Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഹണിട്രാപ്പ്; സ്ത്രീയടക്കം 7 പേർ കുടുങ്ങി; പ്രതികൾ റിമാൻഡിൽ

മലപ്പുറത്ത് ഹണിട്രാപ്പ്; സ്ത്രീയടക്കം 7 പേർ കുടുങ്ങി; പ്രതികൾ റിമാൻഡിൽ

മലപ്പുറം: ജില്ലയിൽ ഹണിട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയടക്കം 7 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

കൊണ്ടോട്ടി വളപ്പിൽ ഫസീല (45), തിരൂർ ബിപി അങ്ങാടി കളത്തുപറമ്പിൽ അബ്ദുൽ അസീം (25), പുളിക്കൽ വലിയപറമ്പിൽ റഷീദ് (36), പുളിക്കൽ പെരുമ്പറമ്പിൽ നിസാമുദ്ദീൻ (24), തിരൂർ മംഗലം പുത്തൻപുരയിൽ ഷാഹുൽഹമീദ് (30), കോട്ടയ്ക്കൽ പൂഴിക്കുന്ന് ചങ്ങരംചോല മുബാറക് (32), സ്വാഗതമാട് തൈവളപ്പിൽ നസിറുദ്ദീൻ (30) എന്നിവരാണ് പൊലീസ് പിടിയിൽ ആയത്.

സംഭവത്തെ കുറിച്ച് പൊലീസ് വ്യക്തമാക്കുന്നതിങ്ങനെ : -

crime

ഫോണിലൂടെ സൗഹൃദത്തിലായ കേസിലെ പ്രതി ഫസീലയുടെ നിർദേശ പ്രകാരം പരാതിക്കാരൻ കാറുമായി കോട്ടയ്ക്കലിൽ എത്തി. ഈ മാസം 12 - നാണ് സംഭവം. തുടർന്ന് കോഴിച്ചെനയിൽ നിന്ന് ഇവർക്കൊപ്പം വാഹനത്തിൽ കയറിയ മറ്റു പ്രതികൾ ഇവർ ഒന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങളെടുത്തിരുന്നു. തുടർന്ന് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പണം നൽകാം എന്നറിയിച്ച് വിളിച്ചു വരുത്തി ആണ് പ്രതികളെ പൊലീസ് പിടികൂടിയത്. കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സുജിത്ദാസ്, മലപ്പുറം ഡിവൈഎസ്പി പ്രദീപ് കുമാർ, കോട്ടയ്ക്കൽ സ്‌റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി, എസ് ഐ വിവേക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

അതേ സമയം, മലപ്പുറം ജില്ലയിൽ പലതരത്തിലുളള തട്ടിപ്പുകൾ ഉയരുകയാണ്. ജില്ലയിൽ കെഎസ്ഇബിയുടെ പേരിൽ വ്യാജ തട്ടിപ്പ് നടന്നിരുന്നു. ഫോണിൽ സന്ദേശം അയച്ചാണ് ഓൺലൈൻ തട്ടിപ്പിന് ശ്രമം നടത്തിയത്. ഇതിന് പിന്നാലെ നിരവധി പേർ തട്ടിപ്പിന് ഇരകളായി. ഒട്ടേറെ പേർക്ക് ജില്ലയിൽ കെഎസ്ഇബിയുടെ പേരിൽ ഇത്തരം സന്ദേശങ്ങൾ ലഭിച്ചു എന്നാണ് റിപ്പോർട്ട്. വൈദ്യുതി ബിൽ തുക അടച്ചിക്കണം. ഇല്ലെങ്കിൽ ഇന്ന് രാത്രിയ്ക്ക് ഉളളിൽ വൈദ്യുതി വിഛേദിക്കും. ഇത്തരത്തിലാണ് മൊബൈൽ ഫോണിൽ സന്ദേശം എത്തിയതി. ഇതോടെ തട്ടിപ്പിന്റെ ആദ്യ തുടക്കമായി.

പിന്നാലെ സന്ദേശത്ത് ഒപ്പം നൽകിയ മൊബൈൽ നമ്പറിൽ ഉടൻ വിളക്കാനാണ് നിർദേശം. തുടർന്ന് ആ മൊബൈലിലേക്ക് വിളിച്ചാൽ മറ്റൊരു സന്ദേശം കൂടി ലഭിക്കും. ഇവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു എന്ന സന്ദേശം കിട്ടും. ഇതാണ് തട്ടിപ്പിന്റെ രീതി. ഇവയ്ക്ക് പുറമെ അയച്ചു നൽകുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.

ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് വിവരങ്ങളും ഒടിപി സന്ദേശം അടക്കം ഇങ്ങനെ വായിച്ചെടുക്കാം. ഇതുവഴിയാണ് തട്ടിപ്പു നടത്തുന്നത്. ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈലിൽ ലഭിച്ച ഒ ടി പി ആവശ്യപ്പെടും. ഇതു നൽകിയാലും നമ്മുടെ ബാങ്കിലുളള പണം പോകും. സന്ദേശം അയയ്ക്കുന്നതിന് പുറമേ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ എന്ന പേരിൽ ഫോണിൽ വിളിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.

അതേസമയം, ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി കബളിപ്പിക്കപ്പെട്ട പൊന്നാനി സ്വദേശികളെ ദുബൈയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച് അയച്ചു. ജോലിയും വലിയ ശമ്പളവും വാഗ്ദാനം ചെയ്ത് ഒരു ലക്ഷവും അതിലധികവും വാങ്ങിച്ചാണ് പൊന്നാനിയിൽ നിന്ന് ഏതാനും പേരെ ആലുവ സ്വദേശിയായ ഏജന്റ് ദുബൈയിലേക്ക് എത്തിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+