മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച വ്യാപാരി അറസ്റ്റില്‍; മലപ്പുറത്ത് 2 പേര്‍ കൂടി നിരീക്ഷണത്തില്‍

Google Oneindia Malayalam News

മലപ്പുറം: കുട്ടികളുടെ നഗ്നദൃശ്യങ്ങല്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൂത്തേടം സ്വദേശി സലീം ആണ് അറസ്റ്റിലായത്. മറ്റു രണ്ടു പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കി ഇവര്‍ കുട്ടികളുടെ അശ്ലീലതകള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇയാള്‍ പൂക്കോട്ടുംപാടം ടൗണില്‍ വ്യാപാര സ്ഥാപനം നടത്തിവരികയാണ്.

-

സംസ്ഥാന വ്യാപകമായി പോലീസ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഓപറേഷന്‍ പി ഹണ്ട് എന്ന പേരിലായിരുന്നു നടപടി. ഇതിന്റെ ഭാഗമായിട്ടാണ് മൂത്തേടം സ്വദേശിയെ പിടികൂടിയത്. നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ മൊബൈല്‍ പോലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു. ചിലയിടങ്ങളില്‍ പണം കൊടുത്ത് കുട്ടികളുടെ അശ്ലീലത പ്രചരിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് വേണ്ടി പ്രത്യേക ഗ്രൂപ്പുകള്‍ പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ രൂപീകരിച്ചു എന്ന് പോലീസ് കണ്ടെത്തി. ഗ്രൂപ്പിലുള്ളവരെല്ലാം നിരീക്ഷണത്തിലാണ്. എസ്‌ഐ രാജേഷ് ആയോടന്‍, സീനിയര്‍ സിപിഒമാരായ ജാഫര്‍, എ ജയലക്ഷ്മി എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

സൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നുസൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നു

കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും പോലീസ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. 47 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൊബൈലുകളും ലാപ്‌ടോപ്പുകളും പോലീസ് കണ്ടെടുത്തു. കേരള പോലീസിന്റെയും സൈബര്‍ ഡോമിന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പിടിയിലായവരില്‍ ഐടി വിദഗ്ധരുമുണ്ട്. പ്രമുഖരായ ഐടി വിദഗ്ധരാണ് പിടിയിലായത് എന്നും പോലീസ് പറയുന്നു. കുറച്ച് മാസങ്ങളായി ഓപറേഷന്‍ പി ഹണ്ട് സംസ്ഥാനത്ത് നടന്നുവരികയാണ്. വിദ്യാര്‍ഥികളും ഐടി പ്രഫഷണലുകളും എന്‍ജിനിയര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്.

Recommended Video

cmsvideo
മലപ്പുറം ;നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

Malappuram
English summary
Malappuram News: Youth In Moothedam arrested in part of Operation P Hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X