ബീവറേജില്‍ മദ്യം കൊണ്ടുവന്ന് പുറംവില്‍പന: മദ്യപിച്ച് അവശനിലയിലായ യുവാക്കളില്‍ ഒരാള്‍ മരിച്ചു
മലപ്പുറം: മദ്യപിച്ച് അവശനിലയിലായ രണ്ടു യുവാക്കളില്‍ ഒരാള്‍ മരിച്ചു. സുഹൃത്ത് അപകടനില തരണം ചെയ്തു. എടപ്പാള്‍ കാവില്‍ പടി പൊന്നില്‍ രാജന്‍(39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ അവശനിലയിലായ രാജന്‍ മാനസിക വിഭ്രാന്തിയിലായി. അതോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സുഹൃത്തായ കൊറ്റിക്കുന്ന് സ്വദേശി അപകടനില തരണം ചെയ്തു.
ബീവറേജില്‍ നിന്ന് മദ്യം കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് ഉള്ള പണത്തിനനുസരിച്ച് പകര്‍ന്നു നല്‍കുന്ന സംഘത്തിന്റെ സ്ഥിരം ഉപഭോക്താവായിരുന്നു മരിച്ചയാളെന്ന് പറയുന്നു. അളവ് കുറയുമ്പോള്‍ ലഹരി കൂട്ടാന്‍ ചില വസ്തുക്കള്‍ മദ്യത്തില്‍ ചേര്‍ക്കാറുണ്ടെന്ന പരാതികളെ തുടര്‍ന്ന് പൊന്നാനി പോലീസ് സ്ഥലത്തെത്തി. മദ്യം പകര്‍ന്ന് നല്‍കുന്ന നാലു പേരോട് ഇന്ന് സേ്റ്റഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച രാജന്റെ ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകളും പുറമെ കടുത്ത മഞ്ഞപ്പിത്തവും ബാധിച്ചിരുന്നതായി ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അമിതമായ മദ്യപാനത്തെ തുടര്‍ന്നു അവശനിലയിലാണു രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇയാള്‍ മഞ്ഞപ്പിത്തം ബാധിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം മരണത്തിന് മുമ്പ് രാജന്‍ അറിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇതിന് പുറമെ ആന്തരികാവയവങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍എന്താണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോലീസ് പരിശോധിക്കും. രാജന്‍ അവിവാഹിതനാണ്. പിതാവ്: ബാലക്കുറുപ്പ്. മാതാവ്: ഇന്ദിരാദേവി. സഹോദരങ്ങള്‍: സോമസുന്ദരന്‍, ബാബു, മിനി.












Click it and Unblock the Notifications