മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു; ആശങ്ക വേണ്ടെന്ന് മന്ത്രി, ബോട്ടുകള്‍ സജ്ജം

Google Oneindia Malayalam News

മലപ്പുറം: മഴയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ ആവശ്യമെങ്കില്‍ തുറക്കും. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. നിര്‍ദേശം ലഭിച്ചാല്‍ മാറിത്താമസിക്കണം. ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമിനെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശവും നല്‍കി.

m

ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ക്വാറി, മണല്‍ഖനനം തുടങ്ങിയവ കര്‍ശനമായി നിരോധിച്ചു. മണ്ണിടിച്ചില്‍ ഭീഷണിയുള്ള മലപ്പുറം കോട്ടക്കുന്നിന് സമീപം താമസിക്കുന്ന കുടുംബങ്ങളെയും പെരിന്തല്‍മണ്ണ താലൂക്കിലെ ആലിപ്പറമ്പ് വില്ലേജിലെയും കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. അവര്‍ക്കാവശ്യമായ ക്യാമ്പുകള്‍ ജില്ലയില്‍ തുറന്നിട്ടുണ്ട്.

മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍

വനമേഖലകളില്‍ ഒറ്റപ്പെട്ടുപോകുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വൈദ്യുതി മുടങ്ങില്ല. രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരികയാണെങ്കില്‍ അതിനായുള്ള ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. കടലില്‍ കാണാതായ പൊന്നാനിയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരും. മൂന്ന് പേരെയാണ് കാണാതായത്. അവരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ഫിഷറീസിന്റെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഭാരതപുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. പൊന്നാനി, തിരൂര്‍ താലൂക്കുകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഞായറാഴ്ച 414 പേര്‍ക്ക് മാത്രമാണ് രോഗം. 6.07 ശതമാനമാണ് ടിപിആര്‍. 907 പേര്‍ രോഗമുക്തി നേടി. 29,148 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 6,428 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലാണ്.

ജില്ലാദുരന്തനിവാരണ കണ്‍ട്രോള്‍ റൂം- ഫോണ്‍ : 1077, 0483 2736320, 9383464212

താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍

പൊന്നാനി 0494 2666038
തിരൂര്‍ 0494 2422238
തിരൂരങ്ങാടി 0494 2461055
ഏറനാട് 0483 2766121
പെരിന്തല്‍മണ്ണ 04933 227230
നിലമ്പൂര്‍ 04931 221471
കൊണ്ടോട്ടി 0483 2713311
പൊലീസ് 1090, 0483 2739100
ഫയര്‍ഫോഴ്സ് 101, 0483 2734800.

Malappuram
English summary
Water Level Increasing in Bharathappuzha; Minister Says No Panic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X