Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നാനി ഹാര്‍ബര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 50 കോടി ചെലവഴിക്കുമെന്ന് മന്ത്രി

മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ 50 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടമായി പദ്ധതിക്ക് അഞ്ച് കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പൊന്നാനിയില്‍ മത്സ്യതൊഴിലാളികള്‍ക്ക് പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണപുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി എത്തിയ മന്ത്രി ഹാര്‍ബറിലും സന്ദര്‍ശനം നടത്തി. ആദ്യഘട്ട പദ്ധതിയില്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് ഹാര്‍ബറിലെത്താനുള്ള ലോ ലെവല്‍ ജെട്ടി, മത്സ്യം വാഹനങ്ങളില്‍ കയറ്റുന്ന സ്ഥലങ്ങളില്‍ മേല്‍ക്കൂര നിര്‍മാണം, മത്സ്യതൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍, ചെറിയ പെട്ടിക്കടകള്‍ എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുത്തുക.

s

പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന്റെ സമര്‍പ്പണം ഈ വര്‍ഷം ഓഗസ്റ്റിലുണ്ടാകും. ഇത് സംബന്ധിച്ച പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 128 കുടുംബങ്ങള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ടൈല്‍ പതിക്കല്‍, വൈദ്യുതി- ജലവിതരണം എന്നീ പ്രവര്‍ത്തികള്‍ കൂടിയാണ് പൂര്‍ത്തികരിക്കാനുള്ളത്. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 25 നകം ഫ്‌ലാറ്റുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

വള്ളിക്കുന്ന് തീരദേശ മേഖലയും മന്ത്രി സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ടൂറിസത്തിനും പരിഗണന നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടലുണ്ടിക്കടവ്, ആനങ്ങാടി ഫിഷ് ലാന്‍ഡിങ് സെന്റര്‍, മുദിയം ബീച്ച്, അരിയല്ലൂര്‍ പരപ്പാല്‍ ബീച്ച് എന്നിവിടങ്ങളിലാണ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചത്. കടലുണ്ടിക്കടവില്‍ മത്സ്യബന്ധന വള്ളങ്ങള്‍ നങ്കൂരമിടുന്ന പ്രദേശത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും പക്ഷിസങ്കേതം കൂടിയായ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+