മലപ്പുറം ജില്ലയിലെ താനൂര്‍ നഗരസഭ കണ്ടെയ്ന്‍മെന്റ് സോണ്‍; ജാഗ്രത തുടരുന്നു, ആശങ്ക വേണ്ട
മലപ്പുറം: ജില്ലയിലെ താനൂര്‍ നഗരസഭ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ വിവിധ മേഖലയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. വില്ലേജ് ഓഫീസ് ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ക്കും രോഗബാധയുണ്ട്. തുടര്‍ന്നാണ് അതീവ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. നഗരസഭാ പരിധിയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും മാസ്‌ക് ധരിക്കണമെന്നും അറിയിച്ചു. നഗരസഭയില്‍ അവശ്യസേവനങ്ങള്‍ മാത്രമാണ് ഇനി ലഭിക്കുക. ഒട്ടേറെ പേരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ജില്ലയില്‍ സാമൂഹിക വ്യാപനം നിലവിലില്ല. പൊന്നാനി താലൂക്കില്‍ ആശങ്ക നിലനിന്നിരുന്നു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച എടപ്പാളിലും ഭീതി അകന്നു. ഇവിടെ ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എടപ്പാളില്‍ നിന്നുള്ള 163 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയവരിലാണ് പരിശോധന നടത്തിയത്. എങ്കിലും അതീവ ജാഗ്രത തുടരാനാണ് നിര്‍ദേശം.
കേന്ദ്ര നടപടി കോണ്‍ഗ്രസിന് ലക്കി!! പ്രിയങ്കാ ഗാന്ധി ലഖ്നൗവിലെ മാമിയുടെ വീട്ടിലേക്ക് മാറും
ബുധനാഴ്ച 34 പേര്‍ക്കാണ് കൊറോണ രോഗം ജില്ലയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയും മലപ്പുറമാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും ബുധനാഴ്ച രോഗബാധയില്ല. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് രോഗം. ഇവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിയാണ്. 12 പേര്‍ക്ക് രോഗം ഭേദമായി എന്നത് മലപ്പുറത്തിന് ആശ്വാസമാണ്. ഇനി ചികില്‍സയിലുള്ളത് 266 പേരാണ്. 32000 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.