Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിന്റെ വീട്ടിൽ യുവതി ‌പൊള്ളലേറ്റ് മരിച്ചു; ഭർത്താവും ഭർതൃ സഹോദരനും അറസ്റ്റിൽ

ഭർത്താവിന്റെ വീട്ടിൽ യുവതി ‌പൊള്ളലേറ്റ് മരിച്ചു; ഭർത്താവും ഭർതൃ സഹോദരനും അറസ്റ്റിൽ

മലപ്പുറം: ഭർതൃ വീട്ടിൽ യുവതി ‌പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസിന്റെ അറസ്റ്റ്. ഭർത്താവിനെയും ഭർത്താവിന്റെ ജ്യേഷ്ഠനെയുമാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പാലേമാട് ഉണിച്ചന്തം അരീക്കുളങ്ങര അൻവർ സാദിഖ്, ജ്യേഷ്ഠൻ അബ്ദുൽ റസാഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. അരീക്കുളങ്ങര അൻവർ സാദിഖിന് 35 വയസ്സും ജ്യേഷ്ഠൻ അബ്ദുൽ റസാഖിന് 40 വയസ്സും ഉണ്ട്.

1

നിലമ്പൂ‍ർ ഡി വൈ എസ്പി സാജു കെ .ഏബ്രഹമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അൻവർ സാദിഖിന്റെ ഭാര്യ മമ്പാട് നടുവക്കാട് സ്വദേശിനി ചപ്പതൊടിക സലീന (36) ഈ മാസം ഒന്നിനാണ് പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

2

ഭർതൃ വീട്ടിൽ മാനസിക പീഡനത്തിനിരയായിരുന്നുവെന്ന് കാണിച്ച് സലീനയുടെ പിതാവ് അലവി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ പി.എസ്.മ‍ഞ്ജിത്ത് ലാൽ, എസ്ഐ എം.അസൈനാർ, അഭിലാഷ് കൈപ്പിനി, ആസിഫലി, നിബിൽദാസ്, ജിയോ ജേക്കബ്, രതീഷ്, ശശി, സലീന, ഫാസിൽ കുരിക്കൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

3

അതേസമയം, കഴിഞ്ഞ ദിവസം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു. വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശി സുലൈഖ (54) യാണ് മരിച്ചത്. ഭർത്താവ്‌ കുറ്റിക്കാട്ടിൽ മൊയ്തീൻ (62) പൊലീസിൽ കീഴടങ്ങി.

ശനി പകൽ മൂന്നോടെയാണ് സംഭവം നടന്നത്. സ്വത്ത് തർക്കമാണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്ന്‌ കൊളത്തൂർ പൊലീസ്‌ പറഞ്ഞു. വഴക്കിനിടയിൽ മൊയ്‌തീൻ സുലൈഖയെ വെട്ടുകത്തികൊണ്ട്‌ വെട്ടുകയായിരുന്നു. തലയ്‌ക്ക്‌ പിറകിൽ വെട്ടേറ്റ സുലൈഖ ഓടിയെങ്കിലും പ്രതി പിന്തുടർന്ന്‌ വെട്ടി. ആക്രമത്തിൽ തലയ്‌ക്ക്‌ മാരകമായി പരിക്കേറ്റ സുലൈഖ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

4

തടയാൻ ശ്രമിച്ച മകൻ മുഹമ്മദ്‌ ഹനീഫയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഹനീഫ എംഇഎസ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌.

എന്നാൽ, സമാനമായ കുടുംബ പ്രശ്നം ജില്ലയിൽ കഴിഞ്ഞ ദിവസം വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം കോട്ടക്കലിൽ നവ വരനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദിച്ചു. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ പിടിച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിൽ ഭാര്യയുടെ അമ്മാവന്മാര്‍ അടക്കം ആറു ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.

5

30 വയസ്സുകാരനായ അബ്ദുള്‍ അസീബിനെ ഭാര്യ വീട്ടുകാർ തട്ടികൊണ്ട് പോയി മർദിച്ചതായാണ് ഇയാളുടെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടത്. വിവാഹമോചനത്തിനായി മുത്തലാഖ്‌ ചൊല്ലണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വിവാഹ മോചനത്തിന് വഴങ്ങാത്തതിന്റെ പേരിൽ അബ്ദുള്‍ അസീബിനെ ഭാര്യ ബന്ധുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. നിലവിൽ ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാല് മാസം മുൻപാണ് അബ്ദുള്‍ അസീബും ഫാത്തിമ ഷാഹിമയുമായുളള വിവാഹം നടന്നത്. ഇരുവരും തമ്മിൽ ഉണ്ടായ പിണക്കം ഭാര്യ വീട്ടുകാർ ഗൗരവമായി എടുത്തു. ഇതിനെ തുടർന്നാണ് മർദ്ദനം നടന്നത്.

6

മൂന്ന് പേർ അടങ്ങിയ സംഘം അബ്ദുള്‍ അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തുകയും അവിടെ വെച്ച് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് സംഘം വാഹനത്തിൽ ഇയാളെ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയും ചെയ്തു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം എന്ന് അബ്ദുൾ അസീബ് വ്യക്തമാക്കി. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്ക് ഏൽപ്പിച്ചു.

പരിക്കേറ്റ അബ്ദുൾ അസീബ് പറഞ്ഞതിങ്ങനെ; " ഞാൻ എന്റെ ഓഫീസിൽ ഇരിക്കുക ആയിരുന്നു. ഭാര്യയുടെ ബന്ധുക്കൾ വന്ന് എന്നെ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരായിരുന്നു അവർ. അവരുടെ കയ്യിൽ വടിവാളും ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉണ്ടായിരുന്നു. എന്നെ മർദ്ദിച്ചു. പിന്നീട് എന്നെ ബലമായി വണ്ടിയിൽ കയറ്റി വീട്ടിൽ കൊണ്ട് പോയി മർദിച്ചു. അവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഭാര്യയെ മുത്തലാഖ് ചൊല്ലണം എന്ന് പറഞ്ഞാണ് അടിച്ചത്." - അസീബ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+