കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെ. കെ. ശ്രീധരന്‍ നായര്‍ അന്തരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: അറുപതിലേറെ വര്‍ഷക്കാലം മാതൃഭൂമിയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.കെ. ശ്രീധരന്‍ നായര്‍ (86) അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1990 മുതല്‍ 10 വര്‍ഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് പിരിയോഡിക്കല്‍സ് വിഭാഗത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. പരേതയായ പത്മിനി എസ്. നായരാണ് ഭാര്യ. മക്കള്‍: എസ്. ഇന്ദിരാ നായര്‍, എസ്. അജിത്കുമാര്‍.

1953 ലാണ് ശ്രീധരന്‍ നായര്‍ സബ് എഡിറ്ററായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സീനിയര്‍ സബ്എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. 2015 ജൂണ്‍ എട്ടിനാണ് മാതൃഭൂമിയില്‍ നിന്ന് വിരമിച്ചത്. മലയാളപത്രത്തില്‍ ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടുകൂടി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റെന്ന പ്രത്യേകകൂടി ഇദ്ദേഹത്തിനുണ്ട്.

kk-sreedharan-nair

നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജില്‍ നിന്നാണ് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടിയത്. ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരാബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തും ഡിപ്ലോമ നേടി.

പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അര്‍ഹനായിട്ടുണ്ട്. 2011 ജനവരിയില്‍ ജാനു ഉണിച്ചെക്കന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിനും അര്‍ഹനായി.

English summary
Mathrubhumi former editor K K Sreedharan Nair passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X