ട്രെയിൻ യാത്രക്കാർക്ക് ഗുണം ചെയ്യും; ഷൊർണൂർ – നിലമ്പൂർ പാതയിൽ കൂടുതൽ സർവ്വീസുകളുമായി റെയിൽവേ
ട്രെയിൻ യാത്രക്കാർക്ക് ഗുണം ചെയ്യും; ഷൊർണൂർ – നിലമ്പൂർ പാതയിൽ കൂടുതൽ സർവ്വീസുകളുമായി റെയിൽവേ
മലപ്പുറം: ഷൊർണൂർ - നിലമ്പൂർ പാതയിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ അനുവദിക്കാൻ ഒരുങ്ങി റെയിൽവേ.ഈ മാസം തന്നെ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുകയും ഈ മാസം അവസാനത്തോടെ തന്നെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങും എന്നും റെയിൽവെ അറിയിച്ചു.
എന്നാൽ, പുതിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് പാലക്കാട് - നിലമ്പൂർ സർവീസ് ആണ് ആദ്യം തുടങ്ങുക എന്നാണഅ പുറത്ത് വരുന്ന വിവരം.

സതേൺ റെയിൽവേയിലെ സേവന കൂട്ടായ്മ ആയ ട്രെയിൻ ടൈം പ്രതിനിധികൾ ആണ് പാലക്കാട് ഡിവിഷൻ അധികൃതർ പുതിയ തീരുമാനം സംബന്ധിച്ച ഉറപ്പു നൽകിയത്. അതേ സമയം, ജനുവരിയോടെ തന്നെ പാതയിലെ മുഴുവൻ ട്രെയിൻ സർവീസുകളും ആരംഭിക്കാനുള്ള മുന്നൊരുക്കൾ ആണ് നടക്കുന്നതെന്ന് ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
പുതിയ നിർദ്ദേശ പ്രകാരം സർവ്വീസുകളും സമയ ക്രമവും ഇങ്ങനെ; -

പാലക്കാട് - നിലമ്പൂർ ട്രെയിൻ രാവിലെ 5 .45 - ന് പാലക്കാട് നിന്ന് ആരംഭിച്ച് 7 - ന് ഷൊർണൂരിൽ എത്തും. 7 .35 - അങ്ങാടിപ്പുറം, 7.43 - പട്ടിക്കാട്, 7.52 - മേലാറ്റൂർ, 7.59 - തുവ്വൂർ, 8.06 -തൊടിയപ്പുലം, 8.15 - വാണിയമ്പലം, 8.45 - നിലമ്പൂർ എന്നിങ്ങനെയാണ് യാത്രാ ടൈംടേബിൾ. രാജ്യ റാണിക്ക് പുറമേ കോട്ടയം - നിലമ്പൂർ സ്പെഷൽ ട്രെയിൻ ആണ് നിലവിൽ ഈ പാതയിൽ യാത്രക്കാർക്ക് ആകെയുള്ള ആശ്വാസം. പുലർച്ചെ 5.15 - ന് കോട്ടയത്ത് നിന്ന് ആരംഭിച്ച് 10.10 - ന് ഷൊർണൂരിൽ എത്തും. തുടർന്ന് അവിടെ നിന്നും 10.54 - നാണ് അങ്ങാടിപ്പുറം ട്രെയിൻ എത്തുന്നത്.

11.45 - ന് നിലമ്പൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന് നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രം ആണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. വൈകിട്ട് 3.10 - ന് നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് മടക്ക യാത്ര തുടങ്ങും. 3.48 - നാണ് അങ്ങാടിപ്പുറത്ത് എത്തുക. 4.50 ന് ഷൊർണൂരും രാത്രി 10.15 - ന് കോട്ടയത്തും എത്തും. കോട്ടയം -നിലമ്പൂർ ട്രെയിനിന് കൂടുതൽ സ്റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിക്കണം എന്ന ആവശ്യം നിലവിൽ ശക്തം ആണ്.
അതേസമയം, മലബാറിൽ നിന്നും ഓടുന്ന 6 ട്രെയിനുകളിൽ കൂടി ജനറൽ കംപാർട്മെന്റ് കഴിഞ്ഞ മാസം റെയിൽവേ അനുവദിച്ചിരുന്നു. ഇത് യാത്രക്കാർക്ക് ഒരു സഹായം ആയിരിക്കുകയാണ്. സ്പെഷൽ ട്രെയിൻ എന്ന പേരും നമ്പറും മാറ്റി ട്രെയിനുകൾ പഴയ പടി ആക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി എന്ന് റെയിൽവെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 25 മുതൽ ഈ സൗകര്യം യാത്രക്കാർക്ക് ലഭ്യമായി തുടങ്ങി എന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.
Recommended Video

മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കും അവിടെന്ന് തിരിച്ചും ഉളള ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റിലും മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്നും തിരിച്ചും ഉളള ഏറനാട് എക്സ്പ്രസിലും 6 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്ന് തിരിച്ചുളള പരശുറാം എക്സ്പ്രസിൽ 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 4 സെക്കൻഡ് ക്ലാസ് സിറ്റിങ് ചെയർ കാറുകളും ആണ് അനുവദിച്ചത്.












Click it and Unblock the Notifications