• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മദ്രസകളില്‍ വിദ്യാരംഭം നടത്തി, വിദ്യനുകരാനെത്തിയത് 11 ലക്ഷം വിദ്യാര്‍ഥികള്‍

  • By desk

മലപ്പുറം: നേരറിവ് നല്ല നാളേയ്ക്ക് എന്ന പ്രമേയത്തില്‍ മദ്രസകളില്‍ വിദ്യാരംഭം നടത്തി. പുക്കാട്ടിരി കൗക്കബുല്‍ ഇസ്ലാം മദ്രസയില്‍ വിദ്യാരഭവും കിറ്റ് വിതരണവും നടന്നു. എസ് വൈ എസ് എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉസ്താദ് അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചും കിറ്റ് വിതരണം നടത്തിയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മദ്രസ പ്രസിഡണ്ട് തുരുമ്പത്ത് കുഞ്ഞലവി അദ്ധ്യക്ഷത വഹിച്ചു.സദര്‍ മുഅല്ലിം പാലാറ കുഞ്ഞിമുഹമ്മദ് മുസ്ലിയര്‍,ചോലയില്‍ കുഞ്ഞിപ്പ ,തയ്യില്‍ ഗഫൂര്‍ ,മുജീബ് എന്‍.ടി ,സൈതലവി.കെ.പി, അബു ഹാജി.യു.പി,ജബ്ബാര്‍ പുക്കാട്ടിരി ,ഖാലിദ് തൊട്ടിയന്‍,റിയാസ് പൂക്കാട്ടിരി ,സ്വാദിഖ് മുട്ടിക്കല്‍, നൗഫല്‍ പൂക്കാട്ടിരിതുടങ്ങിയവര്‍ സംസാരിച്ചു .

Madrasa

11 ലക്ഷം വിദ്യാര്‍ഥികള്‍ സമസ്തയുടെ വിവിധ മദ്‌റസകളില്‍ വിദ്യ നുകരാനെത്തിയത്. ഒന്നാം ക്ലാസില്‍ ഒരുലക്ഷം നവാഗതരാണ് അക്ഷരലോകത്തെത്തുന്നത്. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9,814 മദ്‌റസകളാണ് റമദാന്‍ അവധിക്കുശേഷം ഇന്നു തുറക്കുന്നത്. നിലവില്‍ 10,59,776 പേരാണ് സമസ്തയുടെ മദ്‌റസകളിലെ പഠിതാക്കള്‍. ഇതില്‍ 5,45,073 ആണ്‍കുട്ടികളും 5,14,703 പെണ്‍കുട്ടികളുമാണ്. രാജ്യത്ത് കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും മലേഷ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ വിദേശ രാഷ്ട്രങ്ങളിലുമാണ് സമസ്തക്കുകീഴില്‍ മദ്‌റസകളുള്ളത്. 'മിഹ്‌റജാനുല്‍ ബിദായ' എന്നപേരിലാണ് പ്രവേശന പരിപാടികള്‍ നടന്നത്.

കേരളത്തിലെ 90 ശതമാനം മുസ്ലിംകളും പ്രാഥമിക മതപഠനം നേടുന്നത് സമസ്തയുടെ മദ്‌റസകളിലൂടെയാണ്. 1951ലാണ് സംസ്ഥാനത്തെ പ്രഥമ മതവിദ്യാഭ്യാസ ഏജന്‍സിയായ സമസ്ത കേരളാ ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചത്. വിജ്ഞാനത്തില്‍ പാരമ്പര്യ ആദര്‍ശനിലപാടുകളും പ്രബോധന രീതികളും പിന്തുടരുകയും ലോകോത്തര അക്കാദമിക് നിലവാരവും പഠന, പരിശീലന പരിപാടികളും ബോര്‍ഡിനെ മുസ്ലിം ലോകത്ത് ശ്രദ്ധേയമാക്കി. ഒന്നുമുതല്‍ പ്ലസ്ടു വരെ ക്ലാസുകളും അല്‍ബിര്‍റ് ഇസ്ലാമിക് പ്രീപ്രൈമറി സ്‌കൂളും ബോര്‍ഡിനു കീഴിലുണ്ട്. 428 റെയ്ഞ്ചുകളിലായാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്.

