മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴയിൽ നാശനഷ്ടങ്ങൾ ഏറെ;കിണര്‍ ഇടിഞ്ഞ് താഴ്ന്നു; വൈദ്യുതി ഇല്ല; പൊരുതിമുട്ടി ജനങ്ങൾ !

Google Oneindia Malayalam News

മലപ്പുറം : ജില്ലയിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മലയോര മേഖലകളിലും തീരദേശ മേഖലകളിലും വലിയ തോതിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇതിന്റെ ഭാഗമായി കിണർ ഇടിഞ്ഞ താഴുകയും മരങ്ങൾ കടപുഴകി വീഴുകയും കൃഷി നാശം അടക്കം ഉണ്ടാവുകയും ചെയ്തു .

കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് ജില്ലയിൽ തുടരുന്നത്. കൊണ്ടോട്ടി, കാളികാവ് ബ്ലോക്കുകളിൽ കനത്ത മഴയെ തുടർന്ന് വെള്ളമിറങ്ങി വ്യാപക കൃഷി നാശം സംഭവിച്ചു. അതേസമയം , വെള്ളക്കെട്ട് രൂപപ്പെട്ടത് മേല്‍മുറി , മച്ചിങ്ങല്‍ ഭാഗങ്ങളിലാണ് .

mala

തിരൂരങ്ങാടി നഗരസഭ ഡിവിഷൻ 23 കെ സി റോഡിൽ ശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മതിൽ തകർന്ന് വീണു. ആളപായം നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും ജില്ലയിൽ ഉണ്ടായി. മമ്പുറം പുതിയ പാലത്തിന്റെ പരസ്യ ബോർഡുകൾ കാറ്റിൽ തകർന്നുവീണു. ഇതിന് പിന്നാലെ വൈദ്യുതി ബന്ധം നിലച്ചു. ശക്തമായ മഴ പെയ്തിറങ്ങിയതോടെ എടക്കര മുപ്പിനി പാലത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി.

കഴിഞ്ഞദിവസം , വലിയ തൊടിക ഇബ്‌റാഹീമിന്‍റെ വീട് പൂർണമായും തകർന്നു . അതേസമയം ചെറിയ കേടുപാടുകൾ സംഭവിച്ച വീടുകളും ജില്ലയിലുണ്ട് . തിരൂരങ്ങാടി ആങ്ങാട്ട് പറമ്പില്‍ മുബശിര്‍, ആങ്ങാട്ട് പറമ്പില്‍ ആമിന എന്നിവരുടെ വീടുകൾക്കാണ് കേടുപാട് പറ്റിയത് .

വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതിവിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതി

അതേസമയം, ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മകരപ്പറമ്പ് അമ്പലപ്പടി ഭാഗങ്ങളിലാണ്. 12-ാം വാര്‍ഡിലെ രണ്ട് വീടുകള്‍ക്ക് മുകളില്‍ മരം വീണ് ഭാഗീകമായി കേടുപാടികള്‍ പറ്റി. പെരുമ്പള്ളി, തെക്കത്ത് , നൂറംകുന്ന് ഭാഗങ്ങളിൽ ശക്തമായ കാറ്റും വീശിയിരുന്നു. അതേസമയം , ഇന്നും ജില്ലയിൽ ശക്തമായ മഴ തുടരുകയാണ് . ഇതിന് പിന്നാലെ ഇന്ന് ഇരിമ്പിളിയം കിണറും മോട്ടോര്‍പ്പുരയും ഇടിഞ്ഞു താഴ്ന്നു.

ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തില്‍ കൊടുമുടിയിലെ പീടിയേക്കല്‍ മുല്ലപ്പള്ളി വീട്ടില്‍ നരേന്ദ്രകുമാറിന്റെ മോട്ടോറും ത്രീഫെയ്‌സ് കണക്ഷന്‍ ബോര്‍ഡുമുള്ള മോട്ടോര്‍പ്പുരയുമാണ് കനത്ത മഴയിൽ ഇടിഞ്ഞ് താഴ്ന്നത്. ഇദ്ദേഹം കൃഷിയാവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതായിരുന്നു ഇവ. അതേസമയം , കനത്ത മഴയിൽ കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ അറവങ്കര , മേല്‍മുറി എന്നിവിടങ്ങള്‍ വെള്ളക്കെട്ടിലായി .

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

Malappuram
English summary
weather news: Heavy rain continued in Malappuram district for 3 days; damage were reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X