മാസങ്ങള്‍ക്ക് മുമ്പ് പീഡനം; പ്രതി 19 കാരന്‍, ഞെട്ടല്‍ മാറാതെ പൊന്നാനി
മലപ്പുറം: പൊന്നാനിയില്‍ 14- കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 19- കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് ആണ് പൊലീസിന്റെ പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.

ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുട്ടി പീഡനത്തിന് വിധേയയായി എന്ന വിവരം പുറം ലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൂടുതല്‍ തവണ പീഡനത്തിന് ഇരയായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് പൊന്നാനി പൊലീസ് കേസെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയില്‍ ബലാത്സംഗ ശ്രമക്കേസില്‍ പൊലീസ് 15 കാരനെ അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി കോട്ടൂക്കരയില്‍ വച്ച് പതിനഞ്ചുകാരന്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഇന്നലെ ഉച്ചയോടെയാണ് പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥി അറസ്റ്റിലായത്.
വൈദ്യ പരിശോധനക്കു ശേഷം രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസുകാരനെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയത്.
പ്രേരണാ ഘടകങ്ങളെ കുറിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എങ്കിലും അറസ്റ്റിലായ പത്താം ക്ലാസുകാരന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇന്റര്‍നെറ്റ് ഉപയോഗങ്ങളും വിശദമായി വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിച്ചു വരികയാണ്. ഇത്രയും ക്രൂരമായ കൃത്യം ചെയ്യാന്‍ വിദ്യാര്‍ത്ഥിക്ക് എവിടെ നിന്നെങ്കിലും സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെണ്‍കുട്ടി യൂട്യൂബ് നോക്കി പ്രസവിച്ചതും മലപ്പുറത്തായിരുന്നു. ഈ മാസം ഇരുപതിനാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭം മറച്ചുവെച്ച പെണ്‍കുട്ടി യൂട്യൂബില്‍ നോക്കിയാണ് ഗര്‍ഭകാല പരിചരണവും പ്രസവമെടുക്കലും നടത്തിയതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.
Recommended Video
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍
എന്നാല്‍ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ഗര്‍ഭിണിയായിരിക്കെ പെണ്‍കുട്ടിക്ക് രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം കിട്ടിയിട്ടുണ്ടെന്നും. ഇതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. കേരളത്തില്‍ ലൈംഗികാതിത്രമം കുറഞ്ഞുവെന്നാണ് മുഖമയന്ത്രി നിയമസഭയില്‍ പറഞ്ഞത്. റോജി എം ജോണ്‍ എംഎല്‍എ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 2016 മുതല്‍ 21 വരെ യുള്ള കാലത്ത് ലൈഗികാതിക്രമം കുറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉത്തരേന്ത്യയേക്കാള്‍ ഭീകരമമായ അഴസ്ഥയിലാണ് കേരളം കടന്ന് പോകുന്നതെന്നാണ് റോജി എം ജോണ്‍ എംഎല്‍എ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ പറയുന്നത്.












Click it and Unblock the Notifications