മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലപാതകങ്ങള്‍ക്ക് മുമ്പ് പി ജയരാജന്‍ മലപ്പുറത്തെത്തി; അന്വേഷിക്കണമെന്ന് എംഎസ്എഫ്

Google Oneindia Malayalam News

മലപ്പുറം: സിപിഎം നേതാവ് പി ജയരാജനെതിരെ മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫ്. മലപ്പുറം ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളില്‍ ജയരാജന് പങ്കുണ്ടോ എന്ന സംശയമാണ് സംഘടന ഉന്നയിക്കുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രണ്ടിടത്തും തൊട്ടു മുമ്പായി ജയരാജന്‍ വന്നിരുന്നു എന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എംഎസ്എഫ് ആവശ്യപ്പെടുന്നു.

m

പാണ്ടിക്കാടിനടുത്ത ഒറവമ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് സമീര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. ബുധനാഴ്ച രാത്രിയാണ് ആര്യാടന്‍ വീട്ടില്‍ സമീര്‍ കൊല്ലപ്പെട്ടത്. കുത്തേറ്റ സമീറിനെ പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒറവമ്പുറം സ്വദേശികളായ നിസാം, മജീദ്, മൊയീന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കുടുംബ വഴക്കാണ് സംഘര്‍ഷത്തിന് കാരണമെന്നും അതല്ല, രാഷ്ട്രീയ വൈര്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമുള്ള രണ്ടു വാദങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം പി ജയരാജന്‍ മഞ്ചേരിയില്‍ വന്നതാണ് എംഎസ്എഫ് ഈ സംഭവത്തോട് ചേര്‍ത്തുവായിക്കുന്നത്.

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

നേരത്തെ താനൂരില്‍ ഇസ്ഹാഖ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വേളയിലും ജയരാജന്റെ സാന്നിധ്യം മുസ്ലിം ലീഗ് ചര്‍ച്ചയാക്കിയിരുന്നു. എംഎസ്എഫ് നേതാവ് പികെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

കൊലപതങ്ങൾക്ക് മുൻപുള്ള മലപ്പുറം ജില്ലയിലെ പി.ജയരാജന്റെ സന്ദർശനങ്ങൾ അന്വേഷിക്കണം
ഇടതു ഭരണകാലത്ത് മലപ്പുറം ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്കും ദിവസങ്ങൾക്ക് മുൻപ് സി.പി.എം നേതാവ് പി ജയരാജന്റെ സാന്നിധ്യം സംശയത്തിനിടവരുത്തുന്നുണ്ട്
അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താന്നൂരിലും ഇന്നലെ നടന്ന മഞ്ചേരിയിലെ സമീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് മഞ്ചേരിയിലെയും ജയരാജന്റെ സാന്നിധ്യം ദുരൂഹത ഉളവാക്കുന്നതാണ്.
കൊലപാതകങ്ങളിലെ ഗൂഢാലോചനകളടക്കം അന്വേഷിക്കണം
സമീറിൻറെ കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യുമാറാകട്ടെ
പികെ നവാസ്
(പ്രസിഡന്റ്,msf കേരള)

Recommended Video

cmsvideo
കാര്‍ഷിക നിയമത്തിന്റെ ആപത്ത് മുഴുവന്‍ കര്‍ഷകര്‍ക്കും മനസിലായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

Malappuram
English summary
MSF questioned P Jayarajan Presence in Malappuram before Two Murders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X