8 വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 21 വര്‍ഷം തടവും പിഴയും
മലപ്പുറം: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48കാരനായ മദ്രാസ അധ്യാപകന് 21വർഷം തടവും 1.50ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. പെരിന്താറ്റിരി കൊഴിഞ്ഞിൽ സ്വദേശി തേറമ്പൻ വീട്ടിൽ അബൂബക്കർ (48) കുറ്റക്കാരനാണെന്ന് മഞ്ചേരി ഫാസ്റ്റ്ട്രാക് സ്‌പെഷ്യൽ (പോക്‌സോ) കോടതി വ്യക്തമാക്കി. ജഡ്ജി പി ടി പ്രകാശൻ ആണ് ശിക്ഷ വിധിച്ചത്. പ്രതിയെ കണ്ണൂർ ജയിലിലേക്കയച്ചു.
പോക്‌സോ ആക്ടിലെ സെക്ഷൻ 9 (എഫ്), 9 (ഐ), 9 (എം) എന്നീ വകുപ്പുകളിലായി 21 വർഷം തടവും. 150000 (ഒരു ലക്ഷത്തി അമ്പതിനായിരം) രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറ് മാസം വീതം തടവും ശിക്ഷ വിധിച്ചത്. പിഴ സംഖ്യയിൽ 1,25,000 പീഡനത്തിനിരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചു.

2016ൽ പാപ്പിനിപാറ ആലുംകുന്നിലുള്ള മദ്രസയിൽ വെച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. സോമസുന്ദരനാണ് കോടതിയിൽ ഹാജരായത്.












Click it and Unblock the Notifications