'ഞങ്ങളുടെ മലപ്പുറം ഇങ്ങനെയാണ്': മുസ്ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി നരസിംഹമൂര്‍ത്തി ക്ഷേത്രം
മലപ്പുറം: സമയം വ്യാഴാഴ്ച വൈകീട്ട് ആറ് മണി, ഈ സമയത്ത് മലപ്പുറം ജില്ലയിലെ ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രം ഒരു അപൂര്‍വ സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനായി ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരത്തില്‍ മുസ്ലീം സമുദായത്തിന് ഇഫ്താര്‍ വിരുന്നൊരുക്കിയിരിക്കുകയാണ് ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഹാളില്‍ നടന്ന ഇഫ്താറില്‍ മുസ്ലീങ്ങള്‍ മാത്രമല്ല, പ്രദേശത്തെ മറ്റ് മതവിശ്വാസികളും പങ്കെടുത്തു.
ഇഫ്താര്‍ വിരുന്നില്‍ 600 പേരെങ്കിലും പങ്കെടുത്തതായി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി മോഹനന്‍ നായര്‍ പറഞ്ഞു. ക്ഷേത്ര ചേര്‍ന്നുള്ള ഹാളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് അത്താഴവിരുന്നില്‍ പങ്കെടുത്തെന്നും അദ്ദേഹം അറിയിച്ചു. ഇതാദ്യമായല്ല ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ക്ഷേത്രകമ്മിറ്റിയില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. മെത്രാഭിഷേക ദിനാചരണത്തിന്റെ ഭാഗമായാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതെന്ന് സെക്രട്ടറി മോഹനന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്ഷേത്ര കമ്മിറ്റി പ്രതിനിധികള്‍ വീടുവീടാന്തരം കയറിയിറങ്ങി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പ്രദേശത്തെ മുസ്ലീം മതവിശ്വാസികളെ ക്ഷണിച്ചിരുന്നു. ക്ഷണിക്കുന്നതിനായി നോട്ടീസുകളൊന്നും അച്ചടിച്ചിട്ടില്ല, എല്ലാവരുെടയും വീടുകളില്‍ ചെന്ന് ക്ഷണിക്കുകയായിരുന്നു. ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കാന്‍ എല്ലാവരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരി മുതല്‍ പ്രദേശത്തെ എല്ലാവരും പരിപാടിയില്‍ പങ്കെടത്തിട്ടുണ്ട്. ഇഫ്താര്‍ വിരുന്ന് ക്ഷേത്രം ആതിഥേയത്വം വഹിച്ചതിനാല്‍, വെജിറ്റേറിയന്‍ ഭക്ഷണമാണ് വിളമ്പിയത്.












Click it and Unblock the Notifications