മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ കാവല്‍ ഭടന്മാര്‍: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്വീകരണം നല്‍കി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ വിലപ്പെട്ട മനുഷ്യ ജിവനുകള്‍ രക്ഷപ്പെടുത്തിയ കേരളത്തിന്റെ കവല്‍ ഭടന്മാരായ മത്സ്യത്തൊഴിലാളികളെ മത്സ്യത്തൊഴിലാളി സി.ഐ.ടി.യു.ജില്ലാ കമ്മിറ്റി താനൂരില്‍ സ്വീകരണം നല്‍കി.നിയമസഭ സ്പീക്കര്‍ പി. ശ്രീ രാമകൃഷ്ണന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. കേരളത്തിലുണ്ടായ മാഹാ പ്രളയത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് ആയിരക്കണക്കിന് മനുഷ്യ ജവനുകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ കവല്‍ ഭടന്മാരാണന്ന് ചരിത്രം രേഖപ്പടുത്തി കഴിഞ്ഞതായി എന്നും യാതോരു പരിശീലനവും നേടാതെ സ്വന്തം കുടുമ്പത്തെയും മക്കളെയും പറ്റി ചിന്തിക്കാതെ മഹത്തായ ത്യാഗം ചെയ്ത കടലിന്റെ മക്കളാണ് കേരളത്തിന്റെ പട്ടാളം എന്ന് സ്പീക്കര്‍ പറഞ്ഞു.

കൂട്ടായി ബഷീര്‍ അദ്യക്ഷത വഹിച്ച ചടങ്ങല്‍ ഈ ദൗത്ത്യത്തില്‍ പങ്കെടുത്ത ജില്ലയിലെ നൂറുക്കണക്കിന് മത്സ്യതോഴിലാളികളെ ആധരിച്ചു.വി.അബ്ദുറഹിമാന്‍ എം.എല്‍.എ.,ഇ.എന്‍.മോഹന്‍ദാസ്, പി.പി.വാസുദേവന്‍, വി.ശശികുമാര്‍, ഇ.ജയന്‍, റഹീം, എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വെച്ച് പ്രളയ പ്രദേശങ്ങളിലേക്ക് എന്റെ താനൂരിന്റെ നേതൃത്തത്തില്‍ വിട്ടുപകരണങ്ങളും വസ്ത്രങ്ങളും,മറ്റും വിതരണം ചെയ്തു.

speakersriramakrishnan-

ആലുവ പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് തോണിയിലേക്ക് കയറാന്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ പാവപ്പെട്ട മത്സ്യതൊഴിലാളിയായ ഏനിന്റെ പുരക്കല്‍ സിയാദിന് ജന്മനാടായ കൂട്ടായി വാടിക്കലില്‍ വെച്ച് ഉജ്ജ്വല സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ സി.പി.ഐ തവനൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഹുസൈന്‍ ഇസ്പാടത്ത് പൊന്നാട അണിയിച്ചു സ്വീകരിച്ചു. മംഗലം എല്‍.സി ജോയന്റെ സെക്രട്ടറി റുയേഷ് കോഴിശ്ശേരി സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സി.ടി അബ്ദുള്ളക്കുട്ടി, 'ടി.പി ഇസ്മായില്‍, സി.പി അബൂബക്കര്‍ എന്നിവര്‍ അഭിനന്ദന പ്രസംഗം നടത്തി. എം.പി മൊയ്തീന്‍ കോയ അദ്ധ്യക്ഷത വഹിച്ചു.

Malappuram
English summary
malappuram local news about speakers statement about fishermen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X