Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂര്‍ ബോട്ടപകടം: സ്രാങ്ക് ദിനേശന്‍ അറസ്റ്റില്‍; അപകട കാരണം അറിയാനാകുമെന്ന് പ്രതീക്ഷ

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ഒളിവിലായിരുന്ന സ്രാങ്ക് ദിനേശന്‍ പിടിയില്‍. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ അറ്റ്ലാന്റിക് ബോട്ട് ഓടിച്ചിരുന്നത് ഇയാളായിരുന്നു. അപകടമുണ്ടായ ഉടന്‍ രക്ഷപ്പെട്ട ഇയാള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഒളിവിലായിരുന്നു. താനൂരില്‍ വെച്ചാണ് സ്രാങ്ക് ദിനേശനെ പൊലീസ് പിടികൂടിയത്. ബോട്ട് ഉടമ നാസറിനെ പിടികൂടിയതിന് പിന്നാലെ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു.

സ്രാങ്ക് പിടിയിലായതോടെ ബോട്ട് അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ. ബോട്ടില്‍ എത്ര ആളുകള്‍ ഉണ്ടായിരുന്നു, അകടത്തിലേക്ക് നയിച്ച കാരണങ്ങള്‍, ബോട്ടിന് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ദിനേശനില്‍ ലഭിച്ചേക്കും എന്നാണ് പൊലീസ് കരുതുന്നത്. ബോട്ട് ചെരിഞ്ഞ ശേഷവും മുമ്പോട്ട് എടുത്തു എന്ന ആരോപണം ഇതിനിടെ ഉയര്‍ന്നിരുന്നു.

TANUR

ദിനേശന്‍ പിടിയിലായതോടെ ഇക്കാര്യത്തിലും വ്യക്തത ലഭിക്കും. അതേസമയം അപകടം നടന്ന സ്ഥലത്ത് ബുധനാഴ്ചയും തിരച്ചില്‍ തുടരും എന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് തിരച്ചില്‍ തുടരുന്നുണ്ട്. ഇതുവരെ ആരേയും കാണാതായതായ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളോ മറ്റോ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്.

അതേസമയം ബോട്ടപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഉടമ നാസറിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. നാസറിന് എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. നാസറിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തുമുണ്ടായത്.

Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്

താനൂര്‍ ഓട്ടുമ്പ്രം തൂവല്‍തീരത്ത് രാത്രി ഏഴ് മണിക്ക് ശേഷമാണ് ബോട്ട് അപകടത്തില്‍പ്പെടുന്നത്. രാത്രിയായതിനാലും എത്തിപ്പെടാന്‍ സാധിക്കാത്തതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് അപകടത്തില്‍ മരിച്ചത്. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. വൈകീട്ട് 5.30 വരെയാണ് വിനോദയാത്രാ ബോട്ടുകള്‍ക്ക് സര്‍വീസ് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് എന്ന ബോട്ട് 6.30 ന് ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. മാത്രമല്ല അപകടമുണ്ടാക്കിയ ബോട്ട് മത്സ്യബന്ധനബോട്ട് രൂപം മാറ്റം വരുത്തിയതാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങളില്‍ സ്രാങ്ക് ദിനേശന്റെ അറസ്റ്റോടെ വ്യക്തത വരും. അതേസമയം അപകടത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+