• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സാറേ ഭര്‍ത്താവിനെ പരിചരിക്കണം, യാത്രാ പാസ് വേണം, യുവതിയുടെ അമ്പരിപ്പിക്കുന്ന നാടകം, ഒളിച്ചോട്ടം!!

പൊന്നാനി: കൊറോണ കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും വീട്ടിലിരിപ്പാണ്. പോലീസുകാര്‍ ഊണും ഉറക്കവും ഒഴിവാക്കി ജനങ്ങള്‍ക്കായുള്ള സേവനത്തിലാണ്. എന്നാല്‍ പോലീസിനെ അമ്പരിപ്പിച്ചിരിക്കുകയാണ് ഒരു യുവതി. ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംഭവമാണിത്. ഒരു ദിവസം രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാന്‍ പാസ് വേണമെന്ന് പറഞ്ഞ് യുവതി പോലീസിനെ സമീപിപ്പിക്കുന്നു. കണ്ണൂരിലേക്കുള്ള യാത്രാ പാസാണ് യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് നടന്ന കാര്യങ്ങളും ഒരു സസ്‌പെന്‍സ് ചിത്രത്തെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു. ഈ പാസ് ഉപയോഗിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയിരിക്കുകയാണ്.

യുവതി ഒളിച്ചോടി പോയ കാര്യമൊന്നും പാവം നമ്മുടെ പോലീസ് അറിഞ്ഞിരുന്നില്ല. പിന്നെ എങ്ങനെ അറിഞ്ഞെന്നതാണ് ഏറ്റവും രസകരമായ കാര്യം. യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പോലീസുകാര്‍ അപ്പോഴാണ് യുവതി തങ്ങളെ പറ്റിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ വിവാഹ മോചിതയാണ് യുവതി. പിന്നെ ഇവര്‍ ഭര്‍ത്താവിന്റെ പേരില്‍ എങ്ങനെ പാസ് വാങ്ങി എന്നതും അമ്പരിപ്പിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഭര്‍ത്താവിന്റെ പേര് പറഞ്ഞാണ് ഇവര്‍ യാത്രാ പാസ് സംഘടിപ്പിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ കൃത്യമായി പ്ലാനിട്ട് അത് നടപ്പാക്കിയാണ് ഇവര്‍ കാമുകനൊപ്പം നാട് വിട്ടത്. പക്ഷേ യുവതി ഇതുകൊണ്ടൊന്നും രക്ഷപ്പെട്ടില്ല. സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പിഎസ് മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും കൈയ്യോടെ പൊക്കി. കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയാണ് അടുപ്പമുണ്ടായത്. ഇവര്‍ നിരന്തരം വിളിക്കുമായിരുന്നു. തുടര്‍ന്ന് ഒളിച്ചോടാണ് പദ്ധതിയിടുകയായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത് കൊണ്ട് ഇവരുടെ ഒളിച്ചോടല്‍ പദ്ധതികളൊന്നും നടക്കാതെ പോവുകയായിരുന്നു. ഇതോടെയാണ് പോലീസിനെ തന്നെ വഞ്ചിച്ച് കാര്യങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

ലോക്ഡൗണ്‍ നീട്ടിയതാണ് കുഴപ്പായതെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. രക്ഷയില്ലാതെ തട്ടിപ്പ് നടത്തി യാത്രാനുമതി ഒപ്പിച്ചെടുക്കുകയായിരുന്നു. പോലീസ് ഇവരെ വെറുതെ അങ്ങ് വിടാനും തയ്യാറല്ല. നാടു മുഴുവനും ലോക്ഡൗണില്‍ കഷ്ടപ്പെടുമ്പോള്‍ ചിലര്‍ ഇത് മറയാക്കി സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും ലോക്ഡൗണ്‍ സാഹചര്യത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ രണ്ട് പേരും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയും ചെയ്തു.

Malappuram

English summary
woman cheated police and eloped with her lover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X