നിലമ്പൂരില്‍ പിവി അന്‍വര്‍ തന്നെ; മങ്ങിയ ജയവുമായി അന്‍വര്‍, ഒളിമങ്ങാതെ നോവായി വിവി പ്രകാശ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വളരെ വൈകിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിവി അന്‍വര്‍ നിലമ്പൂരിലെത്തിയത്. വിദേശത്ത് ബിസിനസ് ആവശ്യാര്‍ഥം പോയ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ദിവസങ്ങള്‍ മുമ്പാണ് നിലമ്പൂരിലെത്തിയത്. എന്നാല്‍ പ്രചാരണം കൊഴുത്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. അന്‍വര്‍ മണ്ഡലത്തില്‍ നിറഞ്ഞു. പക്ഷേ, 2016ലെ ട്രെന്‍ഡ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതേസമയം, യുഡിഎഫ് മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കി. വിവി പ്രകാശിന്റെ വരവോടെ മല്‍സരം കടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു എങ്കിലും ജനകീയ മുഖം തന്നെ മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം വിവി പ്രകാശിലേക്ക് തന്നെ എത്തുകയായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അന്തിമ ഫലം വന്നപ്പോള്‍ 2794 വോട്ടുകള്‍ക്കാണ് പിവി അന്‍വറിന്റെ ജയം. ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇഹലോകം വെടിഞ്ഞ വിവി പ്രകാശിന്റെ അസാന്നിധ്യം നിലമ്പൂരില്‍ തളംകെട്ടി നിന്നിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വരെ അദ്ദേഹം പങ്കുവച്ചത് വിജയ പ്രതീക്ഷയാണ്. 2016ല്‍ 11500 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന അന്‍വറിന് ഇത്തവണ ഭൂരിപക്ഷം കുറയാന്‍ കാരണം വിവി പ്രകാശിന്റെ സാന്നിധ്യം തന്നെയായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പിവി അന്‍വര്‍ ഇത്തവണ നേടിയത് മങ്ങിയ ജയമാണ്.
നിലമ്പൂര്‍ അറിയപ്പെട്ടിരുന്നത് ആര്യാടന്റെ മണ്ഡലം എന്നാണ്. 30 വര്‍ഷമാണ് അദ്ദേഹം നിലമ്പൂരിലെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. അദ്ദേഹം ഒഴിഞ്ഞ 2016ല്‍ മല്‍സരിച്ചത് മകന്‍ ആര്യാടന്‍ ഷൗക്കത്താണ്. പിവി അന്‍വറിനോട് തോല്‍വി അറിഞ്ഞ് ഷൗക്കത്ത് മടങ്ങി. ഇത്തവണയും ഷൗക്കത്ത് മല്‍സരിച്ചേക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു എങ്കിലും എത്തിയത് വിവി പ്രകാശ് ആണ്. ഇതോടെയാണ് ശക്തമായ പോരാട്ടം നടന്നതും അന്‍വറിന്റെ ഭൂരിപക്ഷം കുറഞ്ഞതും.
Recommended Video













Click it and Unblock the Notifications