മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷ്ടാവ് എത്തി: ഹീറോയായി അവതരിച്ച് ബ്രൂണോ; തക്കസമയത്ത് വളർത്തു നായയുടെ ഇടപെടൽ

മോഷ്ടാവ് എത്തി: ഹീറോയായി അവതരിച്ച് ബ്രൂണോ; തക്കസമയത്ത് വളർത്തു നായയുടെ ഇടപെടൽ

Google Oneindia Malayalam News

മലപ്പുറം: എടപ്പാളിൽ മോഷ്ടിക്കാൻ എത്തിയ മോഷ്ടാവിന് വിനയായത് വളർത്തു നായ. വീട് കുത്തിത്തുറക്കാൻ മതിലിനുളളിൽ കടന്നതായിരുന്നു മോഷ്ടാവ്. എന്നാൽ, വളർത്തു നായയായ ബ്രൂണോ തക്കസമയത്ത് അവസരോചിതമായ ഇടപെടൽ നടത്തി. വട്ടംകുളം കാന്തള്ളൂർ നെല്ലേക്കാട്ടാണ് സംഭവം നടന്നത്. മോഷ്ടിക്കാൻ എത്തിയ മോഷ്ടാവിനെ തുരത്തിയാണ് വളർത്തു നായ ഹീറോ ആയത്.

താമരപ്പിള്ളി സുരേന്ദ്രന്റെ വീട്ടിലായിരുന്നു മോഷ്ടിക്കാൻ മോഷ്ടാവ് എത്തിയത്. സുരേന്ദ്രൻ വിദേശത്ത് ആയതിനാൽ ഭാര്യ സിന്ധുവും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

malappuram

വീടിനോട് ചേർന്നുള്ള പഴയ വീട്ടിൽ സൂക്ഷിച്ചിരുന്ന ആയുധം ഉപയോഗിച്ച് അടുക്കള ഭാഗത്തെ ഗ്രില്ല് കുത്തി തുറന്നു. തുടർന്ന് വാതിലും തകർത്ത് മോഷ്ടാവ് അകത്ത് കടന്നു. ഈ സമയത്ത്, വീടിന് അകത്ത് കാൽ പെരുമാറ്റം കേട്ട് അകത്ത് കിടന്നിരുന്ന ബ്രൂണോ കുരച്ച് ഓടി എത്തുകയായിരുന്നു. ഇതോടെ മോഷ്ടാവ് കടന്നു കളഞ്ഞു. സിന്ധുവിന്റെ പരാതിയിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, സ​ബ് കോ​ട​തി ജ​ഡ്ജി ര​ഞ്ജി​ത് കൃ​ഷ്ണ താ​മ​സി​ക്കു​ന്ന മു​ള്ള​മ്പാ​റ റോ​ഡി​ലെ വാ​ട​ക വീ​ട്ടി​ൽ മോ​ഷ​ണം. 6000 രൂ​പ വി​ല​യു​ള്ള വാ​ച്ച് ന​ഷ്ട​മാ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നോ​ർ​ത്ത് പ​റ​വൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​ത്.

മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. അ​ല​മാ​ര​ക​ളി​ലെ വ​സ്ത്ര​ങ്ങ​ളും മ​റ്റും വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. അ​ടു​ക്ക​ളെ ഭാ​ഗ​ത്തെ വാ​തി​ലും തു​റ​ന്നി​ട്ടി​രു​ന്നു. ഡോ​ഗ് സ്ക്വാ​ഡും മ​ല​പ്പു​റം യൂ​നി​റ്റി​ലെ ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു, മ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

അതേസമയം, വയനാട് അഞ്ചുകുന്നിലെ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ബാലുശേരി സ്വദേശി അജയകുമാറാണ് പിടിയിലായത്. പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും, തട്ടിപ്പു കേസും നിലവിലുണ്ട്.

 ഹിജാബ്: രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; വാദം കേൾക്കുന്നത് മാറ്റണമെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ ഹിജാബ്: രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; വാദം കേൾക്കുന്നത് മാറ്റണമെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ

മോഷ്ടിച്ച ബൈക്കിലെത്തിൽ ആണ് ഇയാൾ ഇക്കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ മോഷ്ടിച്ചത്. വർക്ക് ഷോപ്പിൽ കയറി മേശ പരിശോധിച്ചപ്പോൾ പണം ലഭിക്കാതെ വന്നപ്പോൾ പ്രതി മൊബൈലും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മൊബൈൽ കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിൽ വിൽക്കാൻ ശ്രമിക്കവേ കൽപ്പറ്റ പൊലീസാണ് അജയകുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Recommended Video

cmsvideo
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനം തികഞ്ഞു

Malappuram
English summary
malappuram theft news: The thief who reached home and caught pet dog in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X