മലമുകളിൽ എത്തിച്ച് മർദ്ദനം; കുരുക്കിയത് ഡേറ്റിങ് ആപ് വഴി! ഒടുവിൽ കാറും പണവും പോയി...
മലപ്പുറം: കോട്ടക്കൽ സ്വദേശിയെ മർദ്ദിച്ച് പണവും കാറും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് പെരുമുഖം സ്വദേശികളായ എൻ പി പ്രണവ് (22), ഷഹദ് ഷമീം (22), പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.
നിലവിൽ 2 പ്രതികളെയും റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ തിരൂർ ബാല നീതി ബോർഡ് മുൻപാകെ ഹാജരാക്കി. കോട്ടയ്ക്കൽ സ്വദേശിയെ കാക്കഞ്ചേരിയിലേക്ക് വിളിച്ചു വരുത്തി വാഴയൂരിലെ മല മുകളിൽ എത്തിച്ച് മർദ്ദിച്ചതായാണ് പൊലീസിന് ലഭിച്ച പരാതി.

കഴിഞ്ഞ 24 - ന് രാത്രിയാണ് സംഭവം സംഭവം നടന്നത്. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ടായിരുന്നു കോട്ടക്കൽ സ്വദേശിയെ മർദ്ദനത്തിന് 3 പേരും ഇരയാക്കിയത്. പ്രതികൾ 10,000 രൂപ അക്കൗണ്ടിലേക്ക് വാങ്ങിയ ശേഷം, സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തു എന്ന് ഭീഷണിപ്പെടുത്തി കാർ തിരികെ നൽകാൻ 5 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കോട്ടക്കൽ സ്വദേശിയെ രാത്രി 12 - ന് രാമനാട്ടുകര ബസ് സ്റ്റാൻഡിന് മുന്നിൽ ഇറക്കി വിട്ടു. ശേഷം, പ്രതികൾ കാറുമായി കടക്കുകയായിരുന്നു. ഈ കാറുമായി ദിവസക്കൂലിക്ക് ഡ്രൈവറുമായി കറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, കാർ മോഷ്ടിച്ചത് ആണെന്ന് അറിയാതെയാണ് ജോലി ചെയ്തതെന്ന് ഡ്രൈവർ മൊഴി നൽകി. തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ ബി ഷൈജു, എസ് ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ഓട്ടോ റിക്ഷയിൽ പിന്തുടർന്നു! ഒടുവിൽ ഡ്രൈവറെ വലിച്ചിറക്കി മർദ്ദനം; 3 പേർക്കെതിരെ കേസ്
ഇടുക്കി: കെ എസ് ആർ ടി സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. കാഞ്ഞാർ പൊലീസിന്റേതായിരുന്നു നടപടി. 3 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം നടന്നത്. കെ എസ് ആർ ടി സി ഡ്രൈവർ മുതലക്കോടം സ്വദേശി സാബുവിന് നേരെയാണ് മർദനം ഉണ്ടായത്.
കട്ടപ്പനയിൽ നിന്നു വന്ന ബസ് അറക്കുളം അശോക കവലയിൽ നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ 3 യുവാക്കൾ ഡ്രൈവറോട് തട്ടിക്കയറുകയായിരുന്നു. നിലവിൽ പ്രതികൾ ഒളിവിൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബസ് നിർത്തിയതിനെ ച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദ്ദന് കാരണം എന്നാണ് സൂചന. അതേസമയം, മർദ്ദിക്കപ്പെട്ട ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം
ഓട്ടോറിക്ഷയിൽ പിന്തുടർന്നാണ് പ്രതികൾ എ കെ ജി കവലയിൽ ബസ് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മർദിച്ചത് . ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. പിന്നലെ, പൊലീസ് ഇടപെട്ടാണ് ബസ് സർവീസ് പുനരാരംഭിച്ചത്. ഒരു മണിക്കൂറോളം ബസ് സംഭവ സ്ഥലത്ത് കിടന്നിരുന്നു. മൂലമറ്റം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മറ്റൊരു ഡ്രൈവറെ വരുത്തിയാണ് സർവീസ് ആരംഭിക്കുകയായിരുന്നു. കാഞ്ഞാർ എസ് ഐ ജിബിൻ തോമസും സംഘവും എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications