മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് മുങ്ങി; രക്ഷയില്ല... വീണ്ടും നാല് കിലോ കഞ്ചുമായി പിടിൽ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു മുങ്ങിയ കഞ്ചാവ് കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതി നാല് കിലോ കഞ്ചാവുമായാണ് വീണ്ടും എക്‌സൈസിന്റെ പിടിയിലായത്. പൊന്നാനി സ്വദേശി കുഞ്ഞുമൂസാക്കാനകത്ത് ബാത്തിയണ്ണന്‍ എന്ന ബാദിഷ (35)ആണ് പിടിയിലായത്

<strong>ഭാര്യയുടെ കണ്‍മുന്നില്‍വെച്ച് ഭര്‍ത്താവ് ട്രെയിനിടിച്ച് മരിച്ചു: സംഭവം മലപ്പുറത്ത്!</strong>ഭാര്യയുടെ കണ്‍മുന്നില്‍വെച്ച് ഭര്‍ത്താവ് ട്രെയിനിടിച്ച് മരിച്ചു: സംഭവം മലപ്പുറത്ത്!

കഴിഞ്ഞമാസം നാല് കിലോ കഞ്ചാവുമായി പിടികൂടിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു ഇയാള്‍ രക്ഷപ്പെടുകയായിരുന്നു തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കോയമ്പത്തൂരില്‍ നിന്നും കമ്പം തേനി ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്നു പൊന്നാനിയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. വിവരം മനസ്സിലാക്കിയ എക്‌സൈസ് സംഘം ഇയാള്‍ കഞ്ചാവ് വില്‍പനക്ക് ഇറങ്ങിയ സമയത്ത് ഇയാളെ പിടികൂടുകയായിരുന്നു.

Badisha

ഇയാളില്‍ നിന്ന് ഒരു വടിവാളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് സബാസ്റ്റ്യന്‍ എ പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍ കെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് വിപി, പ്രമോദ് പിപി പ്രഫുല്ല ചന്ദ്രന്‍ മോഹന ദാസന്‍ ഗിരീഷ് രജിത ടികെ ജ്യോതി ടികെ സനല്‍കുമാര്‍, ബാലന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ വലയിലാക്കിയത്. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Malappuram
English summary
Youth arrested for ganja case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X