സമീപകാലത്ത് ഏറ്റവും സന്തോഷം തോന്നിയ കോടതി വിധി: ഇടി മുഹമ്മദ് ബഷീര്‍
മലപ്പുറം: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രിം കോടതി വിധി സമീപ കാലത്ത് തന്നെ ഏറ്റവും സന്തോഷിപ്പിച്ച വിധിയാണെന്നും സ്വാഗതം ചെയ്യുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി. രാജ്യദ്രോഹ കുറ്റം ചുമത്തി ആരെയും പിടിച്ച് അകത്തിട്ട് ഉപദ്രവിക്കുന്ന ഭരണകൂടങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. വളരെയേറെ ദുരുപയോഗം ചെയ്ത ഒരു നിയമമാണിത്. എത്രയോ ആളുകളുടെ പേരില്‍ രാജ്യദ്രോഹ കുറ്റവും, യുഎപിഎ പോലുള്ള കരിനിയമങ്ങളും ചുമത്തിയിരിക്കുകയാണ്.
സര്‍ക്കാരുകളുടെ ഈ കടന്നുകയറ്റം ഭൂരിഭാഗവും മുസ്ലിം, ദളിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയാണ്. സിഎഎ സമരങ്ങളിലും കര്‍ഷക സമരങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെയും ഇത്തരത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തി. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തി. ഇതിന്റെ ദുരുപയോഗം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ നിയമം റദ്ദാക്കണമെന്ന് ഞാനടക്കമുള്ളവര്‍ നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇത്തരം കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേകമായി സംവിധാനം വേണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നത് സുപ്രിം കോടതി അംഗീകരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും എംപി പറഞ്ഞു.

ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ കാലഹരണപ്പെട്ട ഈ നിയമം ഭരണകൂടങ്ങള്‍ അവരുടെ വിമര്‍ശകര്‍ക്ക് നേരെയും മറ്റും നിരന്തരമായി ഉപയോഗിച്ചു വരികയായിരുന്നു. 13000ത്തിലധികം രാജ്യദ്രോഹ കേസുകളാണ് നിലവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്കെല്ലാം ഈ വിധി ആശ്വാസകമാകും. ഇതോടൊപ്പം തന്നെ യുഎപിഎ അടക്കമുള്ള കരിനിയമങ്ങളും എത്രയും വേഗത്തില്‍ റദ്ദാക്കപ്പെടേണ്ടതാണെന്നും ഇടി പറഞ്ഞു.
അതേസമയം, സുപ്രീംകോടതി നടപടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് രംഗത്തുവന്നു. ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. പുറമെ യുഎപിഎ കേസും സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിരുന്നു. യുഎപിഎ കേസുകള്‍ കൂടി പുനഃപ്പരിശോധിക്കണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പ്രതികരിച്ചു. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ പറഞ്ഞു.
നിറചിരിയില്‍ തിളങ്ങി നയന്‍താര; അവാര്‍ഡ് വേദിയില്‍ വിഘ്‌നേഷും, ചിത്രങ്ങള്‍ കാണാം
ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് പോയതായിരുന്നു സിദ്ദിഖ് കാപ്പന്‍. യാത്രയ്ക്കിടെയാണ് മഥുരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസ് സംഭവത്തിന്റെ മറവില്‍ യുപിയില്‍ കലാപം സൃഷ്ടിക്കാനാണ് എത്തിയത് എന്നായിരുന്നു പോലീസ് ആരോപണം. 4000ത്തോളം പേജുള്ള കുറ്റപത്രമാണ് സിദ്ദിഖിനെതിരെ സമര്‍പ്പിച്ചിട്ടുള്ളത്.
124 എ വകുപ്പ് പുനഃപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി ഇപ്പോള്‍. ഇക്കാര്യത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ വകുപ്പ് മരവിപ്പിച്ചു. ഇതുപ്രകാരം കേസെടുത്തവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.












Click it and Unblock the Notifications