മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് റോഡില്‍ ഗുണ്ടായിസം: സി.പി.എം. മലപ്പുറത്ത് റോഡില്‍ ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍,

  • By Desk
Google Oneindia Malayalam News

മലപ്പുറം: റോഡില്‍ ഗുണ്ടായിസം കാണിച്ച വേങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. വേങ്ങര ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഗതാഗത പരിഷ്‌കരണ സമിതി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഇന്നലെ കാലത്ത് മുതല്‍ പ്രാബല്യത്തിലായി.

പിക്കപ്പ് സ്റ്റാന്റ് മുതല്‍ എട്ടാം കല്ല് വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് കയര്‍ കെട്ടി തിരിച്ച് കോട്ടക്കല്‍ റോഡ്, ചേറൂര്‍ റോഡ് ജങ്ക്ഷന്‍, ബ്ലോക്ക് റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നും വലതു വശത്തേക്ക് തിരിയേണ്ടുന്ന വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്ന് പോയി നിശ്ചയിച്ച യു ടേണ്‍ കേന്ദ്രങ്ങളില്‍ തിരിഞ്ഞ് ലക്ഷ്യകേന്ദ്രങ്ങളിലേക്ക് യാത്ര തുടരണമെന്നാണ് തീരുമാനം.

vengaratown-

ഇതനുസരിച്ച് ചേറൂര്‍ റോഡില്‍ നിന്ന് വേങ്ങര ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ എട്ടാം കല്ലില്‍ പോയി യു ടേണ്‍ ചെയ്ത് വരണം -ഹെവി വാഹനങ്ങളെ ഇതില്‍ നിന്നൊഴിവാക്കിയിരുന്നു. ഇന്നലെ പരിഷ്‌കരണ നടപടികള്‍ തുടങ്ങി പതിനൊന്നു മണിയോടെ ഹെവി വാഹനങ്ങള്‍ക്ക് ബാധകമല്ലാത്ത നിയമം ചെറുവാഹനങ്ങള്‍ക്കും സ്വീകാര്യമല്ലെന്നു പറഞ്ഞ് ട്രാഫിക്ക് നിയന്ത്രിക്കുന്നതിനായി കെട്ടിയ വടം അഴിച്ചു മാറ്റാന്‍ ശ്രമിച്ച സി.പി.എം.ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ് കല്ലടയെ പോലീസ് തടയുകയും തുടര്‍ന്ന് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റോഡില്‍ ഗുണ്ടായിസം നടത്തുകയായിരുന്നു ഇദ്ദേഹമെന്നു നാട്ടുകാര്‍ പറഞ്ഞു. ഇയാളെ മലപ്പുറം കോടതി റിമാന്റ് ചെയ്തു - എന്നാല്‍ വേങ്ങര ബ്ലോക്ക് റോഡ് ജംഗ്ഷനു മുകള്‍ഭാഗത്തെ വ്യാപാരികള്‍ പൂര്‍ണമായും ഈ പരിഷ്‌കരണ നടപടികളോട് വിയോജിപ്പിലാണ്.

Malappuram
English summary
Malappuram Local News about cpim leader arrested on goon attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X