മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ ജലീല്‍ ഇല്ല; വിട്ടുവീഴ്ചയില്ലാതെ സിപിഎം നേതൃത്വം... നന്ദകുമാറിനോട് നീതികേട് കാണിക്കില്ല

Google Oneindia Malayalam News

പൊന്നാനി: സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ചരിത്രത്തിലിതുവരെ ഇല്ലാത്തവണ്ണം ആയിരുന്നു പൊന്നാനിയില്‍ ഉയര്‍ന്ന പ്രതിഷേധം. സിഐടിയുടെ നേതാവ് പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ആയിരുന്നു പ്രതിഷേധമുയര്‍ന്നത്.

പൊന്നാനിയിൽ നന്ദകുമാർ വേണ്ട, സിപിഎമ്മിൽ കലാപം, 3 ബ്രാഞ്ച് സെക്രട്ടറിമാരടക്കം രാജിവെച്ചുപൊന്നാനിയിൽ നന്ദകുമാർ വേണ്ട, സിപിഎമ്മിൽ കലാപം, 3 ബ്രാഞ്ച് സെക്രട്ടറിമാരടക്കം രാജിവെച്ചു

ബിജെപിയില്‍ നിര്‍ണായക നീക്കം; സുരേഷ് ഗോപി മത്സരിച്ചേ പറ്റൂ എന്ന് കേന്ദ്രം; ഗുരുവായൂരില്‍ നോക്കാമെന്ന് താരംബിജെപിയില്‍ നിര്‍ണായക നീക്കം; സുരേഷ് ഗോപി മത്സരിച്ചേ പറ്റൂ എന്ന് കേന്ദ്രം; ഗുരുവായൂരില്‍ നോക്കാമെന്ന് താരം

ഇതേ തുടര്‍ന്ന് മന്ത്രി കെടി ജലീലിനെ തവനൂരില്‍ നിന്ന് പൊന്നാനിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്തായാലും അത്തരം നീക്കങ്ങള്‍ക്കൊന്നുമില്ലെന്നാണ് സിപിഎം ഇപ്പോള്‍ വ്യക്തമാക്കുന്നത്. പ്രാദേശിക പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. വിശദാംശങ്ങള്‍...

പാര്‍ട്ടിയെ ജനം തിരുത്തിയില്ല

പാര്‍ട്ടിയെ ജനം തിരുത്തിയില്ല

നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പൊന്നാനിയില്‍ ഉയര്‍ന്ന പ്രാദേശിക പ്രതിഷേധം. ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.

നീതികേട് പറ്റില്ല

നീതികേട് പറ്റില്ല

പി നന്ദകുമാറിന്റെ പേര് മുമ്പും പൊന്നാനിയില്‍ പരിഗണിക്കപ്പെട്ടതായിരുന്നു. പാലോളി മുഹമ്മദ് കുട്ടി മത്സരിക്കുന്ന സമയത്തായിരുന്നു അത്. ഇനിയും നന്ദകുമാറിനോട് നന്ദികേട് കാണിക്കാന്‍ ആവില്ലെന്ന ശക്തമായ നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.

ആലോചിച്ചെടുത്ത തീരുമാനം

ആലോചിച്ചെടുത്ത തീരുമാനം

പി നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ നേതൃത്വം വിശദമായ ആലോചനയ്ക്ക് ശേഷം എടുത്ത തീരുമാനമാണെന്നാണ് വിശദീകരണം. ടിഎം സിദ്ദിഖിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. പി ശ്രീരാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും ഇതേ നിലപാട് സിദ്ദിഖ് സ്വീകരിച്ചിരുന്നു എന്നാണ് ആക്ഷേപം.

 ജലീലുമായി വച്ചുമാറല്‍

ജലീലുമായി വച്ചുമാറല്‍

പ്രാദേശിക പ്രതിഷേധം ശക്തമായതോടെ കെടി ജലീലിനെ തവനൂരില്‍ നിന്ന് പൊന്നാനിയില്‍ മത്സരിപ്പിച്ചേക്കും എന്ന രീതിയിലും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. നന്ദകുമാറിനെ തവനൂരില്‍ മത്സരിപ്പിച്ചേക്കും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് പാര്‍ട്ടി നേതൃത്വം തള്ളി തള്ളിയിട്ടുണ്ട്.

സിപിഎം കോട്ട

സിപിഎം കോട്ട

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒരേയൊരു തവണ മാത്രമാണ് സിപിഎമ്മിന് പൊന്നാനി നഷ്ടപ്പെട്ടിട്ടുള്ളത്. 2001 ല്‍ ആയിരുന്നു അത്. പിന്നീട് 2016 ല്‍ പാലോളി മുഹമ്മദ് കുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2011 ലും 2016 ലും പി ശ്രീരാമകൃഷ്ണന്‍ തുടര്‍ച്ചയായി വിജയിക്കുകയും ചെയ്തു. രണ്ട് തവണ വിജയിച്ചവര്‍ മാറി നില്‍ക്കണം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പി ശ്രീരാമകൃഷ്ണന് ഇത്തവണ സീറ്റ് നിഷേധിച്ചത്.

നിര്‍ണായക സീറ്റ്

നിര്‍ണായക സീറ്റ്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നാല് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. എന്നാല്‍ പൊന്നാനിയില്‍ ഒഴികെ ബാക്കി എല്ലായിടത്തും സിപിഎം സ്വതന്ത്രരായിരുന്നു വിജയിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച ഒരേയൊരു സീറ്റായിരുന്നു പൊന്നാനി. അതുകൊണ്ട് തന്നെ മലപ്പുറം ജില്ലയില്‍ പൊന്നാനി നിലനിര്‍ത്തുക എന്നത് സിപിഎമ്മിന് ഏറെ നിര്‍ണായകമാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് പൊന്നായി. 9,127 വോട്ടുകളുടെ ലീഡ് ആണ് മണ്ഡലത്തിലുള്ളത്. 2016 ല്‍ പി ശ്രീരാമകൃഷ്ണന്‍ 15,640 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയിച്ചത്.

കെഎം ഷാജിയ്ക്ക് അടുത്ത കുരുക്ക്; കളമശ്ശേരിയില്‍ പോയാല്‍ കുടുങ്ങും... അന്വേഷണ റിപ്പോര്‍ട്ട് വരുന്നുകെഎം ഷാജിയ്ക്ക് അടുത്ത കുരുക്ക്; കളമശ്ശേരിയില്‍ പോയാല്‍ കുടുങ്ങും... അന്വേഷണ റിപ്പോര്‍ട്ട് വരുന്നു

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

അബ്ദുള്ളക്കുട്ടിയെ ബിജെപി മലപ്പുറത്ത് 'ഒതുക്കിയതോ'? ബിജെപിയ്ക്കുള്ളില്‍ സംഭവിച്ചതെന്ത്...അബ്ദുള്ളക്കുട്ടിയെ ബിജെപി മലപ്പുറത്ത് 'ഒതുക്കിയതോ'? ബിജെപിയ്ക്കുള്ളില്‍ സംഭവിച്ചതെന്ത്...

Malappuram
English summary
P Nadakumar will be CPM candidate in Ponnani, no compromise on local protest- Party clears its stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X