ഉപയോഗ ശൂന്യാമയ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് തോണി നിര്‍മിക്കാം, രണ്ടുപേര്‍ക്ക് യാത്രയും ചെയ്യാം
മലപ്പുറം: റോഡിലും വഴിയോരങ്ങളിലും വലിച്ചെറിയുന്ന ഉപയോഗ ശൂന്യാമയ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട്‌തോണി നിര്‍മിക്കാം, രണ്ടുപേര്‍ക്ക് യാത്രയും ചെയ്യാം, പ്ലാസ്റ്റിക്കിനെതിരെ പോരാടി മാതൃക കാട്ടിത്തരുകയാണ് വ്യത്യസ്ഥമായ മാര്‍ഗത്തിലൂടെ രണ്ടു യുവാക്കള്‍. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ കൊണ്ട് തോണി നിര്‍മിച്ച് പൊറൂക്കര സ്വദേശികളായ സുഹൃത്തുക്കളാണ് മാതൃകയാകുന്നത്.
ചെമ്പോട്ടില്‍ ഗവീഷും കാളത്തുവളപ്പില്‍ സുധീഷും ചേര്‍ന്നാണ് ഇത്തരത്തിലൊരു തോണി നിര്‍മിച്ച് അത്ഭുതപ്പെടുത്തുന്നത്. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളെ എങ്ങനെ പുനരുപയോഗം ചെയ്യാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരത്തിലുള്ള ആശയത്തില്‍ ഇരുവരും എത്തിയത്.

നമ്മുടെ നാട്ടില്‍ പുറങ്ങളിലും പ്രധാന ടൗണുകളിലും വലിച്ചറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചാണ് ഇവര്‍ തോണി നിര്‍മ്മിച്ചത്. അര ലിറ്ററിന്റേയും ഒരു ലിറ്ററിന്റേയും കുപ്പികള്‍ സെല്ലോടേപ്പും പ്ലാസ്റ്റിക് നൂലും ഉപയോഗിച്ചാണ് തോണി നിര്‍മ്മിച്ചിരിക്കുന്നത്.കേവലം മാനസിക ഉല്ലാസത്തിനായി നിര്‍മ്മിച്ച വാട്ടര്‍ ബോട്ടില്‍ തോണിയില്‍ ഒരേ സമയം രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്നാണ് ഇവര്‍ പറയുന്നത്.

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ചേര്‍ത്ത് വച്ച് നിര്‍മ്മിച്ച തോണി ആളുകളില്‍ കൗതുകം തീര്‍ക്കുന്ന തോടൊപ്പം പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കുക എന്ന സന്ദേശം നല്‍കിയാണ് ഗവീഷും സുധീഷും മാതൃക കാട്ടിത്തരുന്നത്. ഉപയോഗ ശൂന്യാമയ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് നിര്‍മിച്ച തോണികണാന്‍ നിരവധിപേരാണ് ഇവരുടെ അടുത്തെത്തിയത്. തങ്ങളുടെ പ്രവൃത്തിയിലൂടെ പ്ലാസ്റ്റികിനെ പുനരുപയോഗം ചെയ്യാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നാണ് ഈസുഹൃത്തുക്കള്‍ പറയുന്നത്.












Click it and Unblock the Notifications