മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലേക്ക് പ്രവാസികളുടെ സഹായം: ഒരു വിമാനം കൂടി കരിപ്പൂരിലെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയക്കെടുതിയില്‍ ദുരിതത്തിലായ കേരളക്കരയെ സഹായിക്കാന്‍ ഗള്‍ഫ്‌രാജ്യങ്ങളില്‍നിന്നും പ്രവാസികളുടെ സഹായക്കൂമ്പാരങ്ങള്‍. നിരവധി സന്നദ്ധസംഘടനകളുടേയും വ്യക്തികളുടേയും വന്‍തോതിലുള്ള സഹായങ്ങളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ അയ്യായിരം കൂടുംബങ്ങളെ പൂര്‍ണമായി സഹായിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണിത്.

ഒരുകണ്ടൈനര്‍ നിറയെ ആവശ്യസാധനങ്ങള്‍ പുറപ്പെട്ടതിന് പിന്നാലെ ഇന്നലെ യു.എ.ഇയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി ഒരുവിമാനംകൂടി കരിപ്പൂരിലെത്തി. അബൂദാബിയിലെ യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ.ഷബീര്‍ നെല്ലിക്കോടിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് ട്രോമാകെയറിന്റെ പേരില്‍ 12.8 ടണ്‍ മെഡിക്കല്‍, വസ്ത്രങ്ങള്‍, ഭക്ഷ്യസാധനങ്ങളടക്കം ഇന്നലെ അയച്ചത്.

flood-15350

പാക്കിസ്ഥാന്‍ വിമാന കമ്പനിയായ വിഷന്‍ എയര്‍ അബൂദാബിയില്‍ നിന്ന് കാറാച്ചി വഴിയാണ് കരിപ്പൂരിലെത്തിയത്. വിദേശ രാജ്യത്ത് നിന്ന് ഒരുവിമാനം നിറയെ ദുരിതാശ്വാസ സാധനങ്ങളെത്തുന്നത് ഇതാദ്യമായണ്.അബൂദാബി യൂണിവേഴ്‌സല്‍ ആശുപത്രി അധികൃതരും ആശുപത്രിയില്‍ സ്ഥാപിച്ച ദുരിതാശ്വാസ പെട്ടിയില്‍ നിക്ഷേപിച്ച ഉല്‍പ്പന്നങ്ങളും വരും ദിവസങ്ങളിലും കേരളത്തിലെത്തിക്കുന്നുണ്ട്. 50 ടണ്‍ ഇതിനകം എത്തിക്കാനുണ്ട്. കപ്പലിലും, യാത്ര വിമാനങ്ങളിലുമായി ഇതെത്തിക്കും.ബോയിംങ് 737 ഇനത്തില്‍ പെട്ട വിമാനത്തിന് മൂന്ന് മണിക്കൂറിലധികം ദൂരം പറക്കാന്‍ കഴിയാത്തതിനാലാണ് ഇത് കറാച്ചിയില്‍ ഇറങ്ങി ഇന്ധനം നിറച്ച് കരിപ്പൂരിലെത്തിയത്. ഇതിനായി പ്രത്യേക അനുമതി വാങ്ങിയിരുന്നു.നേരത്തെ നിപ്പാ വൈറസ് വേളയില്‍ ട്രോമ കെയറിന്റെ വിമാനം മരുന്നുകളുമായി തിരുവനന്തപുരത്തും കരിപ്പൂരിലുമെത്തിയിരുന്നു. മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന് കീഴില്‍ ദുബൈ,ബഹ്‌റെയിന്‍ എന്നിവടങ്ങളില്‍ നിന്നായി പതിനാറായിരം കിലോ സാമഗ്രികള്‍ അടുത്ത ദിവസം എത്തിക്കും.

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും വീടുകളിലെത്തുന്നവര്‍ക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും എത്തിച്ചുനല്‍കാനാണ് ദുബൈ കെ.എം.സി.സിയുടെ പദ്ധതി. ഇത്തരത്തില്‍ അയ്യായിരം കൂടുംബങ്ങളെ പൂര്‍ണമായി സഹായിക്കാനുള്ള പദ്ധതിക്കാണ് ദുബൈ കെഎംസിസി ഭാരവാഹികള്‍ പദ്ധതിയിട്ടിട്ടുള്ളത്.

വീടുകളില്‍ വെള്ളംകയറി കേടായ ബെഡ്, സ്റ്റൗ, ചെരുപ്പ്, അടുക്കളയിലേക്കാവശ്യമായ മറ്റു സാധനങ്ങള്‍ എന്നിവയെല്ലാം കെഎംസിസി ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കും. ഇതിന്റെ ആദ്യഘട്ട സഹായവുമായി കണ്ടൈനര്‍ ദുബൈയില്‍നിന്നും നാട്ടിലേക്ക് പുറപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വന്‍ശേഖരംതന്നെയാണ് ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. എം.കാര്‍ഗോ ഗ്രൂപ്പ് സൗജന്യമായാണ് സാധനങ്ങ ള്‍ നാട്ടിലേക്ക് എത്തിച്ചു നല്‍കുന്നത്. പ്രവാസി സമൂഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന സഹായങ്ങളാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് തങ്ങള്‍ക്ക് പ്രചോദനം നല്‍കിയതെന്ന് ദുബൈ കെഎംസിസി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിലാണ് ഒരു കണ്ടൈനര്‍ സാധനങ്ങള്‍ അയച്ചതെന്നും രണ്ടാംഘട്ടത്തിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Malappuram
English summary
malappuram local news expats donates cash and things to kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X