ഇപ്പോഴത്തെ സാഹചര്യത്തില്‍ 20ല്‍ 20 സീറ്റും കേരളം എല്‍ഡിഎഫിന് നല്‍കേണ്ട നിര്‍ണ്ണായക അവസ്ഥയെന്ന് സീതാറാം യെച്ചൂരി, കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അകലം കുറഞ്ഞുവെന്ന് പ്രകാശ് കാരാട്ട്
മലപ്പുറം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന്റെ ഭാഗമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, സി.പി.എം പോളിറ്റ് ബ്യുറോഅംഗം പ്രകാശ് കാരാട്ട് വ്യാഴാഴ്ച്ച മലപ്പുറത്തെത്തി. ഇപ്പോഴത്തെ സാഹചര്യത്തില്‍ 20ല്‍ 20 സീറ്റും കേരളം എല്‍.ഡി.എഫിന് നല്‍കേണ്ട നിര്‍ണ്ണായക അവസ്ഥയാണെന്നു സീതാറാം യെച്ചൂരിയും, കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അകലം കുറഞ്ഞുവരികയാണെന്ന് പ്രകാശ് കാരാട്ടും പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിനായി മുന്‍ ക്രിക്കറ്റ്താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു വയനാട് മണ്ഡലത്തില്‍, രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ വിലസുമ്പോള്‍ വായ്പയെടുത്ത കര്‍ഷകന്‍ ജയിലിലേക്ക് പോകുന്നുവെന്ന് സിദ്ദു
നരേന്ദ്ര മോദിയുടെ കൂട്ടാളികള്‍ക്കു വേണ്ടിയുള്ള ഭരണമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം നടന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൊന്നാനി ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എടപ്പാളില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ വിധേയമായ രാഷ്ട്രീയ അഴിമതിയാണ് രാജ്യത്ത് നടക്കുന്നത്. മോദി ഭരണത്തിന് തടയിടാന്‍ കോണ്‍ഗ്രസിനാകുമെന്നാണ് അവരുടെ അവകാശവാദം.എന്നാല്‍ ഇതിന് അവര്‍ക്ക് കഴിയുമോയെന്ന് അവര്‍ സ്വയം വിലയിരുത്തണം. ബി.ജെ.പിക്കെതിരെ വിശാല ഐക്യനിര സാദ്ധ്യമാക്കുന്നതില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണ്. ബി.ജെ.പിയെ തടയാന്‍ ഇടതുപക്ഷ ബദലിനേ സാധിക്കൂ. നയസമീപനത്തിലൂടെയുള്ള ബദലിന് മാത്രമേ ബി.ജെ.പിയെ തടയാനാവൂ. അതിന് ഇടതുപക്ഷത്തിനേ സാധിക്കൂ.
2004ല്‍ വാജ്പേയി സര്‍ക്കാരിന് തടയിട്ട് യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ഇടതുപക്ഷം മുന്നോട്ടുവച്ച ബദലിന്റെ ഭാഗമായിട്ടായിരുന്നു. കേന്ദ്ര ബി.ജെ.പിയെ താഴെയിറക്കാനുള്ള ബദലിന് കരുത്തുറ്റ പിന്തുണ നല്‍കിയത് കേരളമായിരുന്നു .20ല്‍ 18 സീറ്റുകളാണ് അന്ന് കേരളം ഇടതുപക്ഷ ബദലിന് സമ്മാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 20ല്‍ 20 സീറ്റും കേരളം ഇടതുപക്ഷത്തിന് നല്‍കേണ്ട നിര്‍ണ്ണായക അവസ്ഥയിലാണ് കേരളമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ നിലപാടാണ് ഒന്നാം യു.പി.എയെ ജനകീയമാക്കിയത്.ഇടതുപക്ഷത്തെ നിര്‍വ്വീര്യമാക്കി അധികാരത്തിലെത്തിയ രണ്ടാം യു.പി.എയുടെ ജനവിരുദ്ധ നിലപാടുകളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ വഴിയൊരുക്കിയത്. തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് കീഴ്പ്പെടുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചത്. തീവ്രഹിന്ദുത്വത്തെ ശക്തമായി എതിര്‍ക്കുന്ന ഇടതുപക്ഷം പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് രാജ്യതാത്പര്യത്തിന് അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു.മന്ത്രി കെ.ടി. ജലീല്‍, പി നന്ദകുമാര്‍, പി ജ്യോതിഭാസ് എന്നിവര്‍ പ്രസംഗിച്ചു.
വര്‍ഗീയ വിപത്തിനെ നേരിടാന്‍ പോരാടുന്ന ഇടതുപക്ഷത്തെ തോല്‍പിക്കാന്‍ മുസ്ലിംലീഗ് വര്‍ഗീയ സാമുദായിക കക്ഷികളുമായി കൈകോര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോഅംഗം പ്രകാശ് കാരാട്ട്, മതേതര ശക്തികളെ യോജിപ്പിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് സംഘ് പരിവാറുമായി ആശയ സമരത്തിന് മിനക്കെടുന്നില്ല. രാജ്യത്ത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്.
കേരള സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പദ്ധതികളും സാമുഹ്യ സുരക്ഷ പരിപാടിയും വിദ്യഭ്യാസ ആരോഗ്യ സ്ത്രീ സുരക്ഷ മേഖലകളിലെ മുന്നേറ്റവും ലോകത്തിന് മാതൃകയാണ്, ജനകീയ വിഷയങ്ങളോ ഭരണ നേട്ടങ്ങളോ അവതരിപ്പിക്കാനില്ലാത്ത ബി.ജെ.പി മതവും ദൈവവും പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയുടെ വഴിയേ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. വളാഞ്ചേരിയില്‍ എല്‍.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്. ചടങ്ങില്‍ കെ.കെ ഫൈസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications