മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് കാലുവാരുമെന്ന് ഭയം, പ്രശ്‌നപരിഹാരത്തിന് യുഡിഎഫ് നേതൃ യോഗം ചേര്‍ന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് കാലുവാരുമെന്ന് ഭയം. പ്രശ്‌നപരിഹാരത്തിനായി മലപ്പുറം ഡി.സി.സി ഓഫീസില്‍ യു ഡി എഫ് നേതൃ യോഗം ചേര്‍ന്നു. നേരത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായ ഇടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടു മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് രംഗത്തെത്തിയതും, പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നിലനില്‍ക്കുന്ന മുന്നണി പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്.

നാല് പതിറ്റാണ്ടുകാലത്തെ ഇടി മുഹമ്മദ് ബഷീര്‍ എന്ന രാഷ്ട്രീയക്കാരന്റെ പൊതു ജീവിതം, 'ഇ.ടി സൗമ്യം സമര്‍പ്പിതം' ഡോക്യുമെന്ററി പുറത്തിറങ്ങി

ലീഗിലേയും കോണ്‍ഗ്രസിലേയും പ്രാദേശിക പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും നേതാക്കള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെ ആരംഭിച്ച കൂടിയാലോചന ഉച്ചക്ക് രണ്ട് മണിവരെ നീണ്ടു.

UDF meeting

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പോടെയാണ് ജില്ലയിലെ പല പഞ്ചായത്ത് തലങ്ങളിലും ഘടകകക്ഷികളായ കോണ്‍ഗ്രസും ലീഗും പരസ്പരം വിട്ട് നിന്നത.് ഇവിടങ്ങളില്‍ മറ്റ് രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പിടിച്ചെടുക്കുകയും മുന്നണി മര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അനന്തരഫലങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. യു ഡി എഫിന്റെ ഉറച്ച നിയമസഭാ മണ്ഡലങ്ങളില്‍ വലിയ ശതമാനം വോട്ടിന്റെ കുറവാണ് 2016ലെ തിരഞ്ഞെടുപ്പില്‍ അനുഭവപ്പെട്ടത്. കൂടാതെ സിറ്റിംഗ് സീറ്റുകളായ നിലമ്പൂരും താനൂരും യു ഡി എഫിനെ കൈവിടുകയും ചെയ്തു. ഈ സാഹചര്യം മനസിലാക്കിയാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ താഴെ തട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ യു ഡി എഫ് നേതൃത്വം പ്രാദേശിക ഘടകങ്ങളെ വിളിച്ച് ചര്‍ച്ച നടത്തിയത്.

യോഗത്തില്‍ ആര്യാടന്‍ മുഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍, പി വി അബ്ദുല്‍ വഹാബ്, അഡ്വ. എന്‍ ഷംസുദ്ദീന്‍, എപി അനില്‍കുമാര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്വീഫ്, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, പി ടി അജയ് മോഹന്‍, ഇ മുഹമ്മദ് കുഞ്ഞി, വി എ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
UDF meeting about Muslim League-Congress candidate issue in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X