ്റ് തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

  കിണറിലെ വെള്ളം എങ്ങനെ ശുദ്ധീകരിക്കാം

  വെള്ളത്തിന്റെ അളവ് അനുസരിച്ച് വൃത്തിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ ബ്ലീച്ചിംഗ് പൗഡര്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. നന്നായി കുഴമ്പ് ആയ ശേഷം, 10 - 25 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. 30 മിനിറ്റ് അനക്കാതെ വെക്കുക. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പാകത്തില്‍ ബക്കറ്റ് മൂടിവെക്കണം. വെള്ളം കോരുന്ന ബക്കറ്റിലേക്ക് തെളിവെള്ളം ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക. കുഴല്‍കിണറുകളില്‍ പമ്പ് ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്താം. ബ്ലീച്ചിങ് പൗഡറിന് പകരം സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷന്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍, ഇളക്കുകയോ അടിയാന്‍ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല.

  നിവൃത്തിയാല്ലാത്ത സാഹചര്യത്തില്‍ പ്രളയ ജലത്തില്‍ നിന്ന് കുടിവെള്ളം തയ്യാറാക്കാവുന്നതാണ്. അതിനുള്ള മാര്‍ഗം ചുവടെ ചേര്‍ക്കുന്നു.

  15 ലിറ്റര്‍ ശേഷിയുള്ള വൃത്തിയുള്ള ഒരു ബക്കറ്റ് എടുക്കുക. അതില്‍ 10 ലിറ്റര്‍ വെള്ളംനിറക്കുക. അതിലേക്കു 1 ടീസ്പൂണ്‍ കാരം (ആലം) ചേര്‍ക്കുക. അതിനു ശേഷം, അര ടീസ്പൂണ്‍ ചുണ്ണാമ്പ് ചേര്‍ക്കുക. വൃത്തിയുള്ള ഒരു കമ്പ് ഉപയോഗിച്ച് ഒരു മിനിറ്റ് നേരം നന്നായി ഇളക്കുക. പിന്നീട് 5 മിനിറ്റ് പതിയെ ഇളക്കുക.ശേഷം ബക്കറ്റ് 30 മിനിറ്റ് അനക്കാതെ വെക്കുക. വൃത്തിയുള്ള ഒരു തോര്‍ത്ത് ഉപയോഗിച്ച് തെളിഞ്ഞ വെള്ളം അരിച്ച ശേഷം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. തയ്യാറാക്കി വെച്ചിട്ടുള്ള 1% വീര്യമുള്ള ക്‌ളോറിന്‍ ദ്രാവകത്തില്‍ നിന്ന് 20 മില്ലി ലിറ്റര്‍ അരിച്ചെടുത്ത വെള്ളത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. 30 മിനിറ്റ് ബക്കറ്റ് മൂടി വെച്ച ശേഷം ഈ വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളത്തിലെ ക്ലോറിന്റെ അളവ് ലിറ്ററില്‍ 0.2 മുതല്‍ 0.5 മില്ലി ഗ്രാം ആയിരിക്കേണം.


  1 % വീര്യമുള്ള ക്ലോറിന്‍ ദ്രാവകം തയ്യാറാക്കുന്ന വിധം:

  ഒരു ലിറ്റര്‍ ശേഷിയുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. 9 ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ഒഴിച്ച് ഇതിനെ ഒരു ലിറ്റര്‍ ദ്രാവകം ആക്കുക. 10 മിനിറ്റ് നേരത്തേക്ക് അനക്കാതെ ഭദ്രമായി മൂടി വയ്ക്കുക. തെളിഞ്ഞ ക്‌ളോറിന്‍ ദ്രാവകം നിറമുള്ള ഗ്‌ളാസ് കുപ്പിയില്‍ ഒഴിച്ച സൂര്യപ്രകാശം ഏല്‍ക്കാത്തതും ഈര്‍പ്പമില്ലാത്തതും ആയ സ്ഥലത്ത് നന്നായി അടച്ച് സൂക്ഷിക്കുക. ക്ലോറിന്‍ ദ്രാവകം ഓരോ ദിവസവും പുതിയതായി തയ്യാറാക്കുക.

  ഡിസിഎസ് ബ്ലീച്ച് ലായനി തയ്യാറാക്കാം

  പത്ത് ലിറ്റര്‍ വെള്ളത്ില്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ അലക്ക് കാരവും 150 ഗ്രാം ബ്ലീ്ച്ചിങ് പൗഡറും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഈ മിശ്രിതത്തില്‍ ആവശ്യാനുസരണം വെള്‌ലം ചേര്‍ത്ത് നന്നായി ഇളക്കുക. പത്ത് മിനുട്ട് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ ലായനി മറ്റൊരു ബക്കറ്റിലേക്ക് ഒഴിക്കുക. ഈ ലായനി വീടിന്റെ തറ, ഭിത്തി, മറ്റ് പ്രതലങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം.

  വെള്ളം കയറിയ സ്ഥലങ്ങളില്‍ നടക്കുമ്പോള്‍ ശ്രദ്ധിക്കുക

  കാഴ്ചകള്‍ കാണാനുള്ള യാത്ര ഒഴിവാക്കുക.

  റബ്ബര്‍ ഗം ബൂട്ടുകളും കയ്യുറകളും ധരിക്കുക

  ഒറ്റയ്ക്ക് നടക്കാതിരിക്കുക

  പൊലീസ് ബാരിക്കേഡുകളും തടസ്സങ്ങളും മറികടക്കാതിരിക്കുക

  പുഴയുടെ തീരങ്ങളില്‍ ചതുപ്പുണ്ടാകാം. വടി ഉപയോഗിച്ച് മണ്ണിന്റെ ബലം ഉറപ്പാക്കിയ ശേഷം നടക്കുക

  പ്രളയജലത്തില്‍ വന്നടിഞ്ഞ മാലിന്യം വേര്‍തിരിക്കാം

  വേര്‍തിരിച്ച മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. പലതും റീസൈക്കിള്‍ ചെയ്യാനാവുന്നതാണെന്ന് മനസ്സിലാക്കി അവ തരം തിരിച്ച് വെയ്ക്കുക.

  1. പ്ലാസ്റ്റിക്, തെര്‍മോകോള്‍, റബ്ബര്‍

  2. തുണി, മരത്തടി, കമ്പുകള്‍, മരത്തിന്റെ മറ്റ് സാമഗ്രികള്‍

  3. ലോഹങ്ങള്‍, ചില്ല്. കുപ്പി

  4. ഇലക്ട്രിക്, ഇലക്ട്രോണിക് ഉല്പന്നങ്ങള്‍

  4. ജന്തുക്കളുടെ ജഡങ്ങള്‍, ചീഞ്ഞളിഞ്ഞ സസ്യങ്ങള്‍, കേടായ ഭക്ഷ്യവസ്തുക്കള്‍, ചെളി.


  ജൈവമാലിന്യം ഉടന്‍ സംസ്‌കരിക്കാം

  ഏറ്റവും ആദ്യം കൈകാര്യം ചെയ്യേണ്ടത് ജൈവമാലിന്യങ്ങളാണ്. ജന്തുക്കളുടെ ജഡം, ചീഞ്ഞളിഞ്ഞ സസ്യങ്ങള്‍, കേടുവന്ന ഭക്ഷ്യവസ്തുക്കള്‍, ആശുപത്രി മാലിന്യം എന്നിവ ഉടന്‍ നീക്കം ചെയ്യണം. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ഇത് അനിവാര്യമാണ്. വീ്ടടുവളപ്പില്‍ സ്ഥലമുള്ളവര്‍ക്ക് നാലടി ആഴത്തില്‍ കുഴിയെടുത്ത് ഇത്തരം മാലിന്യം മൂടാവുന്നതാണ്. മാലിന്യത്തിനുമുകളില്‍ ബ്ലീച്ചിങ് ലായനി ഒഴിക്കണം. പിന്നീട് കട്ടിയില്‍ മണ്ണിട്ട് മൂടണം. കിണറുകള്‍ക്കടുത്ത് മാലിന്യം കുഴിച്ചുമൂടാതിരി്കകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രി മാലിന്യങ്ങള്‍ അംഗീകൃത ഏജന്‍സികളെ ഏല്പിക്കണം. പ്ലാസ്റ്റിക് കവറുകളിലിട്ട് ജൈവമാലിന്യം സംസ്‌കരിക്കരുത്.

  കിണര്‍ വൃത്തിയാക്കാം

  തെളിഞ്ഞ വെള്ളമെല്ലാം ശുദ്ധമാണെന്ന് കരുതരുത്. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്ത ശേഷം മാത്രം വെള്ളം ഉപയോഗിക്കുക. ഒരു റിങ് വെള്ളത്തിന് ഒരു തീപ്പെട്ടിക്കൂട് എന്ന കണക്കിലാണ് ക്ലോറിന്‍ ചേര്‍ക്കേണ്ടത്. കലക്കി ഊറിയ ശേഷം മാത്രം കിണറില്‍ ഒഴിക്കുക. നന്നായി ഇളക്കണം. ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാം. അളവ് കൂടിയതുകൊണ്ട് പ്രശ്‌നമില്ല. ഒരിക്കലും കുറവ് വരുത്തരുത്. രൂക്ഷ ഗന്ധമുണ്ടെങ്കില്‍ ഒരു ദിവസം കാത്തിരുന്ന ശേഷം ഉപയോഗിക്കുക .

  വീടുകള്‍ ശുചീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം

  വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധചെലത്തണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം നിര്‍വഹിക്കേണ്ടതിന്റെ പൂര്‍ണചുമതല അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ തുടങ്ങിയവയുടെ പിന്തുണയോടെ വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

  തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍

  വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവയിലെ ചെളിയും മാലിന്യങ്ങളും മാറ്റി ശുചിയാക്കി വാസയോഗ്യമാക്കണം.

  വെള്ളപ്പൊക്കത്തില്‍ ജീവഹാനി സംഭവിച്ച മൃഗങ്ങളുടെ ശവശരീരങ്ങള്‍ പ്രത്യേകം മറവ് ചെയ്യണം.

  ശുചീകരണത്തിനായി വാര്‍ഡ് തലത്തില്‍ വളന്റിയര്‍ ടീം രൂപീകരിക്കുകയും ശുചീകരണത്തിനാവശ്യമായ മണ്‍വെട്ടി, മണ്‍കോരി, ചൂല്, ചട്ടി, റബ്ബര്‍ കട്ട, ഗംബൂട്ട്‌സ് മുതലായവ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് എടുക്കുകയോ വാങ്ങുകയോ ചെയ്യണം.

  സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍, ക്ലബ്ബുകള്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കണം.

  ആവശ്യത്തിന് സന്നദ്ധപ്രവര്‍ത്തകരെ ലഭിക്കുന്നില്ലെങ്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്കാരെ വിളിക്കാം.

  പ്രളയം ബാധിക്കാത്ത ഭാഗങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ നി്ന്നും പ്രളയബാധിത പ്രദേശങ്ങൡലേക്ക് സാധനങ്ങള്‍ എത്തിക്കണം.

  ദുരിതാശ്വാസ ക്യാംപുകളില്‍ മതിയായ ശുചിമുറികള്‍ ലഭ്യമല്ലെങ്കില്‍ ബയോ ടോയ്‌ലറ്റുകള്‍, താത്കാലിക ടോയ്‌ലറ്റുകള്‍ എന്നിവ നിര്‍മിക്കുന്നതിന് ശുചിത്വമിഷന്‍ നടപടി സ്വീകരിക്കണം.

  ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കുന്ന ശുചീകരണ ഉപകരണങ്ങളും ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള വസ്തുക്കളും തികയാതെ വന്നാല്‍ പുറത്ത് നിന്നും വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണം.

  ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ കിണറുകള്‍ ശുചീകരിക്കണം.

  വെള്ളം കയറി ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ ജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പ്രത്യേകം സൂക്ഷിച്ച് പിന്നീട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈമാറണം.

  പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണം വാങ്ങുകയും വേതനം നല്‍കുകയും ചെയ്യാം.

  ഗ്രാമീണ മേഖലയിലെ ശൗചാലയങ്ങള്‍ സ്വച്ച്ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയിലുള്‍പ്പെടുത്തി പുതുക്കി പണിയുന്നതിന് ആവശ്യമായ നടപടി ശുചിത്വമിഷന്‍ സ്വീകരിക്കണം. സ്വച്ച്ഭാരത് മിഷന്‍ (അര്‍ബന്‍) പദ്ധതിയിലുള്‍പ്പെടുത്തി നഗരപ്രദേശത്തെ ശൗചാലയങ്ങളും അറ്റക്കുറ്റപ്പണി നടത്തണം.

  ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരും നഗരസഭകളില്‍ ഹെല്‍ത്ത് ഓഫീസര്‍ / ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ / ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

  ഗ്രാമവികസന വകുപ്പിലെ ജീവനക്കാര്‍ ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. ഇതിന്റെ ചുമതല ബ്ലോക്ക പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും.

  കെട്ടികിടക്കുന്ന പ്ലാസ്റ്റിക്, കുപ്പികള്‍, ഗ്ലാസ്, റബര്‍, ലെതര്‍ എന്നിവ പ്രത്യേകം ശേഖരിക്കണം. തത്കാലം സൂക്ഷിച്ച് പിന്നീട് ക്ലീന്‍ കേരള കമ്പനിയുടെ പിന്തുണയോടെ കൈമാറണം.

  കൂടുതൽ മലപ്പുറം വാർത്തകൾView All
  Malappuram

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

  Name of Donee: CMDRF
  Account number : 67319948232
  Bank: State Bank of India
  Branch: City branch, Thiruvananthapuram
  IFSC Code: SBIN0070028
  Swift Code: SBININBBT08

  keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

  English summary
  Local government organizations can sanction the required amount

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more