അക്കാദമിക് നിലവാരം കുറ്റമറ്റതാക്കുന്നതിനു വിദ്യാഭ്യാസ ബോര്‍ഡിന്റെ 105 മുഫത്തിശുമാര്‍ അധ്യയന വര്‍ഷത്തിലെ ഇരു ടേമുകളിലായി എല്ലാ മദ്‌റസകളിലും പരിശോധന നടത്തുന്നു. അഞ്ച് ഖാരിഉമാര്‍, നാല് ട്യൂട്ടര്‍മാര്‍, അഞ്ച് മുബല്ലിഗുമാര്‍ എന്നിവരും സേവനം ചെയ്യുന്നു. റെയ്ഞ്ച് ശാക്തീകരണത്തിനായി ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ നാല്‍പത് മുദരിബുമാരുമുണ്ട്.

ഒരുലക്ഷത്തിലേറെ അധ്യാപകരാണ് സമസ്ത മദ്‌റസകളില്‍ സേവനം ചെയ്യുന്നത്. ഇവരുടെ യോഗ്യതയും സേവന കാലയളവും രേഖപ്പെടുത്തുന്ന മുഅല്ലിം സര്‍വിസ് രജിസ്റ്റര്‍ (എം.എസ്.ആര്‍) സംവിധാനവും സര്‍വിസ് ആനുകൂല്യങ്ങളും വിവിധ ക്ഷേമപദ്ധതികളും നടപ്പാക്കുന്നുണ്ട്. അധ്യാപകരില്‍ 91,489 പേര്‍ ഇതിനകം എം.എസ്.ആര്‍ നേടി.

അധ്യാപന പരിശീലനത്തിന് ഹിസ്ബ്, ട്രെയ്‌നിങ്, ലോവര്‍, ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളും നിലവിലുണ്ട്. ഇതിനകം 17,760 പേര്‍ ലോവര്‍, 3,917 പേര്‍ ഹയര്‍, 319 സെക്കന്‍ഡറി, 43,134 പേര്‍ ഹിസ്ബ്, 30,961 പേര്‍ ട്രെയ്‌നിങ് യോഗ്യത നേടി. പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 33,58,357, ഏഴില്‍ 15,61,310, പത്തില്‍ 3,15,929, പ്ലസ്ടുവില്‍ 19,455 വിദ്യാര്‍ഥികളും ഇതുവരെ പഠനം പൂര്‍ത്തീകരിച്ചു. പ്രവര്‍ത്തിദിനങ്ങള്‍ 230 ആയി ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ആറ് അധ്യയന ദിവസങ്ങളില്‍ 45 മിനുട്ട് ദൈര്‍ഘ്യമുള്ള മൂന്ന് പീരിയഡുകളാണുള്ളത്. മതപണ്ഡിതര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മനഃശാസ്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന അക്കാദമിക് കൗണ്‍സിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത്.

ഹുറൂഫുല്‍ ഹിജാഇയ്യ, ദുറൂസ് അറബി മലയാളം, ലിസാനുല്‍ ഖുര്‍ആന്‍, അഖീദ, ഫിഖ്ഹ്, താരീഖ്, അഖ്‌ലാഖ്, തജ്വീദ്, ദുറൂസുല്‍ ഇഹ്‌സാന്‍, തഫ്‌സീര്‍ എന്നിവയാണ് പാഠപുസ്തകങ്ങള്‍. ഏഴുവരെ അറബി മലയാളവും എട്ടുമുതല്‍ പ്ലസ്ടുവരെ അറബിയുമാണ് പഠന മാധ്യമം. അറബി ഭാഷാ പഠനത്തിനു മൂന്നാം ക്ലാസ് മുതല്‍ ലിസാനുല്‍ ഖുര്‍ആന്‍ എന്ന പുസ്തകമുണ്ട്.

പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആറ്, ഏഴ് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങളാണ്. സംസ്‌കരണ പാഠങ്ങള്‍ക്കായി ദുറൂസുല്‍ ഇഹ്‌സാന്‍ എന്ന പുതിയ പുസ്തകം ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലേക്കുമുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോയില്‍ നേരത്തേതന്നെ പൂര്‍ത്തിയായിട്ടുണ്ട്.

Malappuram

English summary
Malappuram Local News about madrasa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more