ജനമനസ്സ് കീഴടക്കാന്‍ ഇടി മുഹമ്മദ് ബഷീര്‍... വോട്ട് ചോദിക്കാനെത്തിയത് ഓട്ടേറിക്ഷയില്‍, പൊന്നാനിയില്‍ പ്രചരണം കൊഴുക്കുന്നു!
മലപ്പുറം: വോട്ടു തേടി ഓട്ടോയില്‍ ഇ.ടി എത്തിയപ്പോള്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൊരു വേറിട്ട കാഴ്ച്ചയായി. പൊന്നാനി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ താനൂര്‍ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനത്തിനിടയിലാണ് പതിവ് വാഹനത്തില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ വോട്ടഭ്യര്‍ത്ഥിച്ച് പര്യടനം നടത്തിയത്. രാവിലെ കോട്ടക്കലില്‍ പാര്‍ലമെന്റ് നിരീക്ഷകരുടെ അവലോകനത്തിന് ശേഷമാണ് ഇ.ടി പര്യടനം ആരംഭിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് : തൊടുപുഴയില്‍ ഒപ്പ് മതിലില്‍... ലക്ഷ്യം പോളിംഗ് ശതമാനം ഉയര്‍ത്തുക !
താനാളൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തിയ ഇ.ടി രോഗികളെ സന്ദര്‍ശിച്ചും സൗഹൃദം പുതുക്കിയും പര്യടനം തുടര്‍ന്നു. വൈത്തിരിയില്‍ മരണപ്പെട്ട താനാളൂരിലെ ഉരുണിയത്ത് അബ്ദുല്‍ ഖഹാറിന്റെയും കോട്ടുമ്മല്‍ സാബിറിന്റെയും വീടുകള്‍ സന്ദര്‍ശിക്കാനും ആദ്യകാല ദളിത് ലീഗ് നേതാവ് പുഷ്പാലയം ശ്രീധരന്റെ വീട്ടിലെത്തി സൗഹൃദം പുതുക്കാനും ഇ.ടി സമയം കണ്ടെത്തി. ഇടയ്ക്ക് വെച്ച് പ്രവര്‍ത്തകരുടെ ആവശ്യം ഇനി യാത്ര ഓട്ടോറിക്ഷയിലാവണമെന്ന്.
സമ്മതം മൂളി ഇ.ടി യുടെ യാത്ര ഓട്ടോറിക്ഷയില്‍. വലിയ വാഹനങ്ങള്‍ കടന്ന് ചെല്ലാത്ത റോഡുകളിലൂടെ സഞ്ചരിച്ച് വോട്ടര്‍മാരെ കണ്ടും സൗഹൃദം പുതുക്കിയും ഇ.ടിക്കൊപ്പം പ്രവര്‍ത്തകരും അണിനിരന്നപ്പോള്‍ പര്യടനം വേറിട്ടതായി. പഴയ കാല ട്രേഡ് യൂണിയന്‍ നേതാവായ ഇ.ടി ഓട്ടോ പര്യടനം നടത്തിയത് വോട്ടര്‍മാരില്‍ ആവേശം പകര്‍ന്നു. ഇടക്ക് വെച്ച് മാധ്യമ പ്രവര്‍ത്തകരോടായി അല്‍പം രാഷ്ട്രീയം പങ്ക് വെക്കാന്‍ ഇ.ടി എത്തി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സി.പി.എമ്മിന്റെ ഭയം ഇരട്ടിയാക്കിയെന്നും രാഹുലിന്റെ വിജയത്തോടെ ഇ.ടി പറഞ്ഞു. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, എം. പി അഷ്റഫ്, പി.ടി സലിം ബാബു, ഒ.രാജന്‍ മൂത്താട്ട് യൂസഫ്, പി അഷ്റഫ്, പി.എസ് ഹമീദ് ഹാജി, കള്ളിക്കല്‍ റസാഖ്, വി.പി.എം അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ടി. അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയവര്‍ ഇ.ടിക്കൊപ്പമുണ്ടായിരുന്നു. വൈകുന്നേരം പുതിയ കടപ്പുറത്ത് നിന്നാരംഭിച്ച റോഡ് ഷോ ഉണ്ണിയാല്‍, പഞ്ചാരമൂല, ജനതാ ബസാര്‍, വള്ളിക്കാഞ്ഞിരം, മങ്ങാട്, ചക്കരമൂല, കോരങ്ങത്ത്, കാളാട്, സമന്വയ നഗര്‍,ആലിന്‍ ചുവട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പടിഞ്ഞാറങ്ങാടിയില്‍ സമാപിച്ചു.
വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും, ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞും ഇ .ടിയുടെ യാത്ര. പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തിയും, കേന്ദ്ര ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചാണ് വിവിധ കേന്ദ്രങ്ങളില്‍ പൊന്നാനി ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ ദേവധാര്‍ മേല്‍പാലം യാഥാര്‍ഥ്യമാക്കി.
ദേവധാര്‍ അടിപ്പാലം, താനൂര്‍ റെയില്‍ വേ സ്റ്റേഷന്‍ വികസനം തുടങ്ങി മണ്ഡലത്തില്‍ കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇ. ടി വിശദീകരിച്ചു. 44 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന താനൂര്‍ ഫിഷിംങ് ഹാര്‍ബര്‍ വികസനത്തിന് മുക്കാല്‍ പങ്കും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ് ഉപയോഗപ്പെടുത്തുന്നത്. താനൂര്‍ റെയില്‍വേ സ്റ്റേഷന് സി എസ് ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി മിനിഷെല്‍റ്റര്‍ നിര്‍മ്മാണവും നടന്നു.
നിറമരുതൂര്‍, താനാളൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഇ. ടി ഇന്നലെ പര്യടനം നടത്തിയത്. കോട്ടക്കലില്‍ യു ഡി എഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം തല അവലോകന യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. അരീക്കാട് ആയിരുന്നു ആദ്യ കേന്ദ്രം. ഇടുങ്ങിയ വഴികളിലൂടെ യാത്ര ചെയ്യാന്‍ ഓട്ടോറിക്ഷയാണ് നല്ലതെന്ന അഭിപ്രായം സ്വീകരിച്ച് ഇടയ്ക്ക് യാത്ര ഓട്ടോറിക്ഷയിലേക്ക് മാറ്റി സ്ഥാനാര്‍ഥി. വൈകുന്നേരം പുതിയ കടപ്പുറത്ത് നിന്ന് റോഡ് ഷോ ആരംഭിച്ചു.
ഉണ്ണിയാല്‍, പഞ്ചാരമൂല, ജനതാ ബസാര്‍, വള്ളിക്കാഞ്ഞിരം, മങ്ങാട്, ചക്കരമൂല, കോരങ്ങത്ത്, കാളാട്, സമന്വയ നഗര്‍,ആലിന്‍ ചുവട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പടിഞ്ഞാറങ്ങാടിയില്‍ സമാപിച്ചു. വൈത്തിരിയില്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ വീട് ഇ. ടി സന്ദര്‍ശിച്ചു. മുതിര്‍ന്ന ദളിത് ലീഗ് നേതാവ് പുഷ്പാലയം ശ്രീധരന്റെ വീട്ടിലെത്തി സൗഹൃദം പുതുക്കി. പട്ടരുപറമ്പില്‍ യുഡിഎഫിന്റെ ഓഫീസ് ഉദ്ഘാടനവും ഇ.ടി നിര്‍വ്വഹിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, പി.ടി സലിം ബാബു, ഒ.രാജന്‍, മൂത്താട്ട് യൂസഫ്, എം.പി അഷ്‌റഫ് തുടങ്ങിയവര്‍ ഇ.ടിക്കൊപ്പമുണ്ടായിരുന്നു.