വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലെന്ന് മുസ്ലിം ലീഗ്; സിപിഎമ്മിനോട് ചോദ്യങ്ങള്‍...
മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇതുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ പ്രചാരണം ദുരുദ്ദേശത്തോടെയുള്ളതാണെന്നും മജീദ് ആരോപിച്ചു.

മുമ്പ് പല തിരഞ്ഞെടുപ്പുകളിലും സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചിട്ടുണ്ട്. അപ്പോള്‍ വര്‍ഗീയത അവര്‍ കണ്ടിരുന്നില്ല. ഇടതുമുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിക്കുമ്പോള്‍ മാത്രമാണ് സിപിഎം വര്‍ഗീയ പാര്‍ട്ടി എന്ന ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫിന്റെ നയങ്ങളുമായി യോജിച്ചുപോകുന്ന പാര്‍ട്ടികളോട് സഹകരണം മുസ്ലിം ലീഗിന്റെ പരിഗണനയിലുണ്ട്. അവരുമായി സഖ്യമാകാമെന്നാണ് ലീഗ് നിലപാട് എന്നും കെപിഎ മജീദ് വ്യക്തമാക്കി.
നേരത്തെയുള്ള തിരഞ്ഞെടുപ്പുകളില്‍ ആറ് ജില്ലകളില്‍ സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യമായി സഹകരിച്ചിരുന്നു. ഇപ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും സിപിഎം ഭരിക്കുന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹകരണത്തോടെയാണ്. വര്‍ഗീയ പാര്‍ട്ടി എന്ന പ്രചാരണം ഇപ്പോള്‍ സിപിഎം നടത്തുന്നത് ദുരുദ്ദേശത്തോടെയാണ്. സിപിഎമ്മുമായി സഹകരിക്കുമ്പോള്‍ മതേതര പാര്‍ട്ടിയും അല്ലാത്ത വേളയില്‍ വര്‍ഗീയ പാര്‍ട്ടിയുമാകുന്നത് എങ്ങനെ എന്നും കെപിഎ മജീദ് ചോദിക്കുന്നു.












Click it and Unblock the Notifications