മുസ്ലിം ലീഗിനെ ഞെട്ടിച്ച മാക് അലി; പിന്നീട് ലീഗിന്റെ അഞ്ചാം മന്ത്രിയുമായി, ഇനി തിരഞ്ഞെടുപ്പിനില്ല
മലപ്പുറം: സിനിമാ നിര്‍മാതാവ്, ഇടതു സഹയാത്രികനായെത്തി മുസ്ലിം ലീഗിനെ വിറപ്പിച്ച നേതാവ്, പിന്നീട് മുസ്ലിം ലീഗിന്റെ ടിക്കറ്റിലും വെന്നിക്കൊടി പറത്തിയ ജനകീയന്‍, 2012ല്‍ ലീഗിന്റെ അഞ്ചാം മന്ത്രിയുമായി... മങ്കട, പെരിന്തല്‍മണ്ണ എംഎല്‍എയായി തിളങ്ങിയ മഞ്ഞളാംകുഴി അലി വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. 25 വര്‍ഷമായി തുടരുന്ന സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കും. എന്നാല്‍ അലി മല്‍സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുസ്ലിം ലീഗ് നേതൃത്വത്തിന്റേതാണ്.

മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമാമാണ് മങ്കട. 1996ല്‍ ഇടതു സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും കെപിഎ മജീദിനോട് അലി തോറ്റു. എന്നാല്‍ 2001ല്‍ വീണ്ടും മല്‍സരിച്ച് മണ്ഡലം പിടിച്ചു. അത്തവണ മജീദ് തോറ്റു. 2006ലും മങ്കടയില്‍ നിന്ന് ജയിച്ചു. 2011 ആകുമ്പോഴേക്കും അലി മുസ്ലിം ലീഗിലെത്തി. അതേ മങ്കടയില്‍ മല്‍സരിച്ച് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചു. നാല് വര്‍ഷം മുസ്ലിം ലീഗിന്റെ മന്ത്രിയുമായി. മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയായിട്ടാണ് അലി എത്തിയത്. ഏറെ വിവാദം സൃഷ്ടിച്ചു അഞ്ചാം മന്ത്രി പദവി. 2016ല്‍ മുസ്ലിം ലീഗ് അലിയെ നിയോഗിച്ചത് സിപിഎം കുത്തകയായ പെരിന്തല്‍മണ്ണ പിടിക്കാന്‍. ദൗത്യം ഭംഗിയായി നിര്‍വഹിച്ച് മങ്കടയും പെരിന്തല്‍മണ്ണയും ലീഗിന് സ്വന്തമാക്കി കൊടുത്തു അദ്ദേഹം. മങ്കടയില്‍ ടി ഹമ്മദ് കബീറാണ് മല്‍സരിച്ചതും ജയിച്ചതും.
പെരന്തല്മണ്ണയിലോ മങ്കടയിലോ അലി സ്ഥാനാര്‍ഥിയായി ഇത്തവണയുമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇനി മല്‍സരിക്കാനില്ലെന്ന് അലി അറിയിച്ചു. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 70 ശതമാനം യുവാക്കളെയാണ് മല്‍സരിപ്പിച്ചത്. അതിന് കാരണം മഞ്ഞളാംകുഴി അലി ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും യുവാക്കളെ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ അലി ഇല്ലെങ്കില്‍ പെരിന്തല്‍മണ്ണ നഷ്ടമാകുമോ എന്ന ആശങ്ക മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിനുണ്ട്. മല്‍സരിക്കാനില്ലെന്ന് അഹമ്മദ് കബീറും നേതൃത്വത്തെ അറിയിച്ചു എന്നാണ് വിവരം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications