അഭിഷേക് ബച്ചന് 41കോടിയുടെ ഫ്ളാറ്റ്, ഉന്നം റിയല്‍ എസ്റ്റേറ്റ്?
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഒരു കൈ നോക്കുന്നത് പുതുമയുളള കാര്യമൊന്നുമല്ല. സിനിമയില്‍ നിന്നും കിട്ടുന്ന പണം നിക്ഷേപിക്കാനും ഇരട്ടിക്കിരട്ടിയായി തിരിച്ചുപിടിക്കാനും പറ്റിയ പണി തന്നെയാണ് താരങ്ങള്‍ക്കിടയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്. പലരും പരീക്ഷിച്ച് വിജയിച്ച ഈ പണി ജൂനിയര്‍ ബച്ചനും തുടങ്ങിയോ. തുടങ്ങി എന്ന് വേണം കരുതാന്‍.
അഭിഷേക് ബച്ചന് മുംബൈയില്‍ 41 കോടിയുടെ ഫ്ളാറ്റ് വാങ്ങിയതാണ് ബോളിവുഡിലെ പുതിയ വാര്‍ത്ത. വരാനിരിക്കുന്ന വോര്‍ളി പ്രൊജക്ടിലെ ലക്ഷുറി അപ്പാര്ട്ട്മെന്റുകളിലൊന്നാണ് ബച്ചന് ജൂനിയര്‍ സ്വന്തം പേരിലാക്കിയത്. സ്ക്വയര്‍ ഫീറ്റ് ഒന്നിന് 1.06 ലക്ഷം രൂപയാണ് വില. ആകെ 3875 സ്ക്വയര്‍ ഫീറ്റ്. 41.14 കോടിയാണ് ആകെ മുടക്ക്.

വോര്‍ളിയിലെ ആനിബസന്റ് റോഡിലെ സ്കൈലൈര്ക് ടവറില്‍ മുപ്പത്തിയേഴാം നിലയിലാണ് ബച്ചന്റെ പുതിയ ഫ്ളാറ്റ്. അഞ്ച് ബെഡ് റൂമുകള്‍. ഫാമിലി റൂം, ലിംവിങ് റൂം, ഡൈനിംഗ് റൂം, രണ്ട് അടുക്കള എന്നിവ വേറെ. ഓരോ വശത്തും 20 മീറ്റര്‍ വലിപ്പത്തിലുള്ള ടെറസ്സുകളാണ് ഈ അപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേകത. 67 നിലയാണ് സ്കൈലൈര്ക് ടവറില്‍ ആകെയുള്ളത്.
ഹൃത്വിക് റോഷന് അച്ഛന് രാകേഷ് റോഷനുമൊത്ത് 3000 സ്ക്വയര്‍ ഫീറ്റില്‍ 26 നിലകളുള്ള കെട്ടിടത്തിന്റെ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. അന്ധേരി റോഡിലാണിത്. 70 കോടിയാണ് ബജറ്റ്. ജൂഹു താര റോഡിലാണ് ഷാഹിദ് കപൂറിന്റെ 30 കോടിയുടെ അപ്പാര്‍ട്ട്മെന്റ്. ഖാറില്‍ സെയ്ഫ് അലി ഖാന് - കരീന കപൂര്‍ ഖാന് ദമ്പതികള്‍ക്ക് സ്വന്തമായി 24 കോടിയുടെ പെന്റ് ഹൗസുണ്ട്. ബാന്ദ്രയിലെ പാലി ഹില്ലില്‍ ഇമ്രാന് ഹാഷ്മിയുടെ അപ്പാര്‍ട്ട്മെന്റിന് 15 കോടിയാണ് ചെലവായത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications