മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാബാ ഷരീഫ് നേരിട്ടത് ക്രൂര പീഡനം, പ്ലാനിട്ടത് രണ്ട് കൊലപാതകങ്ങള്‍ക്ക് കൂടി, നിര്‍ണായക വിവരങ്ങള്‍

Google Oneindia Malayalam News

മലപ്പുറം: പാരമ്പര്യ വൈദ്യന്‍ ഷാഷാ ഷരീഫിന്റെ കൊലപാതകം നടത്തിയ സംഘം അതിക്രൂരമായ മറ്റ് കൊലകള്‍ക്കും പ്ലാനിട്ടിരുന്നതായി പോലീസിന് സൂചന ലഭിച്ചു. രണ്ട് കൊലപാതകങ്ങള്‍ക്കാണ് ഇവര്‍ പ്ലാനിട്ടിരുന്നതെന്നാണ് സൂചന. അതേസമയം ഒന്നേകാല്‍ വര്‍ഷമാണ് ഇവര്‍ ഷാബാ ഷരീഫിനെ തടവില്‍ പീഡിപ്പിച്ചത്.

കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍

അഞ്ച് പ്രതികളെ കൂടി സംഭവത്തില്‍ പിടികൂടാനെന്ന് ജില്ലാ പോലീസ് മേദാവി എസ് സുജിത്ത് ദാസ് വ്യക്തമാക്കി. അതേസമയം കഷണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയ മൃതദേഹം കണ്ടെത്താന്‍ ശ്രമം നടത്തും. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

1

ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാളാണ് ഷാബ ഷരീഫിനെ കൂട്ടി കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. മൈസൂര്‍ ടൗണിലെത്തിയ മലയാളിക്ക് ചികിത്സ നല്‍കി പെട്ടെന്ന് തിരിച്ചുവിടാമെന്ന് പറഞ്ഞായിരുന്നു ഷാബാ ഷരീഫിനെ കൊണ്ടുപോയത്. ഭര്‍ത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ഒരു ദിവസം കാത്തിരിക്കുകയും ചെയ്തു. അതിന് ശേഷം കര്‍ണാടക പോലീസില്‍ ഇവര്‍ പരാതി നല്‍കി. പക്ഷേ അന്വേഷണമൊന്നും കാര്യമായി നടന്നില്ലെന്ന് ഭാരഹ്യ ജബീന്‍താജ് പറഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹമെങ്കിലും തിരിച്ച് കിട്ടണമെന്നും ഷാബാ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ച് കൊന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ജബീന്‍താജ് ആവശ്യപ്പെട്ടു.

2

അതേസമയം പാരമ്പര്യ വൈദ്യനെ
കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബത്തേരി സ്വദേശി നൗഷാദിനെ കോടതിയിലെത്തിച്ചു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പോലീസ് തെളിവെടുപ്പ് നടത്തും. അതേസമയം കേസിലെ പ്രതികള്‍ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ആത്മഹത്യയെന്ന് തോന്നുന്ന തരത്തില്‍ രണ്ട് പേരെ കൊല്ലുന്നതിനെ പറ്റി പദ്ധതിയിട്ട് ഭിത്തിയില്‍ ഒട്ടിച്ച ചാര്‍ട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ലാപ്‌ടോപില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. നൗഷാദ് പകര്‍ത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

3

മൃതദേഹം ലഭിച്ചില്ലെങ്കിലും സാഹചര്യ തെളിവുകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും പിന്‍ബലത്തോടെ കൊലപാതകം തെളിയിക്കാനാവുമെന്നും സുപ്രീം കോടതി തന്നെ വിധി ഇക്കാര്യത്തിലുണ്ട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു. ഒന്നാം പ്രതിയായ ഷൈബിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും ഇടപാടുകളെ കുറിച്ചും പരിശോധിക്കുന്നുണ്ട്. ഷാബാ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ച കാലത്ത് ഷൈബിന്റെ ഭാര്യയും കുട്ടിയും ഈ വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് സംഭവത്തെ കുറിച്ച് അറിയുമായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഷൈബിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നത് ഉള്‍പ്പെടെ കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

4

മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റ് മുതല്‍ ഷൈബിന്റെ മുക്കട്ടയിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി ഷാബാ ഷരീഫില്‍ നിന്ന് മനസ്സിലാക്കി സ്വന്തമായി സ്ഥാപനം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി. 2020 ഒക്ടോബറിലാണ് ഷാബാ ഷരീഫ് കൊല്ലപ്പെട്ടത്. ഷൈബിനിലേക്കാണ് കേസ് നീളുന്നത്. ഷൈബിന്റെ ജീവിതം ആഢംബരമായിട്ടായിരുന്നു. പ്രതിയുടെ നിലമ്പൂരിലെ വീടും, ബത്തേരിയില്‍ നിര്‍മാണത്തിലുള്ള ആഢംബര വസതിയും കൂറ്റന്‍ മതില്‍ കെട്ടിനുള്ളിലാണ്. ബത്തേരിയില്‍ തന്നെ രണ്ട് വീടുകളുണ്ട് ഷൈബിന്.

5

അതേസമയം പ്ലസ് ടു വിദ്യഭ്യാസവും കമ്പ്യൂട്ടര്‍ ജ്ഞാനവും മാത്രമുള്ള ഷൈബിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. അബുദാബിയില്‍ സ്വന്തമായി റെസ്‌റ്റോറന്റ് ഇയാള്‍ക്കുണ്ട്. അബുദാബിയില്‍ ഇയാള്‍ക്ക് പ്രവേശന വിലക്കുണ്ട്. വടംവലി മത്സരവുമായി ബന്ധപ്പെട്ട് ഒരാളെ മര്‍ദിച്ചതില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഗള്‍ഫിലെ രണ്ട് കൊലപാതകങ്ങളില്‍ ഷൈബിന് പങ്കുണ്ടെന്ന് നേരത്തെ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ച നിലയിലും എറണാകുലം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംഭവം.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്‍മജന്‍ തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്‍മജന്‍ തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്

Malappuram
English summary
shaba shareef murder: police says accused planned two more murder, details is shocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X