• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആസ്തി 350 കോടി, അടിമുടി ദുരൂഹത, ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ ഷൈബിന്‍ ചില്ലറക്കാരനല്ല

Google Oneindia Malayalam News

കല്‍പ്പറ്റ: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിന്റെ ക്രൂരമായ കൊലപാതകത്തിലെ മുഖ്യ പ്രതിയായ ഷൈബിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി പോലീസ്. ഇയാളുടെ വളര്‍ച്ച ശരവേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടിമുടി ദുരൂഹതകളാണ് ഇയാളെ കുറിച്ചുള്ളത്. അത് മാത്രമല്ല സാമ്പത്തിക വളര്‍ച്ച റോക്കറ്റ് വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

ദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതിദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതി

കോടികളുടെ സ്വത്താണ് ഷൈബിനുള്ളത്. പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷരീഫിനെ തട്ടിക്കൊണ്ട് വന്ന് ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ചാണ് ഷൈബിനും സംഘവും കൊലപ്പെടുത്തിയത്. ഒറ്റമൂലിയുടെ രഹസ്യം അറിഞ്ഞ് പുതിയൊരു സ്ഥാപനം തുടങ്ങാനായിരുന്നു ഷൈബിന്റെ പ്ലാന്‍.

1

ഷൈബിന്റെ പശ്ചാത്തലം പോലീസ് അരിച്ച് പെറുക്കുന്നുണ്ട്. ബത്തേരിക്കടുത്തുള്ള മൈതാനിക്കുന്നിലെ ചെറിയൊരു കുടിലില്‍ നിന്നാണ് ഇയാള്‍ വളര്‍ന്ന് വലിയ കോടിശ്വരനായത്. 350 കോടി രൂപയുടെ ആസ്തിയാണ് ഇയാള്‍ക്കുള്ളതെന്നാണ് വിവരം. അതും കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഷൈബിന്‍ വളര്‍ന്നത്. ഇതിന് പിന്നിലാണ് പോലീസ് ദുരൂഹത സംശയിക്കുന്നത്. ഇയാള്‍ ബത്തേരിയിലെ ലോറിയില്‍ കുറച്ച് കാലം ക്ലീനായിരുന്നു. ഇടക്കാലത്ത് ഓട്ടോറിക്ഷയും ഷൈബിന്‍ ഓടിച്ചിരുന്നു. ഇതിനിടെ ജോലി തേടി ഇയാളുടെ അമ്മ ഗള്‍ഫിലേക്ക് പോയി. ആ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഷൈബിനും ഗള്‍ഫിലെത്തിയത്. അതിന് ശേഷമായിരുന്നു ഇയാളുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയുണ്ടായത്.

2

ഗള്‍ഫിലെ പണം വന്നതിന് പിന്നാലെ മൈതാനിക്കുന്നിലെ കുടിലില്‍ നിന്ന് ഇയാള്‍ ബത്തേരി നഗരത്തിലെ മാനിക്കുനിയിലെയും മന്തൊണ്ടിക്കുന്നിലെയും വലിയ തുക നല്‍കുന്ന വാടക വീടുകളിലേക്ക് താമസം മാറുകയും ചെയ്തു. ഏഴ് വര്‍ഷം മുമ്പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡരികില്‍ ആഢംബര വസതിയുടെ നിര്‍മാണം ആരംഭിച്ചു. പലരും ബിസിനസിനെ കുറിച്ച് ചോദിച്ചപ്പോള്‍ അബുദാബിയില്‍ അറബിക്കൊപ്പം ഡീസല്‍ കച്ചവടമെന്ന് പറയുകയും ചെയ്തു. കാര്യമായ സമ്പാദ്യങ്ങളൊന്നും ഷൈബിനില്ലെന്ന് വ്യക്തമാണ്. എന്നിട്ടും ഇന്ധന ബിസിനസിലേക്ക് ഇറങ്ങാന്‍ പണം എങ്ങനെ കിട്ടി എന്നതാണ് ചോദ്യം. ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്ന് സൂചനയുണ്ട്.

3

പത്ത് വര്‍ഷത്തിനിടെയാണ് ഇയാള്‍ സാമ്പത്തിക വളര്‍ച്ച നേടിയത്. നിലമ്പൂരിലെ വീട് വാങ്ങിയത് രണ്ട് കോടിയിലേറെ രൂപയ്ക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഢംബര വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അതിബുദ്ധിമാനായ കുറ്റവാളിയാണ് ഷൈബിന്‍ എന്ന് പോലീസ് പറയുന്നു. അതേസമയം ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം പ്രതികള്‍ നടത്തിയത്. ഷാബാ ഷെരീഫിന്റെ മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറിയുകയായിരുന്നു. ഇതുവരെ മൃതദേഹം പോലും കണ്ടെത്തിയിട്ടില്ല.

4

നാട്ടിലെ ചെറുപ്പക്കാരെ ഒപ്പം കൂട്ടി ഷൈബിന്‍ വിശ്വാസ്യത നേടിയിരുന്നു. ഇവരില്‍ പലരെയും വിദേശത്ത് കൊണ്ടുപോയി. വിശ്വസ്തര്‍ക്ക് കാറും ബൈക്കും വരെ സമ്മാനമായി നല്‍കി. ചിലര്‍ക്ക് വയനാട്ടില്‍ മീന്‍കടകളും സജ്ജീകരിച്ച് കൊടുത്തു. അതേസമയം ഷൈബിന് ക്വട്ടേഷന്‍ ബന്ധങ്ങളും ധാരാളമുണ്ടായിരുന്നു. ബത്തേരി പോലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് സോജസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെയാണ് ഷൈബിന്‍ ക്വട്ടേഷന്‍ ബന്ധങ്ങള്‍ തുടങ്ങിയത്. നാട്ടില്‍ ഷൈബിന്റെ ഉറ്റവരായി 30 പേരാണ് ഉണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഇയാള്‍ ഏല്‍പ്പിച്ചിരുന്നു. ഇഞ്ചിക്കൃഷി, കുരുമുളക്, മീന്‍, തുണി കച്ചവടത്തിലുമെല്ലാം ഷൈബിന്‍ പണമിറക്കിയിരുന്നു.

5

ബെംഗളൂരുവിന് തുണിക്ക് വില കുറവായതിനാല്‍ ഇവ വയനാട്ടിലെത്തിച്ച്, മറ്റ് ജില്ലകളിലേക്ക് റീട്ടെയിലായി നല്‍കാന്‍ ബത്തേരിയില്‍ ഓഫീസും തുടങ്ങി. അക്കാലത്ത് തന്നെ സംഘാംഗങ്ങളില്‍ പലരും ഷൈബിനെതിരെ തിരിഞ്ഞ് തുടങ്ങിയിരുന്നു. ഇവരില്‍ പലര്‍ക്കും കേസില്‍ കുടുക്കുമെന്ന ഭയവും ഭീഷണിയുമെല്ലാം കാരണം പിന്‍വാങ്ങുകയായിരുന്നു. ഇയാള്‍ക്ക് വൃക്ക രോഗവുമുണ്ടായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ബിസിനസിലേക്ക് തിരിച്ചെത്തിയതോടെ അബുദാബിയില്‍ കേസും വന്നു. അവിടെ രണ്ട് വര്‍ഷത്തോളം ജയിലിലായിരുന്നു. ഇതിനിടെ പറഞ്ഞ തുക നല്‍കാതെ ജോലിയില്‍ നിന്ന് നൗഷാദിനെ പിരിച്ച് വിട്ടത് കേസില്‍ വഴിത്തിരിവായി. ഇവര്‍ ഷൈബിന്റെ എല്ലാ ക്രൂരതകളും പുറത്തുവിട്ടു. അതോടെ കുടുങ്ങുകയും ചെയ്തു.

കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  Malappuram
  English summary
  shaba shareef murder: shybin ashraf have wealth more than 350 cr, police says its suspicious
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X