മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ ജോലി വിട്ടു; വീണ്ടും പഠനം... മലപ്പുറം സ്വദേശി നേടിയത് അപൂര്‍വ നേട്ടം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഒരു ജോലി ലഭിക്കുക എന്നത് ആരുടെയും സ്വപ്‌നമാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ ജോലി. പഠനം കഴിഞ്ഞ് ജോലി നേടിയാല്‍ പിന്നെ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തുന്നവര്‍ വിരളം. ഇവിടെ ഒരാള്‍ ലഭിച്ച സര്‍ക്കാര്‍ ഉപേക്ഷിച്ച് പഠനത്തിലും പരിശീലനത്തിലും ഏര്‍പ്പെട്ടു. പിന്നീട് സ്വന്തമാക്കിയത് അപൂര്‍വ നേട്ടം. മലപ്പുറം അരീക്കോട് സ്വദേശി അനീസ് പൂവത്തിയാണ് ഈ നേട്ടം കൈവരിച്ചത്. വ്യത്യസ്തങ്ങളായ ആറ് വിഷയങ്ങളില്‍ നെറ്റ് യോഗ്യതയും അതില്‍ തന്നെ രണ്ട് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആര്‍എഫ്) അര്‍ഹതയും ലഭിച്ച് അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് അനീസ് പൂവത്തി.

a

ടൂറിസം, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയന്‍, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ നേരത്തെ നെറ്റ് യോഗ്യത ഉണ്ടായിരുന്ന അനീസ് ഇത്തവണത്തെ പരീക്ഷയില്‍ മാനേജ്മെന്റ്‌റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്. ഇതില്‍ തന്നെ സൈക്കോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ അനീസിന് ജെ.ആര്‍.ഓഫ് യോഗ്യതയുണ്ട്.

മലപ്പുറം കുഴിമണ്ണ പഞ്ചായത്തില്‍ ക്‌ളാര്‍ക്കായിരുന്ന അനീസ് പഠനത്തോടും മത്സര പരീക്ഷകളോടുമുള്ള അഭിനിവേശം വര്‍ദ്ധിച്ചപ്പോള്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് നെറ്റ് പരിശീലന രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ നെറ്റ് യോഗ്യത നേടാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അനീസും വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാനും പരീക്ഷ എഴുതാനും ആരംഭിച്ചു. ഓരോ തവണയും വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പഠിക്കുകയും നെറ്റ് എഴുതുകയും ചെയ്തപ്പോഴൊന്നും അനീസിന് നിരാശപ്പെടേണ്ടി വന്നില്ല.

സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്

ഇപ്പോള്‍ കോഴിക്കോട് കേന്ദ്രമായി ഐഫര്‍ എഡ്യൂക്കേഷന്‍ എന്ന പേരില്‍ നെറ്റ് കോച്ചിങ് സെന്റര്‍ നടത്തുകയാണ് അനീസ്. ഓരോ വര്‍ഷവും നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ് യോഗ്യത നേടികൊടുക്കാനും ഇതുവഴി സാധിക്കുന്നു. അറിവിനോടും അറിവ് പകര്‍ന്ന് കൊടുക്കുന്നതിനോടുമുള്ള താല്‍പര്യമാണ് ഏത് പരീക്ഷയുടെയും വിജയരഹസ്യം എന്നാണ് അനീസിന്റെ പക്ഷം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിഷയങ്ങളില്‍ നെറ്റ് നേടുകയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമെന്നും അനീസ് പറയുന്നു. അരീക്കോട് പൂക്കോട് ചോലയില്‍ പരേതനായ വീരാന്‍ മാഷിന്റെയും മൈമുനയുടെയും മകനാണ്.

യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നടത്തുന്ന അധ്യാപന യോഗ്യതാ പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയില്‍ ആറ് ശതമാനം പേര്‍ക്ക് മാത്രമാണ് യോഗ്യത ലഭിക്കുക. ജെ.ആര്‍.എഫ് യോഗ്യത ലഭിക്കുക ഒരു ശതമാനം പേര്‍ക്കും.

Malappuram
English summary
Malappuram Areekode Native Anees Poovathi Gets NET in Six Subjects and GRF in Two
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X