മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ധുനിയമന വിവാദം: മന്ത്രി ജലീലിന് സ്വന്തംമണ്ഡലത്തില്‍വെച്ച് കരിങ്കൊടി, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന് സ്വന്തം മണ്ഡലത്തിലെ കുറ്റിപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുറ്റിപ്പുറം മിനിപമ്പയില്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് മന്ത്രി എത്തിയത്. ഇതിനിടെ ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു.

<strong>ഉത്തർപ്രദേശിലെ ഫൈസാബാദ് ഇനി അയോധ്യ, പേര് മാറ്റം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്</strong>ഉത്തർപ്രദേശിലെ ഫൈസാബാദ് ഇനി അയോധ്യ, പേര് മാറ്റം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ബന്ധു നിയമനം മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ യൂത്ത് ലീഗ് വൈ.പ്രസിഡണ്ട് അമീര്‍ പാതാരി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സമീര്‍ബാബു അദ്ധ്യക്ഷത വഹിച്ചു*ഹാരിസ് കളത്തില്‍ ,ഷബീര്‍ കറുമുക്കില്‍,സുനില്‍ ബാബു,സാഹില്‍ കുന്നത്ത്,ശിഹാബ് ചോലയില്‍,ഷെഫീക്ക് കാരാകുഴിയില്‍,നൗഫല്‍ പാതാരി ,നൗഫല്‍ അരിപ്ര, നൗഫല്‍ തവളേങ്ങല്‍, നൗഷാദ് അരിപ്ര ,കെ.ടി അന്‍സാര്‍ ,ഫാറൂഖ് മൂന്നാക്കാല്‍,ആശിഖ് പാതാരി ,മുഹമ്മദ് അന്‍സാര്‍ കെ.ടി,മാജിദ് അരിപ്ര സലാം ആറങ്ങോടന്‍,സുബ്രഹ്മണ്ണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു*

youthcongressprotestagainstktjaleel-1

അതേ സമയം ചട്ടങ്ങള്‍ മറികടന്ന് ബന്ധുവിന് നിയമനം നല്‍കിയ മന്ത്രി ജലീലിന്റെ സ്വജനപക്ഷപാതപരമായ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ്ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തില്‍ യോഗ്യരായ ആളുകള്‍ ഇല്ലാത്തതുകൊണ്ടാണ് ബന്ധുവിന് നിയമനം നല്‍കിയതെന്ന മന്ത്രിയുടെ വാദം കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. ഉന്നത മേഖലയില്‍ പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ജോലി ആശിച്ചു കഴിയുന്ന നിരവധി യുവാക്കളാണ് സംസ്ഥാനത്തുള്ളത്. ബന്ധു നിയമനത്തിന്റെ പേരില്‍ ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി മന്ത്രി ജലീലിന്റെ വിഷയത്തിലും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബന്ധുവിന് അനധികൃതമായി ജോലി നല്‍കിയതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. വളരെ ഗൗരവമേറിയ ഒരു വിഷയമായി മുഖ്യമന്ത്രി ഇതിനെ കാണേണ്ടതുണ്ട്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യും.


ബന്ധു നിയമനം നടത്തിയെന്ന ആരോപണം ഉയര്‍ന്നത് മുതല്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജയരാജന്‍ ബന്ധു നിയമനം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ തീരുമാനത്തെ മന്ത്രി അട്ടിമറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ആണെങ്കിലും അല്ലെങ്കിലും സ്വതന്ത്രമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Malappuram
English summary
protest against minister kt jaleel on controversy over illegal job case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X