മലപ്പുറത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി; 3 സഹോദരങ്ങളുടെ മക്കള്‍
മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. സഹോദരങ്ങളുടെ മക്കളായ മൂന്ന് പെണ്‍കുട്ടികളാണ് മരിച്ചത്. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പന്തല്ലൂര്‍ കൊണ്ടോട്ടി ഹുസൈന്റെ മകള്‍ ഫാത്തിമ ഇസ്‌റത്ത് (19), ഹുസൈന്റെ സഹോദരന്‍ അബ്ദുറഹ്മാന്റെ മകള്‍ ഫാത്തിമ ഫിദ (14) എന്നിവരാണ് ആദ്യം മരിച്ചത്. മറ്റൊരു സഹോദരന്‍ വള്ളുവങ്ങാട് കൊണ്ടോട്ടി അന്‍വറിന്റെ മകള്‍ ഫസ്മിയ ഷെറി (15)നെ ഏറെ നേരം കാണാതായിരുന്നു. തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. ഫിദയുടെ സഹോദരി ഹിബ (15)യെ രക്ഷപ്പെടുത്തി.

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ
പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു എല്ലാവരും. കുട്ടികളുടെ മരണം നാടിനായാകെ കണ്ണീരിലാഴ്ത്തി. സഹോദരങ്ങളുടെ മക്കളാണ് മരിച്ചവരെല്ലാം. ഏറെ സന്തോഷത്തിലായിരുന്നു ഇവര്‍. പത്ത് കുട്ടികളാണ് പുഴ കാണാനും കുളിക്കാനുമായി ഉച്ചയോടെ ഇറങ്ങിയത്.
ഒരു കുട്ടിയുടെ പിതാവും കൂടെയുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇറങ്ങുന്നതിന് മുമ്പ് നാല് കുട്ടികള്‍ പുഴയില്‍ ഇറങ്ങി. ആഴം കൂടുതലുള്ള ഭാഗത്താണ് ഇവര്‍ ഇറങ്ങിയതെന്ന് കരുതുന്നു. മത്രമല്ല, വെള്ളം കൂടുതലുള്ള സമയമാണിത്. കുട്ടികള്‍ മുങ്ങിയതോടെ എല്ലാവരും ബഹളം വച്ചു. ഇതോടെയാണ് കൂടുതല്‍ പേരെത്തിയതും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതും. രണ്ടുപേരെ വേഗം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം












Click it and Unblock the Notifications