Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു നാള്‍ സൗഹാൻ തിരിച്ചു വരും'; ഖദീജയും ഹസൻകുട്ടിയും കാത്തിരിക്കുകയാണ്, ഒപ്പം ഒരു നാടും

മലപ്പുറം: ചെക്കുന്നു മലയുടെ താഴ്‌വാരത്തെ വീട്ടിൽ ഖദീജയും ഹസൻകുട്ടിയും കാത്തിരിക്കുകയാണ് സൗഹാന്‍റെ തിരിച്ചുവരവിനായി. ഒരു വര്‍ഷത്തിന് മുമ്പ് നഷ്ടപ്പെട്ടുപോയ മകൻ തിരിച്ചു വരുമെന്ന പ്രതിക്ഷയിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തലേന്ന് പുറത്തേക്കിറങ്ങിയതാണ് വെറ്റിലപ്പാറ സ്വദേശി സൗഹാന്‍ (15) . പിന്നീട് തിരിച്ച് വന്നിട്ടില്ല.

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സൗഹാനെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നാണ് ബന്ധുകളുടെ സംശയം. സൗഹാനെ കാണാതായതിന് പിന്നാലെ നാട്ടുകാരൊന്നാകെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പൊലീസിന്‍റെ അന്വേഷണത്തിലും കുട്ടിയെ കണ്ടാത്താനായില്ല.തുടര്‍ന്ന് 3000 പേർ പങ്കെടുത്ത വൻ തിരച്ചിലും നടന്നു.

malappuram

പൊലീസ് വനം വകുപ്പ്, അഗ്നിരക്ഷാ സേന, ഡോഗ് സ്‌ക്വാഡ്, താലൂക്ക് ദുരന്ത നിവാരണ സേന, ട്രോമ കെയർ വൊളന്റിയർമാർ, നാട്ടുകാർ, ബന്ധുക്കൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിവരെല്ലാം സൗഹാനെ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. വെറ്റിലപ്പാറ ചൈരങ്ങാട് ഹസൻകുട്ടിയുടെയും ഖദീജയുടെയും ഇളയ മകനാണ് സൗഹാൻ മൂന്നാം ക്ലാസ് വരെ സ്കൂളിൽ പോയിട്ടുണ്ട്. ശരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഒരു വശത്തേക്ക് കാൽ വലിച്ചാണ് നടക്കുന്ന്ത്. സൗഹാൻ പുറത്തിറങ്ങിയാലും അധിക ദൂരം പോകറില്ലന്ന് ബന്ധുക്കള്‍ പറയുന്നു.

വഴിതെറ്റി പോയതാകം എന്നായിരുന്നു ആദ്യ സംശയം. തിരച്ചിലിന്റെ ഭാഗമായി എത്തിച്ച പൊലീസ് നായ ഓടിയത് അടുത്തുള്ള മലയിലേക്കാണെങ്കിലും തിരിച്ച് റോഡിലേക്കാണ് ഇറങ്ങിയത്. തുടര്‍ന്ന് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണെന്ന സംശയം ബലപ്പെടുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ലങ്കിലും ചെക്കുന്നു മലയുടെ താഴ്‌വാരത്തെ വീട്ടില്‍ ഉമ്മയും ബാപ്പയും സഹോദരങ്ങളും ഇന്നും കാത്തിരിക്കുകയാണ് സൗഹാന്‍റെ തിരിച്ചുവരവിനായി...

പ്രിയപ്പെട്ടവളുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ; രണ്ട് പേരും എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+