• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്തെ അപമാനിച്ച ജയരാജനെതിരെ മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, യൂത്ത് കോണ്‍ഗ്രസുകാര്‍ ജയരാജനെ് കാവിക്കളസാവരണം ധരിപ്പിച്ചു

  • By Desk

മലപ്പുറം: ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തു നിന്നുള്ളവരാണെന്ന വിവാദ പ്രസ്താവന നടത്തിയ മന്ത്രി ഇ.പി.ജയരാജനെതിരെ മലപ്പുറത്തെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി ജയരാജന്റെ പ്രതീകാത്മക ശരീരത്തില്‍ കാവിക്കളസം ധരിപ്പിച്ചു.

മലപ്പുറം ജില്ലയെ വര്‍ഗ്ഗീയമായി അപമാനിക്കുന്ന ഇടതുപക്ഷ മന്ത്രി ഇ.പി.ജയരാജനെതിരെ ശക്തമാ പ്രക്ഷോപരിപാടികള്‍ നടത്തുമെന്നും വിഷയത്തില്‍ മന്ത്രി മാപ്പുപറണമെന്നുമാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്്

 കാളിക്കസാവരണം

കാളിക്കസാവരണം

കാവിക്കളസാവരണം എന്ന പേരിലാണ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ആലപ്പാട്ട് നടക്കുന്ന സമരം മലപ്പുറത്ത് കാര് വന്നു നടത്തുന്ന സമരമാണ് എന്ന മന്ത്രിയുടെ പ്രസ്ഥാവന മന്ത്രിയുടെ വര്‍ഗ്ഗീയ മുഖം പുറത്ത് കൊണ്ട് വന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.വര്‍ഗ്ഗീയത പറയുന്നതിലും വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതിലും ആര്‍.എസ്.എസും, സി.പി.എമ്മുംം മല്‍സരിക്കുകയാണ് .മന്ത്രി തന്റെ പ്രസ്ഥാവന തിരുത്തി മാപ്പ് പറയുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരും. മന്ത്രിയെ മലപ്പുറത്ത് തടയുന്ന സമരമുള്‍പ്പടെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് റിയാസ് മുക്കോളി അറിയിച്ചു. ഡി .സി.സി യില്‍ നിന്ന് പ്രകടനമായി വന്ന് കുന്നുമ്മല്‍ വച്ച് മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവിക്കളസം ധരിപ്പിച്ചു .പ്രതിഷേധം ഡി.സി.സി. വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.റിയാസ് മുക്കോളി അദ്ധ്യക്ഷനായിരുന്നു ,പി സി.വേലായുധന്‍ കുട്ടി, പി.കെ.നൗഫല്‍ ബാബു ,ഷൗക്കത്ത് പൊന്‍മള, ഷഫീര്‍ ജാന്‍ പാണ്ടിക്കാട് ,അന്‍വര്‍ അരൂര്, അജ്മല്‍ വെളിയോട്, മണി.വി.എച്ച്, റാഷിദ് പൂക്കോട്ടൂര്‍, എന്നിവര്‍ പ്രസംഗിച്ചു

ജയരാജന്‍ മാപ്പു പറയണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ്

ജയരാജന്‍ മാപ്പു പറയണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ്

ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്ന സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന ദുഃസൂചന നിറഞ്ഞതാണെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്. മന്ത്രി എത്രയും പെട്ടെന്ന് പ്രസ്താവന പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയണം. ജില്ലയിലെ മൊത്തം ജനങ്ങളെയും അപമാനിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. കരിമണല്‍ ഖനനം മൂലം കിടപ്പാടം നഷ്ടമാകുന്ന ജനങ്ങള്‍ നടത്തുന്ന സമരത്തെ നിസാരമായാണ് മന്ത്രി കാണുന്നത്. ഇതിന്റെ തെളിവാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രസ്താവനകള്‍. നിലനില്‍പ്പിന് വേണ്ടി സമരം നടത്തുന്നവരെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം ശൈലിയാണ്. ദേശീയപാത സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും ദുഃസൂചനകള്‍ നിറഞ്ഞ പരാമര്‍ശമാണ് സിപിഎം നേതാക്കള്‍ നടത്തിയിരുന്നത്. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും മലപ്പുറത്തെ ജനങ്ങളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്ക് യാതൊരു സ്വാധീനവുമില്ലാത്ത മേഖലയിലെ ജനങ്ങളെ അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആലപ്പാട് നടക്കുന്ന സമരത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ടെന്ന് സമരസമിതിയുടെ നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്. സോഷ്യല്‍ മീഡിയകളിലും മറ്റും വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. ഇതൊന്നും മനസിലാക്കാതെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഉടന്‍ തന്നെ പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

വിശദീകരണവുമായി വീണ്ടും ജയരാജന്‍

വിശദീകരണവുമായി വീണ്ടും ജയരാജന്‍

ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തു നിന്നുള്ളവരാണെന്ന വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി വീണ്ടും ജയരാജന്‍ രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് കടലില്ലെന്നും കടലില്ലാത്ത മലപ്പുറത്തുനിന്നുള്ളവര്‍ എന്തിനാണ് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നതെന്നുമാണ് അദ്ദേഹം ചോദിച്ചത്. മലപ്പുറത്ത് കടലുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മലപ്പുറം ജില്ലയിലാണ് കടലുള്ളതെന്നും മലപ്പുറത്ത് കടലില്ലെന്നും ജയരാജന്‍ ഉരുണ്ട് കളിക്കുകയും ചെയ്തു. കടലുള്ളത് തിരൂരും താനൂരുമാണെന്നായിരുന്നു ജയരാജന്റെ വാദം. കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജയരാജന്‍ പറഞ്ഞു.

Malappuram

English summary
Youth congress protest against EP Jayarajan's comment on malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X