മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: മലപ്പുറത്തെ ആയിരംബസുകളിലെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക്

  • By Lekhaka
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ ആയിരം ബസുകളിലെ ഒരുദിവസത്തെ മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസന നിധിയിലേക്കു കൈമാറും. പ്രളയദുരന്തത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നവകേരള നിര്‍മിതിക്കുമായുള്ളമുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് പണംസ് വരൂപിക്കാനാണ് ജില്ലയിലെആയിരത്തോളം സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച കാരുണ്യയാത്ര നടത്തുന്നത്.
ബസ്‌തൊഴിലാളികളുടെഒരുദിവസത്തെ വേതനവുംഉടമകളുടെവരുമാനവുംദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ്‌സ്വകാര്യ ബസുകളുടെകാരുണ്യസര്‍വ്വീസ്.

കേരള സേ്റ്ററ്റ്‌പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്‌സ്‌ഫെഡറേഷന്റെ നേത്യത്വത്തില്‍സംസ്ഥാനത്ത് പതിനായിരംസ്വകാര്യ ബസുകള്‍ പ്രളയദുരന്തമനുഭവിച്ചവര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍വ്വീസ് നടത്തുന്നതിന്റെ ഭാഗമായാണ്ജില്ലയില്‍ആയിരത്തോളം ബസുകള്‍തിങ്കളാഴ്ചകാരുണ്യയാത്രയുമായി നിരത്തിലിറങ്ങുന്നത്.

busesforrelieffundcollection

ഡീസല്‍ചെലവ്ഒഴികെയുള്ളതിങ്കളാഴ്ചയിലെവരുമാനം മുഴുവനായുംദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ആയിരത്തോളം ബസുകളിലായി ജില്ലയില്‍ രണ്ടായിരത്തി അഞ്ഞൂറില്‍പ്പരം തൊഴിലാളികളുണ്ട്.ഇവരുടെയും ബസ് ഉടമകളുടെയും ഒരുദിവസത്തെ വരുമാനമാണ്‌ സര്‍ക്കാറിലേക്ക്‌ കൈമാറുക.കാരുണ്യസര്‍വ്വീസിന്റെ ഫ്‌ളാഗ്ഓഫ്മലപ്പുറത്ത്എ.ഡി.എംവിരാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടികലക്ടര്‍മാരായസി.അബ്ദുല്‍റഷീദ്, ഡോ: ജെഒ.അരുണ്‍, കേരളസേ്റ്ററ്റ്‌പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ചടങ്ങില്‍സംസ്ഥാന ട്രഷറര്‍ഹംസ ഏരിക്കുന്നന്‍, ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് എന്ന നാണി, സംസ്ഥാന കമ്മിറ്റിയംഗം പക്കീസ കുഞ്ഞിപ്പ, ജില്ലാ കമ്മിറ്റിയംഗങ്ങളായി എം രായിന്‍കുട്ടി, കെ.പി നാണി, പൂളക്കുന്നന്‍ ശിഹാബ്എന്നിവര്‍ പങ്കെടുത്തു.


ധനസമാഹരണം: മലപ്പുറത്ത് മന്ത്രി ഡോ. കെ ടി ജലീലിന് ചുമതല

ജില്ലകളില്‍ പ്രാദേശികകേന്ദ്രങ്ങള്‍ സജ്ജീകരിച്ച്മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താന്‍ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയുംചുമതലപ്പെടുത്തി. മലപ്പുറംജില്ലയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ: കെ.ടിജലീലിനും എ.പി.എം മുഹമ്മദ് ഹനീഷ്‌ഐ.എ.എസിനുമാണ്ചുമതല.ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കാന്‍ സന്നദ്ധരായ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌സെപ്തംബര്‍ 10 മുതല്‍ 15 വരെ ധനസമാഹരണം നടത്താനാണ്‌സര്‍ക്കാര്‍ നിര്‍ദേശം. അതത്ജില്ലകളില്‍ചുമതലയുള്ളമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ധനസമാഹരണത്തിന് നേത്യത്വം നല്‍കും.

പ്രളയ നഷ്ടം: തിരൂരങ്ങാടിയില്‍ തിങ്കളാഴ്ച അദാലത്ത്


പ്രളയത്തില്‍രേഖകളുംസര്‍ട്ടിഫിക്കറ്റുകളും നശിച്ചവര്‍ക്ക് അവ ലഭ്യമാക്കുന്നതിനായിതിരൂരങ്ങാടിതാലൂക്കില്‍ഇന്ന് (3.9.2018) രാവിലെ 10ന് അദാലത്ത് നടത്തും. ആധാരം, തെരഞ്ഞെടുപ്പ്തിരിച്ചറിയല്‍കാര്‍ഡ്, ആധാര്‍, പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി പുസ്തകം, മാര്‍ക്ക്‌ലിസ്റ്റുകള്‍,ഹയര്‍സെക്കന്ററിമാര്‍ക്ക്‌ലിസ്റ്റ്, യൂനിവേഴ്‌സിറ്റിസര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍.സി തുടങ്ങിയഎല്ലാരേഖകളുംവേഗത്തില്‍ലഭ്യമാക്കുന്നതിനായിതിരൂരങ്ങാടി മിനി സിവില്‍സേ്റ്റഷനില്‍അതത്‌വകുപ്പുകളുടെകൗണ്ടറുകളുണ്ടാകും. ബാങ്ക്അക്കൗണ്ട്തുടങ്ങുന്നതിനായി ബാങ്ക്കൗണ്ടറുകളുംഒരുക്കും.അദാലത്ത്ദിവസംതന്നെ അനുവദിക്കാവുന്ന രേഖകള്‍അവിടെവച്ചുതന്നെ നല്‍കും.അദാലത്ത്ദിവസം അനുവദിക്കാന്‍ കഴിയാത്ത രേഖകള്‍ പിന്നീട് നല്‍കുമെന്നും പ്രളയദുരന്തത്തില്‍രേഖകള്‍ നഷ്ടപ്പെട്ട തിരൂരങ്ങാടിതാലൂക്കിലുള്ളവര്‍അവസരം പ്രയോജനപ്പെടുത്തണമെന്ന്തിരൂരങ്ങാടിതഹസില്‍ദാര്‍അറിയിച്ചു.

Malappuram
English summary
malappuram local news about private buses contributes to relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X