പൊന്നാനി അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു: നാല് പേര് അപകടത്തില്‍പ്പെട്ടു
മലപ്പുറം: പൊന്നാനി അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. കൂട്ടായി സ്വദേശി വളപ്പില്‍ കാസിം (45)ആണ് മരിച്ചത്. ഇന്നലെ കാണാതായ കാസിമിന്റെ മുതദേഹം ഇന്ന് രാവിലെ ആറുമണിയോടെ പൊന്നാനി അഴിമുഖത്തുനിന്നും തന്നെയാണ് ലഭിച്ചത്.
ഇന്നലെ
ഉച്ചയ്ക്ക്
രണ്ടരയോടെ
പൊന്നാനി
അഴിമുഖത്താണ്
അപകടമുണ്ടായത്.
കൂട്ടായി
സ്വദേശികളായ
വളപ്പില്‍
കാസിം
(45),
പരീച്ചന്റെ
പുരക്കല്‍
ഹംസ
(51),
പരപ്പനങ്ങാടിക്കാരന്റെ
പുരക്കല്‍
സിറാജ്
(29),
ചക്കാച്ചിന്റെ
പുരക്കല്‍
ഇബ്രാഹിം
കുട്ടി(45)
എന്നിവരാണ്
അപകടത്തില്‍
പെട്ടത്.കാസിം
ഒഴികെ
മറ്റു
മൂന്നു
പേരെയും,
രക്ഷപ്പെടുത്തിയെങ്കിലും
കാസിമിനെ
കണ്ടെത്താനായില്ല.
രാവിലെ മത്സ്യബന്ധനത്തിന് പോയ റിസ്വാന പര്വീന് എന്ന ഫൈബര്‍ വള്ളമാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.പൊന്നാനി അഴിമുഖത്തിന് 20 മീറ്റര്‍ അകലെയായി ശക്തമായ തിരയില്‍പ്പെട്ട് വള്ളം ആടിയുലയുകയും വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും കടലില്‍ മുങ്ങുകയുമായിരുന്നു. ഇതേ സമയം തൊട്ടടുത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് മൂന്നു പേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എന്നാല്‍ ശക്തമായ തിരയില്‍ കാസിമിനെ കാണാതാവുകയായിരുന്നു. പൊന്നാനി കോസ്റ്റല്‍ പൊലീസും, ഫിഷറീസ് വകുപ്പും, മത്സ്യ ബന്ധന തൊഴിലാളികളും ചേര്‍ന്ന് കാസിമിനെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട തൊഴിലാളികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.