മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടമൊളിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍: മൂന്ന്‌കേന്ദ്രങ്ങളില്‍ മാത്രം അപകടത്തില്‍ 22 മരണം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ ചാലിയാര്‍ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴ, കുറുവന്‍പുഴ എന്നിവയിലെ കടവുകളില്‍ അപകടം പതിയിരിക്കുമ്പോഴും വേണ്ട സുരക്ഷാ സംവിധാനമൊരുക്കാതെ വനം-ടൂറിസം വകുപ്പുകളും പോലീസും.

ആഡ്യന്‍പാറ, കോഴിപ്പാറ, വെണ്ണേക്കോട് കെട്ടുങ്ങല്‍ കടവ് എന്നിവിടങ്ങളിലായി ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 22 പേര്‍ അപകടത്തില്‍ മരിച്ചിട്ടും അപകട സാധ്യത ഏറെയുള്ള ഭാഗങ്ങളില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് വിനോദസഞ്ചാരികള്‍ കടന്നെത്തുന്നത്. കോഴിപ്പാറ, ആഢ്യന്‍പാറ എന്നിവിടങ്ങളില്‍ വനം-ടൂറിസം വകുപ്പുകള്‍ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും കുറുവന്‍ പുഴയുടെ ഏറ്റവും അപകടം നിറഞ്ഞ വെണ്ണേക്കോട് കെട്ടുങ്ങല്‍ കടവിലടക്കം ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.

kettungalkadavu

ജില്ലാ കളക്ടര്‍ക്ക് വെണ്ണേക്കോട് ആദിവാസി കോളനി നിവാസികള്‍ നേരിട്ട് പരാതി നല്‍കുകയും നിലമ്പൂര്‍ സിഐ, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. ഇന്നലെ പന്ത്രണ്ടരയോടെ കെട്ടുങ്ങല്‍ കടവില്‍ നിലമ്പൂര്‍ നല്ലന്തണ്ണി കൊയപ്പാന്‍ വളവിലെ രബീഷ് അപകടത്തില്‍ മരിച്ച ശേഷവും നിരവധി ടൂറിസ്റ്റുകളാണ് ഇതൊന്നുമറിയാതെ ഇവിടെ എത്തിയത്. മദ്യപാന സംഘങ്ങള്‍ ഉള്‍പ്പെടെ സുരക്ഷിത താവളമെന്ന നിലയിലാണ് ഒരു നിയന്ത്രണവുമില്ലാത്ത ഈ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ഈ മഴക്കാലം കഴിയും വരെയെങ്കിലും കോഴിപ്പാറ, ആഢ്യന്‍പാറയും ഒഴികെയുള്ള മറ്റെല്ലാ കടവുകളിലും ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലാത്ത പക്ഷം വിലപ്പെട്ട മനുഷ്യജീവനുകള്‍ ഇവിടെ വീണ്ടും പൊലിയാന്‍ ഇടയാകും. മൂലേപ്പാടം പാലത്തിന് സമീപം വനം വകുപ്പ് ഒരു ഔട്ട് പോസ്റ്റ് സ്ഥാപിക്കുകയും ഇവിടെ പോലീസിന്റെ കൂടെ സേവനം ഉറപ്പാക്കുകയും ചെയ്താല്‍ മദ്യമുള്‍പ്പെടെയുള്ള സന്നാഹത്തോടെ പോകുന്നവരെ നിയന്ത്രിക്കാന്‍ കഴിയും. നിലവില്‍ അകമ്പാടം കഴിഞ്ഞാല്‍ പിന്നീട് ഒരു പരിശോധനയും നേരിടേണ്ടി വരില്ലെന്നതിനാല്‍ ഇത്തരക്കാര്‍ ഇവിടേക്കെത്താന്‍ കാരണം.

ടൂറിസ്റ്റുകള്‍ അപകടം നിറഞ്ഞ സ്ഥലത്ത് ഫോട്ടോ എടുക്കുന്നതിനും മറ്റും ശ്രമിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. തെന്നിക്കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടിയിലാണ് പ്രധാന കടവുകള്‍ ഉള്ളത്. കെട്ടുങ്ങല്‍ കടവില്‍ വനം വകുപ്പ് സുരക്ഷയുടെ ഭാഗമായി ഒരു വാച്ചറെയെങ്കിലും നിയമിക്കണമെന്നാണ് കോളനി നിവാസികളുടെ പ്രധാന ആവശ്യം.

Malappuram
English summary
Malappuram Local News about accidental death in tourists places.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X