താനൂരില്‍ എല്‍ഡിഎഫ് മുന്നേറ്റം; ബിജെപി തകര്‍ന്നു, ഭരണം നിലനിര്‍ത്തി യുഡിഎഫ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ ഫലം വന്നപ്പോള്‍ താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 44 ഡിവിഷനുകളില്‍ 31 വാര്‍ഡുകള്‍ യുഡിഎഫ് ജയിച്ചു. ഇതില്‍ 28 വാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളും മൂന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇത്തവണ ജയിച്ചു എന്നത് യുഡിഎഫില്‍ പ്രകടമായ മാറ്റമാണ്. അതേസമയം, ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് എടുത്തു പറയേണ്ടത്. ഇത്തവണ ആറ് സീറ്റുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഇതില്‍ ബിജെപിയുടെ സിറ്റിങ് സീറ്റുകളും ഉള്‍പ്പെടും.

ബിജെപി തകര്‍ന്നടിയുന്ന സൂചനയും താനൂരില്‍ പ്രകടമായി. ഏഴ് സീറ്റിലാണ് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്ത് സീറ്റുകള്‍ ലഭിച്ചിരുന്നു. മൂന്നെണ്ണം ഇത്തവണ നഷ്ടമായി. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റുകളും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പിടിച്ചു. ഇടതു മുന്നേറ്റത്തില്‍ നഷ്ടം വന്നത് മുസ്ലിം ലീഗിനും ബിജെപിക്കുമാണ്.
Recommended Video
2015ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താനൂരില്‍ ബിജെപിയായിരുന്നു പ്രതിപക്ഷത്ത്. ബിജെപിയും മുസ്ലിം ലീഗും ഒത്തുകളി നടത്തുന്നു എന്ന് ഏറെകാലമായുള്ള ആക്ഷേപമാണ്. ഇത്തവണ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് ഒരു കാരണവും അതുതന്നെയായിരുന്നു. താനൂര്‍ മുന്‍സിപ്പാലിറ്റി ഭരണം തങ്ങള്‍ പിടിക്കുമെന്ന് ബിജെപി നേതൃത്വം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല എന്ന് മാത്രമല്ല, ബിജെപിക്ക് മൂന്ന് സീറ്റ് നഷ്ടമാകുകയും ചെയ്തു എന്നതാണ് ഫലം വന്നപ്പോഴുള്ള ചിത്രം.












Click it and Unblock the Notifications