മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈറൽ മാംഗല്യം; ഒളിമ്പ്യന്‍ ആകാശും ഇന്‍ഡൊനീഷ്യക്കാരി സെന്ദരിയും ഇനി ഒരുമിച്ച് വാഴും !

Google Oneindia Malayalam News

മലപ്പുറം: 32 കാരനായ ഒളിമ്പ്യന്‍ ആകാശ് എസ് മാധവന്റെ ജീവിത പങ്കാളിയായി 26 കാരിയായ ഇന്‍ഡൊനീഷ്യക്കാരി ദേവി സിതി സെന്ദരി. ആകാശിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച കൂട്ടുകാരിയാണ് സെന്ദരി. 2013, 2017 വർഷങ്ങളിൽ പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ താരമാണ് ആകാശ് .

ഇതിനിടെ എപ്പോഴോ നടന്ന ഒരു കായിക മത്സരത്തിൽ ആയിരുന്നു ആകാശും സെന്ദരിയും തമ്മിലുള്ള കൂടിക്കാഴ്ച . ഇതിന് പിന്നാലെ പരിചയം സൗഹൃദമായി വളർന്നു. സമൂഹ മാധ്യമത്തിലൂടെ ഇരുവരുടെയും സൗഹൃദം കൂടുതൽ ആഴത്തിലേക്ക് എത്തി . പിന്നാലെ സൗഹൃദം ജീവിതപങ്കാളി എന്ന ആഗ്രഹത്തിലേക്കും . പിന്നാലെ , ഇരുവരുടെയും വീട്ടുകാരുടെയും സമ്മതത്തിൽ വിവാഹവും ഉറപ്പിച്ചു.

ma

സുഹര്‍ടോയോ - സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സെന്ദരി. വ്യാഹു , ദിവി എന്നീ പേരിലാണ് സഹോദരൾ അറിയപ്പെടുന്നത് . ഇൻഡോനേഷ്യ കേന്ദ്രീകരിച്ചുള്ള ഒരു നിർമ്മാണ കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ടാണ് സെന്ദരി സേവനമനുഷ്ഠിക്കുന്നത് . ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയ്ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് ദേവിയുടെ വീട്.

അതേസമയം , മേലാറ്റൂര്‍ ഇടത്തളമഠത്തിലാണ് ഒളിമ്പ്യന്‍ ആകാശ് എസ് മാധവന്റെ ജനനം. സേതുമാധവന്‍ - ഗീത എന്നീ ദമ്പതികളുടെ മകനാണ്. ഇദ്ദേഹത്തിന് പെരിന്തൽമണ്ണയിൽ ആയുര്‍വേദിക്, സൗന്ദര്യവത്കരണ ഉത്പന്നങ്ങളുടെ കച്ചവടവും ഉണ്ട് . ഇന്ന് രാവിലെ അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് നടന്നത്. ശേഷം, വേണ്ടപ്പെട്ടവർക്കായി മേലാറ്റൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം ഉണ്ടാകും .

ദിലീപിന് നിർണായകം; മെമ്മറി കാർഡ് ചോർന്നെന്ന് കണ്ടെത്തിയാൽ വഴിത്തിരിവ്...കുരുക്കാവുക ഈ മൊഴിദിലീപിന് നിർണായകം; മെമ്മറി കാർഡ് ചോർന്നെന്ന് കണ്ടെത്തിയാൽ വഴിത്തിരിവ്...കുരുക്കാവുക ഈ മൊഴി

അതേസമയം , ബിജെപിയുടെ മലപ്പുറം ജില്ലാ സ്‌പോര്‍ട്സ് സെല്‍ കണ്‍വീനർ എന്ന നിലയിലും ആകാശ് മാധവന്‍ പ്രശസ്തനാണ് . എന്‍ഡിഎ സ്ഥാനാര്‍ഥിയായി 2020 - ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട് .

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

2013 - ൽ നടന്ന ഡ്വാര്‍ഫ് ഒളിമ്പിക്‌സില്‍ ഷോട്ട്പുട്ടില്‍ വെളളി നേടിയപ്പോൾ ഡിസ്‌കസ് ത്രോയില്‍ വെങ്കലവും ആകാശ് സ്വന്തമാക്കിയിരുന്നു . എന്നാൽ , കാനഡയില്‍ നടന്ന ജാവലിന്‍ ത്രോ മത്സരത്തില്‍ 2017 - ൽ രാജ്യത്തിന് വേണ്ടി വെങ്കലവും സ്വന്തമാക്കി .

Malappuram
English summary
Olympian Akash and Indonesian Devi Siti Sendari wedding goes viral and trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X