• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച പി.ടി.തോമസിന്റെ ആ കോൾ' - നേതാവിന്റെ ഓർമ്മയിലൂടെ മംഗലശ്ശേരി വിനോദ്

Google Oneindia Malayalam News

മലപ്പുറം: അന്തരിച്ച കോൺഗ്രസ്സ് നേതാവ് പി.ടി.തോമസിന്റെ ഓർമ്മയിൽ മംഗലശ്ശേരി വിനോദ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നത് നേതാവാണെന്നും 11 വർഷം മുൻപ് വന്ന പി.ടി.തോമസിന്റെ ആ ഫോൺവിളി മറക്കാനാകില്ലെന്നും വിനോദ് പറയുന്നത്.

മൂന്നിയൂർ - കളിയാട്ടമുക്ക് യൂണിറ്റിലെ ഡി വൈ എഫ് ഐ പ്രസിഡന്റാണ് മംഗലശ്ശേരി വിനോദ്.

സംഭവം ഇങ്ങനെ,

2010 - ൽ ആണ് സംഭവം വിനോദിന്റെ ജീവിതത്തിൽ നടന്നത് . കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിനോദ്. തുടർന്ന് ഇയാൾ കുവൈത്തിൽ വാഹനാ അപകടവുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിൽ ആയി.

1

ഡി വൈ എഫ് ഐ പ്രസിഡന്റായിരുന്നു എങ്കിൽ പോലും തന്നെ രക്ഷിക്കാൻ ആരും ഉണ്ടായില്ല. എല്ലാവരും നിയമത്തിന്റെ കുരുക്ക് അഴിക്കാൻ സാധിക്കാതെ നിസ്സഹായരായി നിന്നു പോയ സമയം. അതിനിടെയാണ്, കുവൈത്തിലെ പുനലൂർ കൂട്ടായ്മയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ അക്കാലത്ത് എം പി യായിരുന്ന പി.ടി.തോമസ് എത്തുന്നു എന്ന വാർത്ത കേട്ടത്. ജയിലിൽ കിട്ടിയ പത്രത്തിലൂടെയാണ് വിനോദ് ഇക്കാര്യം അറിഞ്ഞത്.

കാലാവസ്ഥ പണി തന്നു; പച്ചക്കറിയ്ക്ക് റെക്കോഡ്; പിന്നാലെ അരിയും; ജനങ്ങൾ പടുകുഴിയിലേക്കോ?കാലാവസ്ഥ പണി തന്നു; പച്ചക്കറിയ്ക്ക് റെക്കോഡ്; പിന്നാലെ അരിയും; ജനങ്ങൾ പടുകുഴിയിലേക്കോ?

2

അന്ന് കോൺഗ്രസ് പ്രവർത്തകനായിരുന്ന വിനോദ്, സംഘാടകരുടെ നമ്പർ സംഘടിപ്പിച്ച് ഇദ്ദേഹത്തെ വിളിച്ചു. തുടർന്ന്, ഒട്ടും വൈകാതെ പി.ടി.തോമസ് തിരിച്ചും വിനോദിനെ വിളിച്ചു. 15 - മിനിറ്റ് സംസാരിച്ചു. തുടർന്ന് 3 ദിവസത്തിന് ഉളളിൽ പുറത്തിറങ്ങാൻ എല്ലാ കാര്യങ്ങളും ചെയ്തിട്ട് എന്നും വിനോദിനെ പി.ടി. അറിയിച്ചിരുന്നു. കുവൈത്തിലെ ജയിലിൽ നിന്ന് എങ്ങനെ പുറത്തേയ്ക്ക് ഇറങ്ങാതെ കഴിയുമ്പോൾ, ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച കോൾ ആയിരുന്നു അതെന്ന് മംഗലശ്ശേരി വിനോദ് പറയുന്നു.

ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

3

അന്ന് ഇക്കാര്യത്തിൽ പാർട്ടി പോലും അദ്ദേഹം ചോദിച്ചില്ലെന്ന് വിനോദ് പറഞ്ഞു. മൂന്നാം ദിവസം ഇന്ത്യൻ എം ബ സി യി ൽ നിന്ന് ഉദ്യോഗസ്ഥനും അഭിഭാഷകനും പരിഭാഷകനും തനിക്ക് മുന്നിൽ എത്തി. പി.ടി.തോമസിന്റെ ഇടപെടലിൽ വൈകാതെ തന്നെ എല്ലാ കുരുക്കും നീക്കി നാട്ടിലേക്ക്... വിമാനം കയറി... പിന്നീട് ഒരിക്കലും വിനോദ് വിദേശത്തേക്ക് മടങ്ങി പോയിട്ടില്ല. നാട്ടിൽ ഡ്രൈവറായി തന്നെ ഇദ്ദേഹം ജോലി നോക്കുന്നു.. സ്വന്തമായി വാഹനങ്ങൾ ഉണ്ട് വിനോദിന്.. അന്നത്തെ ആ വിളിയാണ് ഇന്നത്തെ സന്തോഷകരമായ ജീവിതത്തിന് കാരണം. പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ഇന്ന് എറണാകുളത്തെത്തുമെന്നും വിനോദ് വ്യക്തമാക്കി.

3

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്. 71 വയസായിരുന്നു. ഇന്നലെ, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം നടന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാണ് പി.ടി. തോമസ് എം.എല്‍.എ. തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു അദ്ദേഹം. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി.

2021 ലെ പ്രതിഷേധങ്ങള്‍: ദ്വീപ് ജനതയ്ക്ക് മേല്‍ അസ്വസ്ഥത വിതറിയ പ്രഫുല്‍ പട്ടേലും സംഘപരിവാർ അജണ്ടയും2021 ലെ പ്രതിഷേധങ്ങള്‍: ദ്വീപ് ജനതയ്ക്ക് മേല്‍ അസ്വസ്ഥത വിതറിയ പ്രഫുല്‍ പട്ടേലും സംഘപരിവാർ അജണ്ടയും

5

ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. പ്രമുഖ്യ മാധ്യമമായ വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സംഘടനയുടെ കോളജ് യൂണിയന്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇദ്ദേഗത്തിന്റ ഭാര്യ ഉമാ തോമസ്. മക്കള്‍ വിഷ്ണു, വിവേക് എന്നിവരാണ്.

cmsvideo
  Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia
  Malappuram
  English summary
  Mangalassery Vinod Opens Up The Call He Received From PT Thomas That Changed His Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion